മാർച്ച് 18
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 18 വർഷത്തിലെ 77 (അധിവർഷത്തിൽ 78)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1438 - ഹാബ്സ്ബർഗിലെ ആൽബർട്ട് രണ്ടാമൻ ജർമനിയിലെ രാജാവായി.
- 1850 - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് അമേരിക്കൻ എക്സ്പ്രസ് ആരംഭിച്ചു.
- 1913 - ഗ്രീസിലെ ജോർജ് ഒന്നാമൻ രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
- 1922 - സിവിൽനിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പർവതനിരയിലെ ബ്രെന്നെർ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാൻസിനും എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
- 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ ബെർലിൻ ആക്രമിച്ചു.
- 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
- 1989 - 4,400 വർഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡിൽ നിന്നും കണ്ടെത്തി.
- 2003 - അമേരിക്ക ഇറാഖിൽ യുദ്ധം ആരംഭിച്ചു.