കുമരനല്ലൂർ

ഇന്ത്യയിലെ വില്ലേജുകള്‍
കുമരനല്ലൂർ
Kerala locator map.svg
Red pog.svg
കുമരനല്ലൂർ
10°52′17″N 76°15′32″E / 10.8715°N 76.259°E / 10.8715; 76.259
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്(കപ്പൂർ പഞ്ചായത്ത്)
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679552
+91 0466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കുമരനല്ലൂർ ഹൈസ്കൂൾ, നരി വാളൻ കുന്ന്

കേരളത്തിൽ പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ ജില്ലയുടെ പടിഞ്ഞാറേ അതിരിലായി, മലപ്പുറം ജില്ലയോട്അതിർത്തി പങ്കിടുന്ന ചെറിയൊരു ഗ്രാമമാണ് കുമരനല്ലൂർ. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തി നിർണയിക്കുന്ന ഗ്രാമമാണ് കുമരനെല്ലൂർ. കുമരനെല്ലൂരിന് അഞ്ചു കിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു. കുമരനെല്ലൂരിൽ എത്തിച്ചേരാൻ പാലക്കാട് നഗരത്തിൽ നിന്ന് 75 കിലോമീറ്റർ, മലപ്പുറം നഗരത്തിൽ നിന്ന് 48 കിലോമീറ്റർ, തിരൂർ നഗരത്തിൽ നിന്ന് 27 കിലോമീറ്റർ, പട്ടാമ്പി നഗരത്തിൽ നിന്നും കുന്നംകുളം നഗരത്തിൽ നിന്നും 20 കിലോമീറ്റർ വീതം, പൊന്നാനി നഗരത്തിൽ നിന്ന് 15 കിലോമീറ്റർ എന്നിങ്ങനെ യാത്ര ചെയ്യണം.

കല-സാംസ്കാരിക മേഖലയിലെ പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മലയാളത്തിലെ മഹാനായ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.

കുമാരനെല്ലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ ഒരു ആരാധനാലയമാണ്.


"https://ml.wikipedia.org/w/index.php?title=കുമരനല്ലൂർ&oldid=3458664" എന്ന താളിൽനിന്ന് ശേഖരിച്ചത്