ടെലഗ്രാം (സാമൂഹ്യ മാധ്യമം)
ഒരു ക്ലൗഡ് അധിഷ്ടിത ഇൻസ്റ്റന്റ് മെസേജിംഗ് (തത്സമയം സന്ദേശം അയക്കൽ) സേവനമാണ് ടെലഗ്രാം. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്റോസ് ഫോൺ, ഉബുണ്ടു ടച്ച് എന്നീ മൊബൈൽ പ്ലാറ്റ്ഫോമിലും വിന്റോസ്, മാക് ഒഎസ്, ഗ്നു-ലിനക്സ് എന്നീ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമിലും ടെലഗ്രാം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഫോട്ടോകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, ഡോക്യുമെന്റുകൾ തുടങ്ങി ഏതു തരത്തിലുള്ള ഫയലുകൾ കൈമാറാനും ടെലഗ്രാം ഉപയോഗിക്കാം.ഐച്ഛികമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനവും ടെലഗ്രാം നൽകുന്നുണ്ട്.
വികസിപ്പിച്ചത് | ടെലഗ്രാം എഫ്-സെഡ് എൽ.എൽ.സി ടെലഗ്രാം മെസഞ്ചർ ഇൻകോർപറേറ്റഡ് | ||||||
---|---|---|---|---|---|---|---|
ആദ്യപതിപ്പ് | ഓഗസ്റ്റ് 2013 | ||||||
സുസ്ഥിര പതിപ്പ്(കൾ) | |||||||
| |||||||
റെപോസിറ്ററി | |||||||
ഓപ്പറേറ്റിങ് സിസ്റ്റം | ഐ.ഒ.എസ്, ആൻഡ്രോയ്ഡ്, ഐപാഡ്.ഒ.എസ്, ലിനക്സ്, വിൻഡോസ്, മാക് ഒഎസ് | ||||||
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ്, അറബിക്ക്, സ്പാനിഷ്, ജർമ്മൻ, ഇറ്റാലിയൻ, കൊറിയൻ, ഡച്ച്, പോർച്ചുഗീസ്, ഫ്രഞ്ച്, മലയ്, റഷ്യൻ, യുക്രൈനിയൻ | ||||||
തരം | ഇൻസ്റ്റന്റ് മെസേജിങ്ങ് | ||||||
അനുമതിപത്രം |
| ||||||
വെബ്‌സൈറ്റ് | telegram |
റഷ്യൻ സോഫ്റ്റ് വെയർ വ്യവസായ സംഘാടകനായ പാവേൽ ഡുറോവ് ആണ് ടെലഗ്രാം നിർമിച്ചത്. ഉപഭോകൃത ഭാഗത്തിന്റെ സോഴ്സ്കോഡ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയാണ് നൽകിയിരിക്കുന്നത്. എന്നാൽ സെർവർ ഭാഗം സ്വതന്ത്രമല്ല. സ്വതന്ത്രമായി പ്രോഗ്രാമുകൾ വികസിപ്പിക്കുന്നവർക്ക് ടെലഗ്രാം എ.പി.ഐ ലഭ്യമാക്കുന്നുണ്ട്. ഇവയുപയോഗിച്ച് നിർമിച്ച അനേകം ക്ലയന്റുകൾ നിലവിലുണ്ട്
ചരിത്രം
തിരുത്തുകആവിർഭാവം
തിരുത്തുകറഷ്യൻ സോഷ്യൽ നെറ്റ്വർക്കായ വി.കെ -യുടെ നിർമ്മാതാക്കളായ നിക്കോളായ്, പേവൽ ഡുറോവ് എന്നിവരാണ് ടെലഗ്രാം 2013-ൽ നിർമ്മിച്ചത്. പക്ഷെ പിന്നീട് അത് ഉപേക്ഷിക്കേണ്ടിവരികയും, മെയിൽ.റു ഗ്രൂപ്പിന് കൈമാറേണ്ടിയും വന്നു.[5][6] ഈ മെസ്സെഞ്ചറുടെ അടിസ്ഥാനമായ എം.ടി. പ്രോട്ടോക്കോൾ നിർമ്മിച്ചെടുത്തത് നിക്കോളായിരുന്നു. പേവൽ അതിന്റെ ധനസഹായങ്ങളും, മറ്റും തന്റെ ഒരു കൂട്ടുകാരനായ ഏക്സൽ നെഫിന്റെ സഹായത്തോടെ എത്തിച്ചുകൊടുത്തു. ഏക്സലാണ് മെസ്സെഞ്ജറുടെ മൂന്നാമത്തെ അവകാശി. .[7]
മെസ്സെഞ്ജർ ഇംഗ്ലീഷ് എൽ.എൽ.പി യിലും അമേരിക്കൻ എൽ.എൽ.സി യിലും റെജിസ്റ്റേർഡ് ആയിരുന്നു.[8][9] രാജ്യങ്ങൾതോറും ഓരോ ചെറിയ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെ കൂട്ടമായി നീങ്ങുമെന്ന് പറഞ്ഞ് ഡുറോവ് റഷ്യവിട്ടു.[5]
ഉപയോക്താക്കളുടെ എണ്ണം
തിരുത്തുക
ടെലഗ്രാമിന് 2013 ഒക്ടോബറിന്, 100,000 ദിവസേന ഉപയോഗിക്കുന്ന ഉപഭോക്താക്കളുണ്ടായിരുന്നു.[6] 2014 മാർച്ച് 24ന് ടെലെഗ്രാം ടീം മാസത്തിൽ അവർക്ക് 35 മില്ല്യൺ ഉപഭോക്താക്കളായെന്ന് അറിയിച്ചു, ദിവസേന 15മില്ല്യൺ ഉപഭോക്താക്കൾ.[10] 2014 ഒക്ടോബറിന് സൗത്ത് കൊറിയൻ സർക്കാർ അവരുടെ ജനങ്ങളെല്ലാവരേയും ടെലഗ്രാമിലേക്ക് മാറ്റാൻ ഉത്തരവിട്ടു.[11] 2014 ഡിസംബറിന് ടെലെഗ്രാമിന് 50മില്ല്യൺ സജീവ ഉപഭോക്താക്കളായി, അതായത് ദിവസേന ഒരു മില്ല്യൺ മെസ്സേജസ്സ് , ഒരാഴ്ചയിൽ ഒരു മില്ല്യൺ പുതുതായി ചേരുന്നവരും.[12] ദിവസേനയുള്ള മെസ്സേജുകൾ വൈകാതെത്തന്നെ 2മില്ല്യണായി വർദ്ദിച്ചു.[13] 2015 സെപ്തമ്പറിന് ടെലഗ്രാമിന് 60 മില്ല്യൺ ദിവസേനയുള്ള ഉപഭോക്താക്കളും, 12മില്ല്യൺ ദിവസേനയുള്ള മേസ്സേജുകളുടെ പ്രവാഹവുമായെന്നായി.[14] 2016 ഫെബ്രുവരിക്ക് അതിൽ നിന്ന് 100 മില്ല്യൺ ദിവസേനയുള്ള ഉപഭോക്താക്കളായി. കൂടാതെ,ഓരോ ദിസവും 350,000 പുതിയ ഉപഭോക്താക്കളും, ദിവസേന 15മില്ല്യൺ മെസ്സേജുകളുടെ പ്രവാഹിത്തിലേക്കുമെത്തി.[15]
പ്രതേകതകൾ
തിരുത്തുകഅക്കൗണ്ട്
തിരുത്തുകടെലെഗ്രാം അക്കൗണ്ടുകൾ ടെലോഫോൺ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു, എസ്.എം.എസ് , ഫോൺ കാൾ എന്നിവയിലൂടെയാണ് ഫോൺ നമ്പർ വേരിഫൈ ചെയ്യുന്നത്.[16] ഉപഭോക്താക്കൾക്ക് ഒരു ഡിവൈസിൽ രണ്ട് വ്യത്യസ്ത നമ്പറുകളിൽ രണ്ട് ടെലഗ്രാം അക്കൗണ്ടുകൾ സാധ്യമാണ്. കൂടാതെ ഉപഭോക്താവിന് തന്റെ ഫോൺ നമ്പർ വ്യക്തമാക്കാതെതന്നെ മെസ്സേജ് അയക്കാനുള്ള സൗകര്യം ഉണ്ട്. ടെലഗ്രാം അക്കൗണ്ടുകൾ എപ്പോൾ വേണമെങ്കിലും നിർവീര്യമാക്കാവുന്നതാണ്, കൂടാതെ ആറ് മാസത്തോളം ഉപയോഗിക്കാതെകിടക്കുന്ന ടെലഗ്രാം നമ്പറുകൾ തനിയെ ഡിലേറ്റ് ചെയ്യപ്പെടും.[16][17][18][19] പക്ഷെ ആ കാലയളവ് നമുക്ക് ഒരു മാസത്തിൽ നിന്ന് 12 മാസം വരെ കാലയളവായി മാറ്റാവുന്നതാണ്. ഉപഭോക്താവിന് താൻ അവസാനമായി ഓൺലൈനിൽ വന്ന സമയം എന്ന ഭാഗത്തിലെ തിയ്യതിയേയും, സമയത്തേയും, മാറ്റാനുള്ള ഓപ്ഷൻ കൂടി ടെലെഗ്രാമിലുണ്ട്.[20]
