ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ
ഇന്ത്യയിലെ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായിരുന്നു (1922–1947)[1] ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ (ജനനം: 22, മാർച്ച് 1922 - മരണം: 16, ഡിസംബർ 2013)[2] ചേരവംശത്തിൽ മാർത്താണ്ഡവർമ്മ പദ്മനാഭദാസനായി പ്രഖ്യാപിച്ചുകഴിഞ്ഞു വന്ന 55-ആമത്തെ കിരീടാവകാശിയാണ് ഉത്രാടം തിരുനാൾ.[3]
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ | |
---|---|
തിരുവിതാംകൂർ മഹാരാജാവ് റ്റൈറ്റുലാർ (monarchy abolished) | |
ഭരണകാലം | 1991-2013(റ്റൈറ്റുലാർ) |
സ്ഥാനാരോഹണം | 1991 |
അധികാരദാനം | 1991 |
പൂർണ്ണനാമം | ഹിസ് ഹൈനെസ്സ് ശ്രീ പദ്മനാഭദാസ വഞ്ചിപാല ശ്രീ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാംകൂർ മഹാരാജ (റ്റൈറ്റുലാർ) |
പദവികൾ | തിരുവിതാംകൂർ ഇളയരാജ(1922-1991), തിരുവിതാംകൂർ മഹാരാജാവ് (റ്റൈറ്റുലാർ)(1991-2013), ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരമ്പരാഗത രക്ഷാധികാരി, ആസ്പിൻവാൾ കമ്പനി ചെയർമാൻ |
ജനനം | മാർച്ച് 22, 1922 |
ജന്മസ്ഥലം | തിരുവിതാംകൂർ |
മരണം | ഡിസംബർ 16, 2013 | (പ്രായം 91)
മരണസ്ഥലം | തിരുവനന്തപുരം |
മുൻഗാമി | ചിത്തിര തിരുനാൾ ബാലരാമവർമ്മ |
മരുമക്കത്തായം | മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ |
പിൻഗാമി | മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ |
ജീവിതപങ്കാളി | കായംകുളം കൃഷ്ണപുരം പാനപിള്ള അമ്മ ശ്രീമതി രാധാദേവി പണ്ടാല അമ്മച്ചി |
രാജകൊട്ടാരം | വേണാട് സ്വരൂപം |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചീശ മംഗളം |
പിതാവ് | കിളിമാനൂർ കോവിലകം ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാൻ |
മാതാവ് | അമ്മ മഹാറാണി മൂലം തിരുനാൾ സേതു പാർവ്വതി ബായി |
മക്കൾ | ശ്രീ അനന്തപത്മനാഭൻ വർമ്മ , ശ്രീമതി പാർവ്വതീദേവിവർമ്മ |
മതവിശ്വാസം | ഹിന്ദു |
ആദ്യകാല ജീവിതം
തിരുത്തുകതിരുവിതാംകൂർ രാജകുടുംബത്തിൽ 1922 മാർച്ച് 22-നു രവിവർമ്മ കൊച്ചു കോയിത്തമ്പുരാന്റേയും റാണി സേതു പാർവ്വതി ബായിയുടേയും മൂന്നാമത്തെ സന്താനമായി ജനിച്ചു. അമ്മാവനായ ശ്രീമൂലം തിരുനാൾ രാമവർമ്മയായിരുന്നു അന്ന് മഹാരാജാവ്. ഉത്രാടം തിരുനാളിന്റെ സഹോദരിയാണ് തിരുവിതാംകൂർ മഹാറാണിയായിരുന്ന കാർത്തിക തിരുനാൾ ലക്ഷ്മിഭായി തമ്പുരാട്ടി.
ലഫ്നറ്റ് കേണൽ. കൃഷ്ണൻ ഗോപിനാഥൻ പണ്ടാലയുടെ മകൾ, അമ്മച്ചി പനംപിള്ള അമ്മ (തിരുവിതാംകൂർ രാജവംശത്തിലെ പുരുഷന്മാരുടെ ഭാര്യമാരുടെ സ്ഥാനപ്പേർ അണ് 'അമ്മച്ചി പനംപിള്ള അമ്മ') ശ്രീമതി രാധാദേവിയാണ് ഭാര്യ. ഇവർക്ക് ഒരു പുത്രനും (ശ്രീ അനന്തപത്മനാഭൻ തമ്പി) ഒരു പുത്രിയും (ശ്രീമതി പാർവ്വതിദേവി കൊച്ചമ്മ) ഉണ്ട്. [4] അദ്ദേഹത്തിന് മദ്രാസ് റെജിമെന്റിൽ ലെഫ്റ്റനന്റ് കേണൽ പദവിയുണ്ടായിരുന്നു.[5] പഠനകാലത്ത് കിങ് ജോർജ് അഞ്ചാമൻ മെഡലും കിങ് ജോർജ് ആറാമൻ മെഡലും നേടിയിട്ടുണ്ട്. പട്ടത്തെ തുളസി ഹിൽ കൊട്ടാരത്തിലായിരുന്നു അവസാന കാലഘട്ടത്തെ താമസം.[6] പ്രായാധിക്യമായ അസുഖങ്ങളാൽ 2013 ഡിസംബർ 16-ന് തന്റെ പേരിൽ തന്നെയുള്ള തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ വച്ച് അന്തരിച്ചു.[7][8] മൃതദേഹം കവടിയാർ കൊട്ടാരം ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം നടക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അനന്തരവനായ മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനമേറ്റു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-07. Retrieved 2013-10-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-04. Retrieved 2013-10-01.
- ↑ "ഉത്രാടം തിരുനാൾ മാർത്താണ്ഡവർമക്ക് അന്ത്യാഞ്ജലി". മലയാള മനോരമ. 2013 ഡിസംബർ 17. Archived from the original (പത്രലേഖനം) on 2013-12-16 23:54:30. Retrieved 2013 ഡിസംബർ 17.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-10-01.
- ↑ "രാജകീയ വിട". മലയാള മനോരമ. 2013 ഡിസംബർ 17. Archived from the original (പത്രലേഖനം) on 2013-12-16 23:39:35. Retrieved 2013 ഡിസംബർ 17.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ "'ഇളയ തമ്പുരാൻ' ഇനി ആരാധ്യ സ്മരണകളിൽ". മലയാള മനോരമ. 2013 ഡിസംബർ 17. Archived from the original (പത്രലേഖനം) on 2013-12-16 23:43:49. Retrieved 2013 ഡിസംബർ 17.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ "ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ നാടുനീങ്ങി". മനോരമ ഓൺലൈൻ. 2013 ഡിസംബർ 16. Archived from the original on 2013-12-16. Retrieved 2013 ഡിസംബർ 16.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ എസ്. ഉമാ മഹേശ്വരി (16 ഡിസംബർ 2013). തൃപ്പടിദാനം:ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ രാജസ്മരണകൾ. ISBN 978-81-8265-218-7. Archived from the original (സ്മരണകൾ) on 2013-12-16 06:59:42. Retrieved 2013 ഡിസംബർ 16.
{{cite book}}
: Check date values in:|accessdate=
and|archivedate=
(help) - ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918