മഹാകവി

മഹാകാവ്യമെഴുതിയ കവികള്‍

Nagaraj

മഹാകാവ്യമെഴുതിയ കവികളാണ് മഹാകവി എന്നറിയപ്പെടുന്നത്. കഥ, ഖണ്ഡകാവ്യം, നോവൽ എന്നിവ പോലെ സാഹിത്യത്തിലെ ഒരു പ്രധാന സങ്കേതമാണ് മഹാകാവ്യം. മഹാകാവ്യത്തിന് അതിന്റേതായ ചില നിയമാവലികളുണ്ട്. എന്നാൽ മഹാകാവ്യങ്ങളൊന്നും എഴുതാതെ കുമാരനാശാൻ മഹാകവി എന്ന പേരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളെല്ലാം തന്നെ മഹാകാവ്യങ്ങളോടു കിടനിൽക്കുന്നതിനാലാണ് മഹാകവിയെന്ന പേരിന് കുമാരനാശാൻ‌ അർഹനായത്. 1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആണ് ആശാന്‌ മഹാകവി സ്ഥാനവും പട്ടും വളi

vallathol narayana menon

മഹാകവികൾ

തിരുത്തുക
  1. തുഞ്ചത്തെഴുത്തച്ഛൻ
  2. കലക്കത്ത് കുഞ്ചൻ നമ്പ്യാർ
  3. ചെറുശ്ശേരി രാമൻ നമ്പൂതിരിപ്പാട് (കൃഷ്ണഗാഥ)

എന്നിവരെ പ്രാചീന കാലഘട്ടത്തിലെ മഹാകവികളായും,

  1. കുമാരനാശാൻ
  2. ഉള്ളൂർ എസ്. പരമേശ്വരയ്യർ ( mahakavyam - ഉമാകേരളം)
  3. വള്ളത്തോൾ നാരായണ മേനോൻ (ചിത്രയോഗം)

എന്നിവരെ ആധുനിക കാലഘട്ടത്തിലെ മഹാകവികളായും പരിഗണിക്കുന്നു. "തുഞ്ചൻ കുഞ്ചൻ ചെറുശ്ശേരി ആശാനുള്ളൂർ വള്ളത്തോൾ" എന്ന ചൊല്ല് എളുപ്പത്തിൽ ഇവരെ ഓർത്തെടുക്കാൻ സഹായിക്കും.

കേരളത്തിലെ മാപ്പിള മഹാകവിയാണ് മോയിൻകുട്ടി വൈദ്യർ [1]

കൂടാതെ അനശ്വരനായ മറ്റൊരു മലയാള കവിയാണ് മഹാകവി കെ.വി. സൈമൺ.

1931 ൽ "വേദ-വിഹാരം" എന്ന മഹാകാവ്യം മലയാളക്കരയ്ക്കു സമർപ്പിച്ചു.

  1. [1] Archived 2020-10-28 at the Wayback Machine.|മഹാകവി മോയിൻകുട്ടി വൈദ്യർ
"https://ml.wikipedia.org/w/index.php?title=മഹാകവി&oldid=4110029" എന്ന താളിൽനിന്ന് ശേഖരിച്ചത്