വായുപുരാണം

(Vayu Purana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

18 പുരാണങ്ങളിൽ വച്ച് നാലാമത്തെ പുരാണമായ വായുപുരാണം വാസ്തവത്തിൽ ഒരു ശിവപുരാണമാണ് . വായുവാണ് പുരാണരഹസ്യങ്ങളെ മുനിമാർക്കു വെളിവാക്കുന്നത് . ശിവപുരാണത്തിന്റെ ഒരു ഭാഗമായി വായുപുരാണത്തെ ഒരിക്കൽ കരുതിയിരുന്നു .

ശ്ളോകസംഖ്യയും പുരാണഘടനയും

തിരുത്തുക

ഈ പുരാണത്തിന്റെ ഘടനയെപ്പറ്റി സൂതപൗരാണികൻ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഇതനുസരിച്ച് 111 അദ്ധ്യായങ്ങളും 12000 ശ്ളോകങ്ങളും ഈ പുരാണത്തിനുണ്ട് .

നാല് ഭാഗങ്ങളായി ഈ പുരാണം എഴുതപ്പെട്ടിരിക്കുന്നു .

  • പ്രക്രിയാപാദം - അദ്ധ്യായങ്ങൾ 1 മുതൽ 6 വരെ .
  • ഉപോദ്ഘാതപാദം - അദ്ധ്യായങ്ങൾ 7 മുതൽ 64 വരെ .
  • അനുഷംഗപാദം - അദ്ധ്യായങ്ങൾ 65 മുതൽ 98 വരെ .
  • ഉപസംഹാരപാദം - അദ്ധ്യായങ്ങൾ 99 മുതൽ 111 വരെ


ഇന്ന് ലഭ്യമായ വായുപുരാണത്തിൽ 112 അദ്ധ്യായങ്ങളും 10,672 ശ്ലോകങ്ങളുമാണുള്ളത്. .

ആഖ്യാനവും കാലഘട്ടവും

തിരുത്തുക

സൂതപൗരാണികനായ രോമഹർഷണൻ നൈമിശാരണ്യത്തിലെ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം . ആറാം നൂറ്റാണ്ടിലെ ബാണഭട്ടൻ ഈ പുരാണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് . ഒരു നൂറ്റാണ്ടിന്റെ പഴക്കം ആറാം നൂറ്റാണ്ടിൽ നിന്നുമുണ്ടെന്ന കണ്ടത്തെലാണ് ഗവേഷകർ നടത്തിയിരിക്കുന്നത് . അത്തരത്തിൽ ചിന്തിക്കുമ്പോൾ ഈ പുരാണം ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിൽ പൂർത്തിയായതായി കണക്കാക്കാം .



പുരാണങ്ങൾ
ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം | നാഗപുരാണം
"https://ml.wikipedia.org/w/index.php?title=വായുപുരാണം&oldid=3105649" എന്ന താളിൽനിന്ന് ശേഖരിച്ചത്