സ്കന്ദ പുരാണം

(സ്കന്ദപുരാണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവ മതത്തിലെ പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്കന്ദപുരാണം.[1] ശിവന്റേയും പാർവ്വതിയുടേയും പുത്രനായ കാർത്തികേയന്റെ ലീലകളാണ് പ്രധാനമായും ഈ പുരാണത്തിൽ പ്രതിപാദിക്കുന്നത്. ശിവനെപ്പറ്റിയും അദ്ദേഹത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളെപ്പറ്റിയുമുള്ള പുരാവൃത്തങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്. വ്യാസമഹർഷിയാണ് ഈ പുരാണം കഥിച്ചത്. ഈ പുരാണത്തിൽ കർണ്ണാടകത്തിലെ വിജയനഗരത്തിനടുത്തുള്ള ഹേമകൂട പ്രദേശത്തെ ശൈവ പാരമ്പര്യത്തെപ്പറ്റിയും, കാശിഖണ്ഡത്തിൽ വാരണാസിയിലെ ശൈവ പാരമ്പര്യത്തെപ്പറ്റിയും ഉത്‌കലഖണ്ഡത്തിൽ ഒഡിഷയിലെ പുരുഷോത്തമക്ഷേത്രമാഹാത്മ്യത്തെപ്പറ്റിയും (Puruṣottamakṣetramāhātmya) വർണ്ണിക്കുന്നുണ്ട്. പത്മപുരാണം, സ്കന്ദ പുരാണത്തെ ഒരു തമസ് പുരാണമായി (അജ്ഞതയുടേയും അന്ധകാരത്തിന്റേയും പുരാണം) വർഗ്ഗീകരിച്ചിരിക്കുന്നു.[2]

ഇതിൽ ഉമാമഹേശ്വര സംവാദം വിശദമായി ചേർത്തിരിക്കുന്നു.ഈ സംവാദമാണു് ഗുരുഗീത എന്ന പേരിൽ അറിയപ്പെടുന്നത്.

സ്കന്ദപുരാണമഹായജ്ഞം

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് കേരളത്തിൽ ആദ്യമായി സ്കന്ദപുരാണമഹായജ്ഞം നടന്നത്.

  1. Ganesh Vasudeo Tagare (1996). Studies in Skanda Purāṇa. Published by Motilal Banarsidass, ISBN 81-208-1260-3
  2. Wilson, H. H. (1840). The Vishnu Purana: A system of Hindu mythology and tradition. Oriental Translation Fund. p. 12.
"https://ml.wikipedia.org/w/index.php?title=സ്കന്ദ_പുരാണം&oldid=2837060" എന്ന താളിൽനിന്ന് ശേഖരിച്ചത്