വാമന മഹാപുരാണം

(വാമനപുരാണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ അഞ്ചാമത്തേതാണ് വാമനമൂർത്തി . വിഷ്ണുവിന്റെ വാമനാവതാരത്തിന്റെ കഥയാണ് വാമനപുരാണത്തിലെ മുഖ്യ വിഷയം . 18 മഹാപുരാണങ്ങളിൽ പതിനാലാമത്തെ പുരാണമാണിത് .

പുരാണ ഘടന തിരുത്തുക

മത്സ്യ പുരാണം , സ്കന്ദ പുരാണം തുടങ്ങിയവയിലെ വിവരമനുസരിച്ച് വാമനപുരാണത്തിൽ 10000 ശ്ളോകങ്ങളുണ്ട് . എന്നാൽ ഇപ്പോൾ ലഭ്യമായ വാമനപുരാണത്തിൽ വെറും ആറായിരത്തിനു മേൽ(6000) ശ്ളോകങ്ങൾ മാത്രമാണുള്ളത് .നാരദീയ പുരാണമനുസരിച്ച് വാമനപുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട് . ആറായിരം ശ്ളോകങ്ങളടങ്ങിയ പൂർവ്വഭാഗവും , നാലായിരം ശ്ളോകങ്ങൾ ഉള്ള ഉത്തര ഭാഗവും . ഇപ്പോൾ ലഭ്യമായത് ചിലപ്പോൾ പൂർവ്വഭാഗമാകാം . ദേവി , ഭഗവതി , സൂര്യൻ , ഗണപതി എന്നിവരെ സ്തുതിക്കുന്നതാണ് ഉത്തരഭാഗം . ഈ ഭാഗത്തെ ബൃഹത് വാമനപുരാണം എന്നും പറയുന്നുണ്ട് .

വിഷ്ണുവിന്റെ അവതാരകഥയ്ക്കു പ്രാധാന്യം നൽകിയിരിക്കുന്ന വൈഷ്ണവ പുരാണമാണ് ഇതെങ്കിലും , എല്ലാ ദേവതമാരെയും സമഭാവനയോടെ ഇതിൽ വീക്ഷിക്കുന്നു . വിഷ്ണുവിനെപ്പോലെ തന്നെ ശിവനെയും ബ്രഹ്‌മാവിനെയും ഇതിൽ പ്രാധാന്യത്തോടെ വർണ്ണിക്കുന്നു .

ആകെ 97 അദ്ധ്യായങ്ങളിലായി 5790 ശ്ലോകങ്ങളാണ് ഇന്ന് ലഭ്യമായ വാമനപുരാണത്തിലുള്ളത്.

മഹാകവി വള്ളത്തോൾ വാമനപുരാണം മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്.

ആഖ്യാനരീതിയും കാലഘട്ടവും തിരുത്തുക

വാമനപുരാണത്തിന്റെ കാലഘട്ടത്തെപ്പറ്റി ഏതാനും ഊഹാപോഹങ്ങൾ മാത്രമേയുള്ളൂ . കാളിദാസ കൃതികളുടെ സ്വാധീനം ഇതിൽ കാണുവാൻ സാധിക്കും . ഗുപ്തഭരണ കാലത്താണ് കാളിദാസൻ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു . അപ്പോൾ ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിനു ശേഷമായിരിക്കും ഈ പുരാണത്തിന്റെ കാലഘട്ടമെന്ന് ഊഹിക്കാം .

നൈമിശാരണ്യത്തിൽ വച്ച് ബ്രഹ്മപുത്രനായ പുലസ്ത്യമുനി നാരദനോട് വിവരിക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം .പലതരം വിചിത്രങ്ങളായ കഥകളും ഉപകഥകളും ഇതിൽ അടങ്ങിയിരിക്കുന്നു .പല വിശിഷ്ട തീർത്ഥങ്ങളുടെ മാഹാത്മ്യവും , ദേവീ മാഹാത്മ്യം , ദേവാസുരയുദ്ധം , മഹാബലി ചരിതം , ശിവ പാർവ്വതീ വിവാഹം , വാമനാവതാരം , മഹാബലി ബന്ധനം എന്നിവ ഇതിൽ പ്രധാനങ്ങളാണ് .[1]

അവലംബം തിരുത്തുക

  1. [പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series]


പുരാണങ്ങൾ
ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം | നാഗപുരാണം
"https://ml.wikipedia.org/w/index.php?title=വാമന_മഹാപുരാണം&oldid=3102224" എന്ന താളിൽനിന്ന് ശേഖരിച്ചത്