പ്രധാന മെനു തുറക്കുക

18 പുരാണങ്ങളിൽ ആറാമത്തെ പുരാണമാണ് ശ്രീമദ് നാരദീയപുരാണം .ബ്രഹ്‌മാവിന്റെ മാനസപുത്രന്മാരായ സനകൻ , സനന്ദനൻ , സനല്കുമാരൻ , സനാതനൻ എന്നിവർ നാരദമുനിയോട് പരമാത്മതത്വങ്ങൾ വെളിപ്പെടുത്തുന്നുണ്ട് . ഈ വിവരങ്ങൾ സൂതപൗരാണികൻ നൈമിശാരണ്യത്തിലെ മുനിമാർക്കു വിവരിച്ചു കൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം .

ശ്ളോകസംഖ്യയും കാലഘട്ടവുംതിരുത്തുക

മൊത്തത്തിൽ 25000-ഓളം ശ്ളോകങ്ങൾ നാരദീയപുരാണത്തിനു ഉണ്ടെന്നാണ് മത്സ്യപുരാണത്തിലും മറ്റുമുള്ള സൂചന . എങ്കിലും 18500 ശ്ളോകങ്ങൾ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളൂ . രാധാമാധവമാഹാത്മ്യങ്ങളെക്കുറിച്ചു പറയുന്നതിനാൽ ഈ പുരാണത്തിന്റെ കാലഘട്ടം ഗീതാഗോവിന്ദത്തിന്റെ കാലഘട്ടമായ ഏതാണ്ട് 12 -ആം നൂറ്റാണ്ടു ആകാനാണ് സാധ്യത .

പുരാണ ഘടനതിരുത്തുക

ഈ പുരാണത്തിനു പൂർവ്വാർദ്ധം , ഉത്തരാർദ്ധം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് .

പൂർവ്വാർദ്ധത്തിനു നാല് ഭാഗങ്ങളുണ്ട് .

ഒന്നാം പാദം - അദ്ധ്യായങ്ങൾ 1 മുതൽ 41 വരെ .

രണ്ടാം പാദം - അദ്ധ്യായങ്ങൾ 42 മുതൽ 62 വരെ .

മൂന്നാം പാദം - അദ്ധ്യായങ്ങൾ 63 മുതൽ 91 വരെ .

നാലാം പാദം - അദ്ധ്യായങ്ങൾ 92 മുതൽ 125 വരെ .

ഉത്തരഭാഗം 81 അദ്ധ്യായങ്ങൾ അടങ്ങിയതാണ് .

ഉത്തരഭാഗത്തിൽ നാരദനോ ബ്രഹ്മപുത്രന്മാരോ ഇല്ല . വസിഷ്ഠനും മാന്ധാതാവും തമ്മിലുള്ള സംഭാഷണമാണ് ഇതിലെ പ്രമേയം . ഉത്തരഭാഗത്തിനു പൂർവ്വഭാഗവുമായി വാസ്തവത്തിൽ ബന്ധമില്ല . അതുകൊണ്ടു നാരദീയപുരാണം പൂർവ്വഭാഗം കൊണ്ട് പൂർണ്ണമാകുന്നതായി പണ്ഡിതർ കരുതുന്നു .[1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=നാരദേയപുരാണം&oldid=2526011" എന്ന താളിൽനിന്ന് ശേഖരിച്ചത്