ഫോൺ നമ്പറിനുള്ള ഒത്തന്റിക്കേഷന് സാധാരാണയായി എസ്.എം.എസാണ് ഉപയോഗിക്കുന്നത്.[21][22] സൈനപ്പ് ചെയ്യുമ്പോൾ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിക്കാനാവുന്ന ഒരു കോഡായ ഒ.ടി.പി സൈനപ്പ് ചെയ്യാനുദ്ദേശിക്കുന്ന ഫോൺ നമ്പറിലേക്ക് വരുന്നതിലൂടെയാണ് ഒത്തന്റിക്കേഷൻ സാധ്യമാകുന്നത്.[22][23] പക്ഷെ ഈ ഒ.ടി.പി ഇറാൻ, റഷ്യ, ജെർമനി എന്നിയിടങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്ന ഒന്നായിരുന്നു. കാരണം ഫോൺ കമ്പനികളുടെ കോർഡിനേഷനായിരിക്കാം.[23][24][25] പേവൽ ഡുറോവ് പറഞ്ഞത്, ഇങ്ങനെ പ്രശ്നം വരുന്ന രാജ്യങ്ങളിൽ ടു-ഫാക്ടർ ഒത്തന്റിക്കേഷൻ ഇനേബിൾ ആക്കണം എന്നായിരുന്നു.[23][24]
ക്ലൗഡ്-അടിസ്ഥാനത്തിലെ മെസ്സേജുകൾ
തിരുത്തുകടെലഗ്രാമിന്റെ ഡിഫാൾട്ടയിട്ടുള്ള മേസ്സേജിംഗ് സംവിധാനം ക്ലൗഡ് അടിസ്ഥാനത്തിലാണ്. ഉപഭോക്താക്കൾക്ക് ഓഡിയോ, വീഡിയോ, ചിത്രങ്ങൾ എന്നിവയെല്ലാം മറ്റൊരുപഭോക്താവിന് അയക്കാം (2 ജി.ബി വരെ)(4 ജി.ബി വരെ -പ്രീമിയം)[26][27] കൂടാതെ മറ്റൊരാൾക്ക് വ്യക്തിപരമായോ, അല്ലെങ്കിൽ 10,000 അംഗങ്ങൾ വരെ ചേർക്കാനാകുന്ന ഒരു ഗ്രൂപ്പിലോ അയക്കാവുന്നതാണ്..[28] മെസ്സേജുകൾ അയച്ചതിനുശേഷം എപ്പോൾ വേണമെങ്കിലും അവയെ എഡിറ്റ് ചെയ്യാനോ, ഡിലേറ്റ് ചെയ്യാനോ കഴിയും. ഇത് ഉപഭോക്താവിന് അയച്ച മെസ്സേജിലെ തെറ്റുകൾ തിരുത്താനുള്ള അവസരവും സ്വകാര്യതയും നൽകുന്നു.[29] മെസ്സേജുകൾ അയക്കുന്ന ടെലഗ്രാമിന്റെ എൽ.എൽ.പി സെർവർ എം.ടി.പി പ്രോട്ടോക്കോൾ കൊണ്ട് എൻക്രിപ്റ്റഡായ ഒന്നാണ്.[30] ടെലഗ്രാം പ്രൈവസി പോളിസി അനുസരിച്ച് അയക്കപ്പെടുന്ന എല്ലാ മെസ്സേജുകളും, ഉയർന്ന തലത്തിൽ എൻക്രിപ്റ്റെഡ് ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രാദേശിക എഞ്ചിനീയർമാർക്കും, മറ്റു നുഴഞ്ഞുകയറ്റക്കാർക്കും എളുപ്പത്തിൽ ഡാറ്റകൾ ലഭിക്കുന്നില്ല.[31]
ബോട്ടുകൾ
തിരുത്തുക2015 ജൂണിന് ടെലഗ്രാം തേർഡ് പാർട്ടി ഡെവലപ്പേഴ്സിനു വേണ്ടി ഒരു പ്ലാറ്റ്ഫോം പുറത്തിറക്കി, അതിന്റെ പേരാണ് ബോട്ടുകൾ.[32] പ്രോഗ്രാമുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ടെലഗ്രാമിലെ ഓൺലൈൻ അക്കൗണ്ടുകളാണ് ബോട്ടുകൾ. അവയ്ക്ക് മെസ്സേജുകൾ സ്വീകരിച്ച് മറുപടി നൽകാനും, പ്രോഗ്രാമുകളും ആവശ്യം നിറവേറ്റാനും, ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കനുമൊക്കേയുള്ള കഴിവുണ്ട്. ഡച്ച് വെബ്സൈറ്റായ ട്വീക്കേഴ്സ് ഒരിക്കൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു, അതായത് ഒരു ഗ്രൂപ്പിലേക്ക് ക്ഷണിക്കപ്പെട്ട ബോട്ടിന് അത് നിർമ്മിച്ച ഉപഭോക്താവ് ആ ബോട്ടിന്റെ കൈവശംവയ്ക്കാനുള്ള ഓപ്ഷനുകൾ മാറ്റുന്നതോടെ ആ ഗ്രൂപ്പിലെ എല്ലാ മേസ്സേജുകളും വായിക്കാനാകുന്നു. കൂടാെ എല്ലാ സ്ക്രീനുകളിലും ഉപയോഗിക്കാവുന്ന ഇൻലൈൻ ബോട്ടുകൾ കൂടി നിലവിലുണ്ട്.[33] പക്ഷെ ഉപഭോക്താവിന് ഇത് ഇനേബിൾ ചെയ്യണമെങ്കിൽ ഒരു ചാറ്റ്ബോക്സിൽ ബോട്ടിന്റെ യൂസെർനെയിമും, ചെയ്യേണ്ട പ്രവൃത്തിയും ടൈപ്പ് ചെയ്യണം, അതോടെ ആവശ്യപ്പെടുന്ന വസ്തുതകൾ സ്ക്രീനിൽ തെളിയുന്നു. അത് മറ്റൊരു ചാറ്റിലേക്ക് അയക്കാനും, കഴിയുന്നു, കൂടാതെ ഇഷ്ടമുള്ള ഫോർമാറ്റിൽ ആ ഡാറ്റ അയക്കാവുന്നതാണ്.[34]
ചാനലുകൾ
തിരുത്തുകഅനന്തമായ എണ്ണം ഉപഭോക്താക്കൾക്ക് ഒരു മെസേജ്ജ് ഒരൊറ്റ നിമിഷത്തിൽ അയക്കാനുതകുന്ന ടെലഗ്രാമിലെ സാധ്യതയാണ് ചാനലുകൾ.[35] ചാനലുകൾ ഒരു അപരനാമത്തോടെ പബ്ലിക്ക് ലിങ്ക് സാധ്യമാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും അതിലേക്ക് ചേരാവുന്നതാണ്. ഒരു ചാനലിലേക്ക് കയറുന്ന ഉപഭോക്താവിന് അതുവരെ കൈമാറപ്പെട്ട ചാറ്റുകൾ ചരിത്രം മുഴുവനും കാണുവാൻ സാധിക്കുന്നു. ഓരോ മെസ്സേജിനും അതിന്റേതായ കാഴ്ചകൾ ഉണ്ടാകും, അതായത്, ഓരോ മെസ്സേജിന് താഴേയും, അതെത്ര പേർ കണ്ടെന്ന അറിയിപ്പ് ഉണ്ടാകും. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിൽ ചേരാനും, അവിടം വിട്ട് ഒഴിയാനുമുള്ള സംവിധാനമാണുള്ളത്. കൂടാതെ ചാനലുകൾ മ്യൂട്ട് ചെയ്യാം, അതായത് അതിലേക്ക് വരുന്ന മെസ്സേജുകൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെതന്നെ എത്തിച്ചേരുന്നു.
