അക്കിത്തം അച്യുതൻ നമ്പൂതിരി
മലയാളത്തിലെ ഒരു കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു.[1] അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.[2] 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:10 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം അന്തരിച്ചു.[3]
അക്കിത്തം അച്യുതൻ നമ്പൂതിരി | |
---|---|
![]() | |
ജനനം | 1926 മാർച്ച് 18 കുമരനല്ലൂർ,[[പാലക്കാട്] [kootanad] | death_date = 15 ഒക്ടോബർ 2020മഹാകവി, സാമൂഹ്യപ്രവർത്തകൻ | nationality = nàhghj|ഭാരതീയൻ]] (പ്രായം 94) | death_place =തൃശ്ശൂർ | occupation = |
Pen name | അക്കിത്തം |
Subject | എഴുത്ത് |
ജീവിതരേഖ തിരുത്തുക
1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലക്കാലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന പ്രശസ്തമായ വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ അദ്ദേഹത്തിന് പ്രചോദനമായത്[അവലംബം ആവശ്യമാണ്]. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു[അവലംബം ആവശ്യമാണ്]. കേരളത്തിൻറെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ആണ്. ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തന്റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി
2020 ഒക്ടോബർ 15ന് രാവിലെ 8.10ന് തൃശ്ശൂരിലെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[4] 94 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതയായ ശ്രീദേവി അന്തർജനമാണ് ഭാര്യ. ആറു മക്കളുണ്ട്.
അക്കിത്തത്തിന്റെ കൃതികൾ തിരുത്തുക
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
- ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
- വെണ്ണക്കല്ലിന്റെ കഥ
- ബലിദർശനം
- പണ്ടത്തെ മേൽശാന്തി (കവിത)
- മനസാക്ഷിയുടെ പൂക്കൾ
- നിമിഷ ക്ഷേത്രം
- പഞ്ചവർണ്ണക്കിളി
- അരങ്ങേറ്റം
- മധുവിധു
- ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ)
- ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ)
- ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983)
- അമൃതഗാഥിക (1985)
- അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ (1986)
- കളിക്കൊട്ടിലിൽ (1990)
- അക്കിത്തം കവിതകൾ: സമ്പൂർണ്ണ സമാഹാരം(1946-2001). ശുകപുരം: വള്ളത്തോൾ വിദ്യാപീഠം, 2002, പു. 1424.
- സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997, പു. 50.
- കരതലാമലകം. കോട്ടയം: വിദ്യാർത്ഥിമിത്രം, 1967, പു. 102.
- ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ, 1989. പു. 104
- മധുവിധുവിനു ശേഷം. കോഴിക്കോട്: കെ.ആർ, 1966, പു. 59.
- സ്പർശമണികൾ. കോട്ടയം: ഡി.സി, 1991, പു. 110.
- അഞ്ചു നാടോടിപ്പാട്ടുകൾ. തൃശ്ശൂർ: കറന്റ്, 1954, പു. 38.
- മാനസപൂജ. കോട്ടയം: നാഷണൽ,1980, പു. 136.
ഉപന്യാസങ്ങൾ തിരുത്തുക
- ഉപനയനം (1971)
- സമാവർത്തനം (1978)
പുരസ്കാരങ്ങൾ തിരുത്തുക
- കേരള സാഹിത്യ അക്കാദമി അവാർഡ് (1972) - ബലിദർശനം എന്ന കൃതിക്ക്
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)
- ഓടക്കുഴൽ അവാർഡ് (1974)
- സഞ്ജയൻ പുരസ്കാരം(1952)
- പത്മപ്രഭ പുരസ്കാരം (2002)
- അമൃതകീർത്തി പുരസ്കാരം (2004)
- എഴുത്തച്ഛൻ പുരസ്‌കാരം (2008) [1]
- മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)[5]
- വയലാർ അവാർഡ് -2012 - അന്തിമഹാകാലം[6]
- പത്മശ്രീ (2017)
- ജ്ഞാനപീഠം (2019)
- പുതൂർ പുരസ്കാരം(2020)[7]
പ്രശസ്തമായ വരികൾ തിരുത്തുക
“ | വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം | ” |
വിമർശനം തിരുത്തുക
ഹിന്ദുവർഗീയതയെ താലോലിക്കുന്നതാണ് അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ ഏറെനാളത്തെ നിലപാടുകൾ എന്ന വിമർശനം സക്കറിയ ഉൾപ്പെടെയുള്ളവർ ഉയർത്തിയിട്ടുണ്ട്. പുരോഗമനാശയങ്ങളുമായി ആദ്യ കാലത്തെ ചുവടുകൾ വെക്കാൻ ഭാഗ്യമുണ്ടായവരായ അക്കിത്തത്തെ പോലുള്ളവർ ആർ.എസ്.സിന്റെ അടിമത്തം തേടിപ്പിടിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം ആരോപിക്കുന്നു.[8]
അവലംബം തിരുത്തുക
- ↑ 1.0 1.1 "കവി അക്കിത്തത്തിന് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 31, 2008.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ അക്കിത്തത്തിനു ജ്ഞാനപീഠം
- ↑ മാതൃഭൂമി വാർത്ത
- ↑ "മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു". ശേഖരിച്ചത് ഒക്ടോബർ 15, 2020.
- ↑ "മാതൃഭൂമി സാഹിത്യ പുരസ്കാരം അക്കിത്തത്തിന്". മാതൃഭൂമി. ശേഖരിച്ചത് ഡിസംബർ 4, 2008.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വയലാർ അവാർഡ് അക്കിത്തത്തിനു്". മാതൃഭൂമി. മൂലതാളിൽ നിന്നും 2012-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ഒക്ടോബർ 2012.
- ↑ "പുതൂർ പുരസ്കാരം അക്കിത്തത്തിന് സമ്മാനിച്ചു". ശേഖരിച്ചത് ഒക്ടോബർ 15, 2020.
- ↑ "മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും"--സക്കറിയ-മാധ്യമം ആഴ്ചപ്പതിപ്പ് 2013 മെയ് 20 പുസ്തകം 16, പുറം 9-10
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- വെബ് ലോകം - അക്കിത്തത്തിന് 80 വയസ്സ് Archived 2007-01-04 at the Wayback Machine.
- ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം Archived 2006-03-14 at the Wayback Machine.
- വെബ് ദുനിയയിൽ അക്കിത്തവുമായി വന്ന അഭിമുഖം