സ്റ്റിക്കറുകൾ
തിരുത്തുകഎമോജികളോടെ സാദൃശ്യം കാണിക്കുന്ന ഉയർന്ന ക്ലാരിറ്റിയുള്ള ഡിജിറ്റൽ ചിത്രങ്ങളാണ് സ്റ്റിക്കറുകൾ. എമോജിയുടെ പേര് ടൈപ്പ് ചെയ്യുമ്പോൾ സാദ്യശ്യമായ സ്റ്റിക്കറുകൾ ലഭ്യമാകുന്നു. സാദ്യശ്യങ്ങൾക്കനുസരിച്ച് തരംതിരിച്ചിരിക്കുന്ന ഒരു കൂട്ടം സ്റ്റിക്കറുകളെ സെറ്റ്സ് എന്നാണ് പറയുന്നത്. ടെലഗ്രാം കുറച്ച് സ്റ്റിക്കർ സെറ്റുകൾ ഇൻബിൽട്ടായിതന്നെ വരുന്നു, പക്ഷെ ഉപഭോക്താവിന് കൂടുതൽ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്ത് ചേർക്കാം.[36] ഒരു ഉപഭോക്താവ് ഇൻസ്റ്റാൾ ചെയ്ത സ്റ്റിക്കർ അയാൾ സംസാരിക്കുന്ന എല്ലാ ഉപഭോക്താക്കളിലേക്കും എത്തുന്നു. സ്റ്റിക്കറുകൾ Webp എന്ന ഫയൽ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്, അതുകൊണ്ടുതന്നെ ഇന്റർനെറ്റിലൂടെ വേഗത്തിൽ ചലിക്കാൻ കഴിയുന്നു.
ഡ്രാഫ്റ്റുകൾ
തിരുത്തുകപൂർത്തിയാകാത്ത സിനിക്ക് ചെയ്യപ്പെട്ട ഉപഭോക്താക്കൾ തോറുമുള്ള മെസ്സേജുകളാണ് ഡ്രാഫ്റ്റുകൾ. ഒരു ഉപഭോക്താവിന് മെസ്സേജുകൾ തുടങ്ങാം, മറ്റൊരാൾക്ക് തുടരാം. റിമൂവ് ചെയ്യുന്നതുവരെ ഡ്രാഫ്റ്റുകൾ എഡിറ്റ് ചെയ്യാൻ കഴിയുന്നു.[37]
സീക്രട്ട് ചാറ്റുകൾ
തിരുത്തുകക്ലൈന്റ് ടു ക്ലൈന്റ് എൻക്രിപ്ഷനിലൂടേയും, ചാറ്റുകൾ അയക്കാവുന്നതാണ്. ഈ ചാറ്റുകളും, എൻക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എം.ടി.പ്രോട്ടോക്കൾ ഉപയോഗിച്ചാണ്.[38] ടെലഗ്രാമിന്റെ ക്ലൗഡ് മെസ്സേജുകൾ എൻക്രിപ്റ്റ് ചെയ്യപ്പെട്ടതുകൊണ്ടുതന്നെ മെസ്സേജ് അയക്കുന്ന ഡിവൈസിലും, എത്തിച്ചേരേണ്ട ഡിവൈസിലും മാത്രമേ മെസ്സേജ് വായിക്കാനാകൂ. അവ മറ്റു ഡിവൈസുകലാൽ വായിക്കപ്പെടില്ല.[6][30][39] ഇങ്ങനെ അയക്കുന്ന മെസ്സേജുകളെ ഡിലേറ്റ് ചെയ്യാനോ, നിശ്ചത സമയത്തിനുള്ളിൽ തനിയെ ഡിലേറ്റ് ആകുന്ന തരത്തിലാക്കാനോ കഴിയുന്നു.[40]
സീക്ക്രറ്റ് ചാറ്റുകൾ ഒരു ഇൻവിറ്റേഷൻ രീതിയിൽ മറ്റൊരാളുടെ ഡിവൈസിൽ എത്തുകയും, അവിടെവച്ച് ആ മാർഗ്ഗത്തിലൂടെ നടത്താനുതകുന്ന മെസ്സേജിംഗിന്റെ എൻക്രിപ്ഷൻ കീ കൈമാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മാൻ-ഇൻ-ദി-മിഡിൽ-അറ്റാക്ക് ഒഴിവാക്കാൻ സാധിക്കുന്നു.[41]
ടെലഗ്രാമിന്റെ വാക്കുകളനുസരിച്ച്, സീക്രട്ട് ചാറ്റുകൾ 2014 ഡിസംബർ മുതൽ പെർഫക്റ്റ് ഫോർവാർഡ് സീക്രെസി സപ്പോർട്ട് ചെയ്ത് പോകുന്നു. എൻക്രിപ്ഷൻ കീകൾ നൂറ് പ്രാവശ്യം ഉപയോഗിച്ചതിന് ശേഷം മാറ്റപ്പെടുന്നു,[42] അല്ലെങ്കിൽ ഒരേ കീ തന്നെ ഒരാഴ്ച കടന്നാൽ മാറ്റപ്പെടുന്നു. പഴയ എൻക്രിപ്ഷൻ കീകൾ നശിപ്പിക്കുന്നു.[17][18][43]
പക്ഷെ വിൻഡോസ്, ലിനക്സ് ഉപഭോക്താക്കൾക്ക് ടെലഗ്രാമിന്റെ ഒഫിഷ്യൻ ആപ്പ് ഉപയോഗിച്ച് പോലും സീക്രറ്റ് ചാറ്റ് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല, പക്ഷെ അത് മാക്കിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്‍താനും.[44]
വോയിസ് കാളുകൾ
തിരുത്തുക2017 മാർച്ചിന്റെ അവസാനത്തോടെ, ടെലഗ്രാം അവരുടെ സ്വന്തനം വോയിസ് കാൾ ഓപ്ഷൻ അവതരിപ്പിച്ചു.[42] ഈ കാൾ ഓപ്ഷനും, സീക്ക്രറ്റ് ചാറ്റ് പോലെ എന്റ് ടു എന്റ് എൻക്രിപ്ഷൻ ചെയ്തതതാണ്. ഇതിലെ കനക്ഷൻ പിർ-ടു-പിർ എന്ന രീതിയിലാണ്, കഴിയുമ്പോഴെല്ലാം അത് കണക്റ്റാകുന്നു. ടെലഗ്രാമിനെ അനുസരിച്ച് വോയിസ് കാളിന്റെ മികവ് നിലനിർത്താനായി ഒരു പ്രധാന നെറ്റ്വവർക്ക് തന്നെയുണ്ട്. യൂറോപ്പിലെ പരീക്ഷണാടിസ്ഥാനത്തിലെ അവതരത്തിനുശേഷം ഇപ്പോൾ എല്ലായിടത്തും, ഈ സംവിധാനം ലഭിക്കുന്നു.[45]
ആർക്കിട്ടെക്ച്ചർ
തിരുത്തുകഎൻക്രിപ്ഷൻ വിന്യാസം
തിരുത്തുകഎം.ടി പ്രോടോ എന്ന പേരിലുള്ള ഒരു സിമട്രിക് എൻക്രിപ്ഷൻ സമ്പ്രദായമാണ് ടെലഗ്രാം ഉപയോഗിക്കുന്നത്. ഈ പ്രോട്ടോക്കോൾ നിർമ്മിച്ചത് നിക്കോളായ് ഡുറോവാണ്, ഇതിൽ 256-ബിറ്റ് സിമട്രിക് എൻക്രിപ്ഷൻ, ആർ.എസ്.എ 2048 എൻക്രിപ്ഷൻ ആന്റ് ഡിഫി -ഹെൽമാൻ കീ എക്സ്ചേഞ്ച് എന്നിവ ഉൾപ്പെടുന്നു.[38]
സെർവറുകൾ
തിരുത്തുകടെലഗ്രാ മെസഞ്ചർ എൽ.എൽ.പി ക്ക് രാജ്യങ്ങൾതോറും സെർവറുകൾ സ്ഥാപിച്ചിരിക്കുന്നു, മേസേജിംഗിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണിത്. ടെലഗ്രാമിന്റെ സെർവർ-സൈഡ് സോഫ്റ്റ്‍വെയർ അടഞ്ഞിരിക്കുന്ന ഒന്നാണ്. [46] ഡുറോവ് പറഞ്ഞത്, ഒരു ക്ലൈന്റിന് ടെലഗ്രാമിന്റെ സെർവർ സൈഡ് ഭാഗത്തിലേക്ക് കണക്റ്റ് ചെയ്യിക്കാൻ ഇതിന്റെ ആർക്കിട്ടെക്കച്ചറിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്തണമെന്നാണ്.[47]
ക്ലൈന്റ് ആപ്പുകൾ
തിരുത്തുകടെലഗ്രാമിന് കുറേയധികം ക്ലൈന്റ് ആപ്പുകളുണ്ട്. ഇത് ഒഫിഷ്യൻ ടെലഗ്രാം മെസ്സെഞ്ചർ എൽ.എൽ.പി നിർമ്മിച്ച വ്യത്യസ്ത വേർഷനുകളും, അൺഒഫിഷ്യലായി നിർമ്മിച്ചവയും ഉണ്ട്. ഇങ്ങനെ രണ്ട് രീതിയിലും നിർമ്മിച്ചിരിക്കുന്ന ക്ലൈന്റുകളുടെ കോഡ് ഓപ്പൺ സോഴ്‍സാണ്, ആർക്കും തുറന്ന് മാറ്റങ്ങൾ വരുത്താവുന്ന ഒന്ന്, ജി.എൻ.യു. ജെനറൽ പബ്ലിക്ക് ലൈസൻസ് വേർഷൻ 2 അല്ലെങ്കിൽ 3 എന്ന ലൈസൻസിലാണ് ഓപ്പൺസോഴ്സ് ആക്കിയിരിക്കുന്നത്.
Name | Platform(s) | Official | Source code license | Support for secret chats | Notes |
---|---|---|---|---|---|
Telegram | macOS | അതെ | GPLv2[48] | അതെ | |
Telegram Desktop | Windows NT (traditional, portable and UWP app), macOS, and Linux | അതെ | GPLv3 with OpenSSL exception[49] | അല്ല | |
Cutegram[50] | Windows, macOS, and Linux | അല്ല | GPLv3[51] | അതെ | Based on Qt.[52] |
Telegram CLI[23][53] | GNU/Linux, FreeBSD and macOS | അല്ല[54] | GPLv2[53] | അതെ | Command-line interface for Telegram. |
Telegram X | iOS 8.0 or later, Android[55] | അതെ[56] | Proprietary | അതെ | An alternative Telegram client written from scratch, with higher speed, slicker animations, themes and more efficient battery use. iOS version is written with Swift. |
Telegram Messenger | iOS 6 or later | അതെ | GPLv2 or later[54][57] | അതെ | Launched in August 2013 for iPhone and iPod Touch and relaunched in July 2014 with support for iPad and Apple Watch.[58] |
Telegram | Android 2.3 or later | അതെ | GPLv2 or later[54][59] | അതെ | Supports tablets[60] and Android Wear smart watches.[61] |
Telegram Messenger | Windows Phone | അതെ | GPLv2 or later[54] | അതെ | |
Telegram | Firefox OS | അതെ | GPLv3[62] | അല്ല | Based on Webogram. |
Telegram | Google Chrome and Chrome OS | അതെ | GPLv3[62] | അല്ല | |
Telegram[third-party source needed] | Ubuntu Touch | അല്ല | GPLv2[63] | അതെ | |
Sailorgram[third-party source needed] | Sailfish OS | അല്ല | GPLv3[64] | അതെ | Based on Cutegram. |
Telegram-Purple[65] | Windows, macOS, and Linux | അല്ല | GPLv2 | അതെ | Plugin for Pidgin, Adium, Finch and other Libpurple-based messengers |
Unigram[66][67] | Universal Windows Platform | അല്ല | GPLv3 | അല്ല |
ഉപഭോക്താക്കൾക്ക് ടെലഗ്രാമിന്റെ ഒഫിഷ്യൻ അപ്പ്ലിക്കേഷൻ ഒരു വെബ് ബ്രൗസർ ഉപയോഗിച്ചും ഉപയോഗിക്കാവുന്നതാണ്, ഇവിടേയും, ചിത്രങ്ങൾ അയക്കാനും, മെസ്സേജുകൾ അയക്കാനും , എമോജികൾ കൈമാറാനും കഴിയുന്നു. വെബ് ബ്രൗസറുകളായ മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം, സഫാരി എന്നിവയുടെ പുതിയ വേർഷനിൽ ഇത് പ്രവർത്തിക്കുന്നതാണ്.[54][62]
എ.പി.ഐ
തിരുത്തുകഡെവലപ്പർമാർക്ക് ടെലഗ്രാമിന്റെ ഓഫിഷ്യൻ അപ്പ്ലിക്കേഷന്റെ പ്രവർത്തനം പോലെ തന്നെ പുതിയത് നിർമ്മിക്കാൻ സഹായിക്കുന്ന തുറന്ന എ.പി.ഐ കൾ ടെലഗ്രാമിനുണ്ട്.[68] 2015 ഫെബ്രുവരിക്ക് അൺഓഫിഷ്യൽ വാട്ട്സാപ്പ പ്ലസ് ക്ലൈന്റ് ഡെവലപ്പേഴ്‍സ് ടെലഗ്രാം പ്ലസ് ആപ്പ് ഉണ്ടാക്കി, പിന്നീട് അത് പ്ലസ് മെസ്സേഞ്ജറായി മാറി.[69][70] 2015 സെപ്തമ്പറിന് ഇതേ എ.പി.ഐ ഉപയോഗിച്ച് സാംസഗും അവരുടെ ഒരു മെസ്സേജ് അപ്പ്ലിക്കേഷൻ പുറത്തിറക്കി.[71]
ഡെവലപ്പേഴ്സിന് ബോട്ടുകളുണ്ടാക്കാൻ സഹായിക്കുന്ന എ.പി.ഐ യും ടെലഗ്രാമിന് ഉണ്ട്, അവ പ്രോഗ്രാമുകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.[72][73] 2016 ഫെബ്രുവരിക്ക് ഫോർബ്സ് ഒരു എ.ഐ സമാനമായ ബോട്ട് പുറത്തിറക്കി, ഇത് പുതിയ വാർത്തകലെ തനിയെ വിശകലനം ചെയ്യുകയും, കാണിച്ച് തരികയും, മറുപടികൾ പറയുകയും ചെയ്യുന്ന ബോട്ടായിരുന്നു. ടെക്ക്ക്രഞ്ചും 2016 മാർച്ചിന് ഇതുപോലെയുള്ള ഒരു ബോട്ട് പുറത്തിറക്കി.[74] TechCrunch launched a similar bot in March 2016.[75]
സുരക്ഷ
തിരുത്തുകടെലഗ്രാമിന് ഇത്രയധികം പ്രത്യേകതകൾ ഉണ്ടാകുമ്പോഴും, ക്രിപ്റ്റോഗ്രാഫി വിദക്തന്മാർ ടെലഗ്രാമിന്റെ എൻക്രിപ്ഷൻ സുരക്ഷയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം ടെലഗ്രാമിന്റെ എൻക്രിപ്ഷനിൽ ഹോം-ബ്രീവഡ് ആന്റ് അൺപ്രൂവൻ ക്രിപ്റ്റോഗ്രാഫി ഉപയോഗിക്കുന്നത് അതിന്റെ സെക്ക്യൂരിറ്റിയെ ബലഹീനമാക്കുകയും, ബഗുകളുടെ സാധ്യതകൾ അതികരിക്കാൻ ഇടയാക്കുകയും ചെയ്യും.[76][77][78] കൂടാതെ ടെലഗ്രാമിന്റെ പ്രവർത്തകർക്ക് ക്രിപ്റ്റോഗ്രാഫിയിൽ വേണ്ട വൈദക്ത്യം ഇല്ലെന്നും അവർ അവകാശപ്പെടുന്നു.[79]
ടെലഗ്രാം വാട്ട്സ്ആപ്പിനേയും, ലൈനിനേയും, വച്ച് കൂടുതൽ സുരക്ഷിതമാണെന്ന് അഭിപ്രായത്തോടും അവർ യോജിക്കുന്നില്ല. കാരണം വാട്ട്സാപ്പ് എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ ആണ് ഉപയോഗിക്കുന്നത്.,[30] പക്ഷെ ടെലഗ്രാം ഇത് ഉപയോഗിക്കുമ്പോഴും, അവർ ഉപഭോക്താക്കളുടെ ഡാറ്റകളെല്ലാം ക്ലൗഡിൽ സൂക്ഷിക്കുന്ന് അപകടമാണ്.[76][80][81] 2016 ജൂലൈയ്ക്ക് ലൈനും എൻഡ് ടു എൻഡ് എൻക്രിപ്ഷനിലേക്ക് മാറി.
ഫെബ്രുവരി 26, 2014 -ന് ജെർമൻ കൺസ്യൂമർ ഓർഗനൈസേഷൻ സ്റ്റിഫ്ടങ്ങ് വാരെൻടെസ്റ്റ് കുറച്ച് മെസ്സേജിംഗ് ക്ലൈന്റുകളുടെ സുരക്ഷ പിഴവുകളെക്കുറിച്ച് വിലയിരുത്തി, അതിൽ ടെലഗ്രാമുമുണ്ടായിരുന്നു.ഡാറ്റ് കൈമാറുന്നതിലും, ഉപയോഗത്തിന്റെ സുരക്ഷ, സോഴ്സ് കോഡിന്റെ സുരക്ഷ ഇവയായിരുന്നു അതിൽ നോക്കിയിരുന്നത്. പക്ഷെ എങ്ങനെയായാലും ടെലഗ്രാം ക്രിറ്റിക്കൽ ആയായിരുന്നു റേറ്റിംഗ് കാണിച്ചത്. പക്ഷെ ടെലഗ്രാമിന്റെ മെസ്സേജിംഗ് സംവിധാനത്തിൽ രണ്ട് ഡിവൈസുകൾ എൻക്രിപ്റ്റഡാണ്, സോഴ്സ് കോഡിന്റെ കുറവ് അതിനെ ബാധിക്കുന്നില്ലെന്ന് ടെലഗ്രാം അവകാശപ്പെടുന്നു.[82]
2016 ഏപ്രിലിൽ റഷ്യയിലെ ചില ഉപഭോക്താക്കളുടെ ലോഗിൻ ചെയ്യുമ്പോഴുള്ള എസ്.എം.എസ് വേരിഫിക്കേഷൻ ഹൈജാക്ക് ചെയ്യപ്പെട്ടു.[23] അതിന് പരിഹാരമായി ടെലഗ്രാം ടു-ഫാക്ടർ ഒത്തന്റിക്കേഷൻ ഇനേബിൾ ആക്കാൻ നിർദ്ദേശിച്ചു.[23] 2016 മെയിന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റും, ഇലക്ട്രോണിക് ഫ്രണ്ടിയർ ഫൗണ്ടേഷന്റെ സീനിയർ സ്റ്റാഫായിരുന്ന നേറ്റ് കാർഡോസും, ടെലഗ്രം ഉപയോഗിക്കുന്നതിന് വിലക്കി, കാരണം ടെലഗ്രാമിൽ എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ ഉപയോഗിക്കാത്തതും, ക്രിപ്റ്റോഗ്രാഫി വിദക്തന്മാർക്ക് കർശനമായി സുരക്ഷിതമല്ലെന്ന വിലക്കിയിരുന്ന എം.ടി.പ്രോട്ടോക്കോൾ ഉപയോഗിച്ചതിനുമായിരുന്നു.[76]
ക്രിപ്റ്റോഗ്രാഫി മത്സരങ്ങൾ
തിരുത്തുകടെലഗ്രാം അവരുടെ ക്രിപ്റ്റോഗ്രാഫിയെ ബ്രേക്ക് ചെയ്യാൻ കഴിയുമോ എന്ന് വെല്ലുവിളിച്ചുകൊണ്ട് രണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. തേർഡ് പാർട്ടീസാണ് ടെലഗ്രാം ഉപയോഗിക്കുന്ന രണ്ട് ഡിവൈസുകളുടെ എൻക്രിപ്റ്റ് ചെയ്യപ്പെട്ട മെസ്സേജുകളെ ഡിക്രിപ്റ്റ് ചെയ്യാൻ ഉപയോഗിക്കാൻ നിർദ്ദേശിച്ചത്. വിജയിക്ക് US$200,000 മുതൽ US$300,000 വരെ ലഭിക്കും.[83][84] പക്ഷെ മത്സരം വിജയികളെയില്ലാതെ അവസാനിച്ചു.
സെൻസർഷിപ്പ്
തിരുത്തുക2015 മെയ് വരെ ടെലഗ്രാം ഇറാനിൽ ഓപ്പൺ എ.പി.ഐ ഉപയോഗിച്ചുകൊണ്ട് ഒരു വി.പി.എനും ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്.[85] 2015 ആഗസ്റ്റിന് ഇറാനിൽ ടെലഗ്രാമിലെ ചില ബോട്ടുകളും, ചില സ്റ്റിക്കർ പാക്കുകളും ഇറാനിയൻ സർക്കാർ നിരോധിച്ചു. കാരണം നിരോധിച്ചവ ഇറാനിയൻ സർക്കാരിന് എതിരായി ഉപയോഗിക്കപ്പെട്ടിരുന്നു. [86] അതുകൊണ്ടുതന്നെ അവിടെ സീക്രറ്റ് ചാറ്റുകൾ നിർത്താലാക്കുകയും, എല്ലാം പൊതുവാക്കുകയും ചെയ്തു.[87] 2016 മെയിന് ഇറാനിയൻ സർക്കാർ എല്ലാ മെസ്സേജിംഗ് ആപ്പുകളേയും, ടെലഗ്രാമും ഉൾപ്പെടെ ഇറാനിയൻ സെർവറിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു.2017 ഏപ്രിൽ 20 -ന് ഇറാനിയൻ സർക്കാർ ടെലഗ്രാമിന്റെ വോയിസ് കാൾ നിരോധിച്ചു.
2015 ജൂലൈ-ന് ചൈന പൂർണമായി ടെലഗ്രാം നിരോധിച്ചു. പീപ്പിൾ ഡെയിലി അനുസരിച്ച് ടെലഗ്രാം ചൈന സർക്കാരേയും ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയേയും വിമർശിച്ചു എന്നതായിരുന്നു കാരണം.[88]
2016 ജൂണിന് ബഹറൈനിലെ ചില ഐ.എസ്.പികൾ ടെലഗ്രാമിനെ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി.[89] ടെലഗ്രാമിനെ ഓഫിഷ്യൻ ടെലികമ്മ്യൂണിക്കേഷൻ റോസ്റ്ററിൽ റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്ന റഷ്യൻ റഗുലേറ്ററി റോസ്കോമാൻഡസർ അതിനെതിരെ സമ്മർദ്ദങ്ങൾ ചെലുത്തിക്കൊണ്ടിരുന്നു. ആഴ്ചകൾതോറുമുണ്ടായിരുന്ന വാക്ക്തർക്കങ്ങൾക്ക് ശേഷം എല്ലാ സാധാരണഗതിയായി മാറി. 2017 ജൂലൈ 14-ന് ഇൻഡോനേഷ്യൻ കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ മിനിസ്റ്ററി ഇൻഡോനേഷ്യയിലെ ടെലഗ്രാമുമായി ബന്ധപ്പെട്ടുകിടക്കുന്ന 11 ഡി.എൻ.എസ് സെർവറുകളെ നിരോധിച്ചു.[90] 2017 ആഗസ്റ്റിനാണ് ഇൻഡോനേഷ്യൻ സർക്കാർ ടെലഗ്രാമിന് അവിടെ പൂർണ അവകാശം നൽകിയത്. അതിന്ശേംഷം തീവ്രവാദം, സമൂലപരിഷ്‌ക്കാരവാദം പോലുള്ളവയെ പ്രചോദിപ്പിക്കുന്നവയെ മാറ്റിനിർത്താനുള്ള സെൻസർഷിപ്പ് നിർമ്മിച്ചു. ടെലഗ്രാമിനെ അനുസരിച്ച്, ദിവസവും പത്ത് ഗ്രൂപ്പുകളെങ്കിൽ നെഗറ്റീവ് കണ്ടെന്റ് എന്ന പേരിൽ അവർ റിമൂവ് ചെയ്യുന്നു എന്നാണ്.[91]
തീവ്രവാദികളുടെ ഉപയോഗം
തിരുത്തുക2015 സെപ്തമ്പറിന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദി ലെവന്റ് എന്ന് തീവ്രവാദ സംഘടനയുടെ ടെലഗ്രാമിന്റെ ഉപയോഗം എന്ന് പേവൽ ഡുറോവിനോടുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. "തീവ്രവാദത്തോടുള്ള ഭയത്തേക്കാൾ നാം സ്വകാര്യതയ്ക്കും സ്വകാര്യതയ്ക്കുള്ള അവകാശത്തിനുമാണ് പ്രാധാന്യം നൽകേണ്ടത്".[92] ഐ.എസ് അവരുടെ മെമ്പർമാരെ സപ്പോർട്ട് ചെയ്യാനായിരുന്നു ടെലഗ്രാമിനെ ഉപയോഗിച്ചത്,[93][94][95] 2015 ഒക്ടോബറിന് അവർക്ക് അവരുടെ എണ്ണത്തെ അധികപ്പെടുത്താനും ഇതുകൊണ്ട് കഴിഞ്ഞു..[96] 2015 നവംബറിന് ടെലഗ്രാം ഐ.എസിന്റെ 78 പൊതുവായ ചാനലുകലെ ബ്ലോക്ക് ചെയ്തുവെന്ന് അറിയിപ്പ് നൽകി. അതോടെ തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്ന ബോട്ടുകൾ കണ്ടെന്റുകൾ എന്നിവ സുരക്ഷിതത്വവും, സമാധാനവും നിലനിർത്താനായി നീക്കംചെയ്യുമെന്ന് സുരക്ഷ പോളിസിയും അവർ കൊണ്ടുവന്നു. ഐ.എസിന്റെ ഉപയോഗം മൂലം ടെലഗ്രാം ജിഹാദികളുടെ ആപ്പ് എന്ന തെറ്റിദ്ദാരണ ആകെ പ്രചരിച്ചിരുന്നു.[97]
2016 ആഗസ്റ്റിന് ഫ്രെഞ്ച് ആന്റി ടെററിസം ഇൻവസ്റ്റിഗേറ്ററുകൾ , നോർമാന്റിയയിലെ സെയിന്റ് എറ്റിയെന്ന് ഡു റൊവ്റായ് എന്ന പള്ളിയിലെ പുരോഹിതന്റെ തൊണ്ട് മുറിക്കുന്ന വീഡിയോ ടെലഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ടെന്ന് അറിയിച്ചു. അവരുടെ ആക്രമണങ്ങൾ പ്ലാൻ ചെയ്യാനാണെന്നായിരുന്നു അവരുടെ നിഗമനം. അതിനോടൊപ്പം തന്നെ അവരുെ പ്രതിജ്ഞയുടേയും വീഡിയോ പുറത്തുവന്നു.
2017 ജൂണിന് റഷ്യൻ കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ റോസ്കമാൻഡ്സോർ , ടെലഗ്രാമിന്റെ തീവ്രവാദികളുടെ ഉപയോഗം മൂലം നിരോധിക്കണമെന്ന് സാഹചര്യത്തെ ചൂണ്ടിക്കാട്ടി.[98]
തുടർന്ന് തീവ്രവാദത്തിന്റെ പ്ലാനുകൾ, ബോബിംഗിന്റെ പ്ലാനുകൾ അടങ്ങുന്ന പതിനൊന്ന് ഡി.എൻ.എസ് സെർവറുകൾ പൂർണമായും, ഇൻഡോനേഷ്യയിൽ നിർത്താലാക്കി.[99]
അവലംബം
തിരുത്തുക- ↑ "Telegram Messenger". ആപ്പ് സ്റ്റോർ. Retrieved 31 ഒക്ടോബർ 2024.
- ↑ "Telegram". ഗൂഗിൾ പ്ലേ. Retrieved 2 നവംബർ 2024.
- ↑ "Telegram for macOS". Retrieved 31 ഒക്ടോബർ 2024.
- ↑ "List of Telegram applications". 6 February 2014.
- ↑ 5.0 5.1 Hakim, Danny (2 December 2014). "Once Celebrated in Russia, the Programmer Pavel Durov Chooses Exile". The New York Times. Retrieved 19 November 2015.
- ↑ 6.0 6.1 6.2 Shu, Catherine (27 October 2013). "Meet Telegram, A Secure Messaging App From The Founders Of VK, Russia's Largest Social Network". TechCrunch. Retrieved 18 March 2016.
- ↑ "Russia's Zuckerberg launches Telegram, a new instant messenger service". Reuters. 30 August 2013. Archived from the original on 2015-11-28. Retrieved 18 March 2016.
- ↑ "Telegram - Android Apps on Google Play". play.google.com. Retrieved 19 November 2015.
- ↑ "Telegram Messenger on the App Store". App Store. Retrieved 19 November 2015.
- ↑ Telegram Hits 35M Monthly Users, 15M Daily With 8B Messages Received Over 30 Days, TechCrunch, 24 March 2014
- ↑ Brandom, Russell (6 October 2014). "Surveillance drives South Koreans to encrypted messaging apps". The Verge. Retrieved 19 November 2015.
- ↑ Telegram Reaches 1 Billion Daily Messages, Telegram, 8 December 2014
- ↑ Telegram Hits 2 Billion Messages Sent Daily, Telegram, 13 May 2015
- ↑ Lomas, Natasha (21 September 2015). "Telegram Now Seeing 12BN Daily Messages, up From 1BN in February". Techcrunch. Retrieved 19 November 2015.
- ↑ Burns, Matt (23 February 2016). "Encrypted Messaging App Telegram Hits 100M Monthly Active Users, 350k New Users Each Day". TechCrunch. Retrieved 23 February 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 16.0 16.1 Lopez, Miguel, Configurando Telegram en el iPhone, en la web y en el Mac [Configuring Telegram in the Apple iPhone, the Web and the Mac] (in സ്‌പാനിഷ്), Applesfera, retrieved 4 December 2014
- ↑ 17.0 17.1 Munizaga, Jonathan (1 December 2014). "Telegram ya permite migrar conversaciones y contactos a una línea nueva" [Telegram already allows migrating conversations and contacts to a new line] (in സ്‌പാനിഷ്). Wayerless. Archived from the original on 2014-12-19. Retrieved 2 December 2014.
- ↑ 18.0 18.1 Mateo, David G (1 December 2014). "Telegram ahora permite traspasar mensajes al cambiar de número" (in സ്‌പാനിഷ്). TuExperto. Retrieved 2 December 2014.
- ↑ "Secure Messaging App Telegram Adds Usernames And Snapchat-Like Hold-To-View For Media". Techcrunch. 23 October 2014. Retrieved 23 October 2014.
- ↑ "Hiding Last Seen Time - Done Right". Retrieved 18 May 2017.
- ↑ Kirk, Jeremy (15 January 2015). "How much trust can you put in Telegram messenger?". PC World. IDG. Retrieved 4 May 2016.
- ↑ 22.0 22.1 Rad, Alex (9 January 2015). "A 264 Attack On Telegram, And Why A Super Villain Doesn't Need It To Read Your Telegram Chats". alexrad.me (Blog). Archived from the original on 2016-04-25. Retrieved 4 May 2016.
- ↑ 23.0 23.1 23.2 23.3 23.4 23.5 Lokot, Tetyana (2 May 2016). "Is Telegram Really Safe for Activists Under Threat? These Two Russians Aren't So Sure". Advox. Global Voices. Retrieved 4 May 2016.
- ↑ 24.0 24.1 Menn, Joseph; Torbati, Yeganeh (2 August 2016). "Exclusive: Hackers accessed Telegram messaging accounts in Iran - researchers". Reuters. San Francisco/Washington: Thomson Reuters. Retrieved 3 August 2016.
- ↑ Lipp, Sebastian; Hoppenstedt, Max (26 August 2016). "Exklusiv: Wie das BKA Telegram-Accounts von Terrorverdächtigen knackt". Motherboard (in ജർമ്മൻ). Vice Media Inc. Retrieved 28 August 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;teleapps
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Telegram: una alternativa gratuita a WhatsApp con ventajas y algún punto oscuro" [Telegram: a free Whatsapp alternative with advantages and some obscure points] (in സ്‌പാനിഷ്). 1 March 2014. Retrieved 4 December 2014.
- ↑ "Supergroups 10,000: Admin Tools & More". Telegram. 30 June 2017.
{{cite news}}
: Cite has empty unknown parameter:|dead-url=
(help) - ↑ Unsend Messages, Network Usage, and More, Telegram, 3 January 2017, retrieved 4 April 2017
- ↑ 30.0 30.1 30.2 "How secure is Telegram?", FAQ, Telegram
- ↑ "Telegram Privacy Policy". Telegram. Retrieved 17 January 2016.
- ↑ Telegram Bot Platform, Telegram, 24 June 2015, retrieved 1 September 2015
- ↑ Schellevis, Joost (23 July 2015). "Telegram-bots kunnen relatief ongemerkt meelezen in groepsgesprekken". Tweakers (in ഡച്ച്). Retrieved 25 October 2015.
- ↑ Introducing Inline Bots, Telegram, 4 January 2016, retrieved 4 April 2017
- ↑ Lobao, Martim (22 September 2015). "Telegram v3.2 Brings Channels For Broadcasting Your Messages To The World". Android Police.
- ↑ Telegram Stickers, Telegram, 2 January 2015, retrieved 5 January 2016
- ↑ Drafts, Picture-in-Picture, and More, Telegram, 14 June 2016, retrieved 4 April 2017
- ↑ 38.0 38.1 "FAQ for the Technically Inclined". Telegram. Retrieved 9 January 2016.
- ↑ Description of MTProto Mobile Protocol, Telegram
- ↑ Rottermanner et al. 2015, പുറം. 2
- ↑ Hamburger, Ellis (25 February 2014). "Why Telegram has become the hottest messaging app in the world". The Verge. Vox Media. Retrieved 17 March 2016.
- ↑ 42.0 42.1 Rottermanner et al. 2015, പുറം. 6
- ↑ Perfect Forward Secrecy, Telegram, 14 December 2014
- ↑ "Github issue 871: missing secret chats". 2 July 2015. Retrieved 25 July 2017.
- ↑ Voice Calls: Secure, Crystal-Clear, AI-Powered, Telegram, 30 March 2017, retrieved 3 April 2017
- ↑ "Telegram, el chat que compite con Whatsapp" [Telegram, the chat that competes with WhatsApp]. El País (in സ്‌പാനിഷ്). UY. Retrieved 8 January 2016.
- ↑ Rull, Antonio (2 February 2014). "Pavel Durov, creador de Telegram: "Ninguna aplicación es 100% segura"" [Pavel Durov, creator of Telegram: "No application is 100% safe"]. eldiario.es (in സ്‌പാനിഷ്). Retrieved 12 February 2014.
- ↑ overtake (1 December 2015). "overtake/telegram". GitHub. Retrieved 8 January 2016.
- ↑ telegramdesktop. "telegramdesktop/tdesktop". GitHub. Retrieved 8 January 2016.
- ↑ Sauerland, Andreas (21 March 2015). "Cutegram: So verwenden Sie die Chat-App am PC". Computer Bild (in ജർമ്മൻ). Axel Springer. Retrieved 25 April 2016.
- ↑ Aseman Land. "Aseman-Land/Cutegram". GitHub. Retrieved 8 January 2016.
- ↑ Aseman Land. "Cutegram". Aseman. Archived from the original on 2015-02-16. Retrieved 8 January 2016.
- ↑ 53.0 53.1 vysheng. "vysheng/tg". GitHub. Retrieved 9 January 2016.
- ↑ 54.0 54.1 54.2 54.3 54.4 "Telegram Apps". Telegram.org. Retrieved 9 January 2016.
- ↑ cpy, Mujeeb (23 January 2018). "Telegram X for Android Released – What's New". IB Computing (in ഇംഗ്ലീഷ്). IB Computing. Retrieved 23 January 2018.
- ↑ "Telegram X: Progress through Competition". telegram.org. Telegram LLC.
- ↑ peter-iakovlev (18 November 2015). "peter-iakovlev/Telegram". GitHub. Retrieved 8 January 2016.
- ↑ "Telegram se actualiza para la pantalla del iPad" [Telegram updated for the iPad screen] (in സ്‌പാനിഷ്). Cnet.
- ↑ DrKLO. "DrKLO/Telegram". GitHub. Retrieved 8 January 2016.
- ↑ "Telegram-Anleitung: So benutzt man den Messenger" (in ജർമ്മൻ). Newsslash.
- ↑ "Telegram se actualiza con compatibilidad para Android Wear" [Telegram updated with Android Wear compatibility] (in സ്‌പാനിഷ്). Sevilla: ABC. Retrieved 7 December 2014.
- ↑ 62.0 62.1 62.2 Igor Zhukov. "zhukov/webogram". GitHub. Retrieved 8 January 2016.
- ↑ "Telegram app". Launchpad.
- ↑ "Telegram app". OpenRepos.
- ↑ "majn/telegram-purple". GitHub. Retrieved 2016-09-30.
- ↑ "Unigram Preview - Microsoft Store". Microsoft Store (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-04-20.
- ↑ "UnigramDev/Unigram". GitHub (in ഇംഗ്ലീഷ്). Retrieved 2017-04-20.
- ↑ Roble, Patricio (3 March 2014). "Can Telegram Beat WhatsApp with a Public API?". ProgrammableWeb. Archived from the original on 2019-05-12.
- ↑ King, Bertel (27 February 2015). "WhatsApp+ Developer Releases Telegram+ After Being Forced To Drop The First Project". AndroidPolice.
- ↑ "WhatsApp+ Is Now Officially Dead After Receiving A Cease And Desist From The Real WhatsApp". Android Police. 21 January 2015.
- ↑ "Socializer Messenger App Offers a New Approach to Messaging". 14 September 2015.
- ↑ Carter, Eric (27 June 2015). "Telegram Launches Bot API and Platform". ProgrammableWeb. Archived from the original on 2019-05-12. Retrieved 2017-08-12.
- ↑ Butcher, Mike (24 June 2015). "Telegram's New Platform Lets Developers Create Smart Message Bots With Multiple Uses". TechCrunch.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Ubpin, Bruce (23 February 2016). "Introducing The Forbes Newsbot on Telegram". Forbes.
- ↑ Bernard, Travis (15 March 2016). "Check out the new AI-powered TechCrunch news bot on Telegram messenger". TechCrunch.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 76.0 76.1 76.2 "Why Telegram's security flaws may put Iran's journalists at risk". Committee to Protect Journalists. 31 May 2016. Retrieved 20 July 2016.
- ↑ Jakobsen & Orlandi 2015
- ↑ Cox, Joseph (10 December 2015). "Why You Don't Roll Your Own Crypto". Motherboard. Vice Media. Retrieved 11 December 2015.
- ↑ Turton, William (19 November 2015). "Cryptography expert casts doubt on encryption in ISIS' favorite messaging app". The Daily Dot. Retrieved 11 December 2015.
- ↑ "Snowden doubts security of Telegram". RT. RT. 20 December 2015. Retrieved 11 February 2017.
- ↑ Turton, William (24 June 2016). "Why You Should Stop Using Telegram Right Now". Gizmodo. Gawker Media. Retrieved 7 July 2016.
- ↑ "WhatsApp und Alternativen: Datenschutz im Test" [WhatsApp and alternatives: data protection tested]. Stiftung Warentest (in ജർമ്മൻ). 26 February 2014. Retrieved 2 March 2016.
- ↑ "Winter Contest Ends". Telegram. 2 March 2014. Retrieved 24 October 2015.
- ↑ "Crypto Contest Ends". Telegram. 11 February 2015. Retrieved 24 October 2015.
- ↑ "تلگرام فیلتر نشده است" (in പേർഷ്യൻ). Tehran: Tasnim News Agency. 11 May 2015. Retrieved 29 October 2015.
Though it is claimed by many that the Telegram is banned, but it is operating normally in Iran.
- ↑ Alimardani, Mahsa (28 August 2015). "Is Telegram's Compliance with Iran Compromising the Digital Security of Its Users?". Global Voices Online. Retrieved 30 August 2015.
- ↑ "Telegram FAQ". Telegram. Retrieved 14 September 2015.
- ↑ https://www.hongkongfp.com/2015/07/13/china-blocks-telegram-messenger-blamed-for-aiding-human-rights-lawyers/
- ↑ "Leading Bahraini ISPs are Blocking Telegram Traffic". Bahrain Watch (in അമേരിക്കൻ ഇംഗ്ലീഷ്). 2016-06-28. Archived from the original on 2019-05-02. Retrieved 2017-08-08.
- ↑ Boy Riza Utama (July 15, 2017). "Tak Perlu Blokir Telegram, Pengamat Sarankan Cara Ini kepada Mekominfo". Archived from the original on 2018-06-19. Retrieved 2017-08-12.
- ↑ "Telegram Setiap Hari Hapus 10 Grup Di Indonesia Terkait Konten Radikal dan Terorisme". August 10, 2017.
- ↑ Lomas, Natasha. "Telegram Now Seeing 12BN Daily Messages, Up From 1BN In February". TechCrunch. Retrieved 19 November 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Haddad, Margot; Hume, Tim. "Killers of French priest met 4 days before attack". cnn.com.
- ↑ Zavolokyn, Gennady. "Павел Дуров прокомментировал для CNN историю с подготовкой теракта через Telegram". TJournal.ru (in റഷ്യൻ). Archived from the original on 2016-03-12. Retrieved 20 October 2015.
- ↑ Steve Ragan (16 November 2015). "After Paris, ISIS moves propaganda machine to Darknet". CSO Online. Archived from the original on 2015-11-17. Retrieved 2017-08-12.
- ↑ "Isis Telegram channel doubles followers to 9,000 in less than 1 week". Yahoo News. 12 October 2015.
- ↑ Campbell, Scott (26 July 2016). "ISIS warn London 'next to be attacked' as UK churches put on terror alert after French priest murder". Daily Mirror. Retrieved 15 December 2016.
Images threatening attacks in London and other major world capitals have been posted on jihadi messaging app Telegram
- ↑ (in Russian) Martynov, Kirill. "Занять Телеграм". Novaya Gazeta. Retrieved 26 June 2017.
- ↑ Widiartanto, Yoga Hastyadi (14 July 2017). "Ini Alasan Pemerintah Blokir Telegram" [This is the Reason Why the Government Blocks Telegram]. Kompas (in ഇന്തോനേഷ്യൻ). Retrieved 15 July 2017.