ഫ്രീ ബി.എസ്.ഡി.

ഓപ്പറേറ്റിങ്‌ സിസ്റ്റം
(FreeBSD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂണിക്സിനോട്‌ സാമ്യമുള്ള ഒരു സ്വതന്ത്ര ഓപറേറ്റിംഗ്‌ സിസ്റ്റമാണ്‌ ഫ്രീ ബി.എസ്‌.ഡി (Free BSD). ബെർൿലി സോഫ്റ്റ്‌വെയർ ഡിസ്റ്റ്രിബ്യൂഷൻ എന്നാണ്‌ ബി എസ്‌ ഡി യുടെ പൂർണനാമം. എ റ്റി ആൻഡ്‌ റ്റി യൂണിക്സ് വംശ പരമ്പരയിലുള്ള അംഗം ആണെങ്കിലും നിയമ പരമായ കാരണങ്ങളാൽ ഫ്രീ ബി.എസ്.ഡിയെ യൂണിക്സ് എന്ന് വിളിക്കാനാകില്ല. സ്വന്ത്രമല്ലാത്ത മാക് ഓ എസ് എക്സ് ഒഴിച്ചു നിർത്തിയാൽ ബി.എസ്.ഡി. യിൽ നിന്ന് ഉത്ഭവിച്ച ഓപറേറ്റിംഗ്‌ സിസ്റ്റങ്ങളിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ഫ്രീ ബി.എസ്.ഡിയാണ്‌.

ഫ്രീ ബി. എസ്. ഡി.
Screenshot of FreeBSD terminal
ഫ്രീ ബി എസ് ഡി സ്വാഗത സന്ദേശം
നിർമ്മാതാവ്The FreeBSD Project
ഒ.എസ്. കുടുംബംBSD
തൽസ്ഥിതി:Current
സോഴ്സ് മാതൃകFree and open source software
നൂതന പൂർണ്ണരൂപം9.0-RELEASE / ജനുവരി 12, 2012
സപ്പോർട്ട് പ്ലാറ്റ്ഫോംi386, SPARC, SPARC64, ALPHA, AMD64, ia64, PC98, PowerPC
കേർണൽ തരംMonolithic
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
BSD License
വെബ് സൈറ്റ്freebsd.org

ചരിത്രംതിരുത്തുക

1993-ൽ 386ബി.എസ്.ഡി എന്ന ഓപറേറ്റിംഗ്‌ സിസ്റ്റത്തിന്റെ അനൌദ്യോഗിക ശകലത്തിൽ നിന്നാണ് ഫ്രീ ബി.എസ്.ഡിയുടെ വികാസം ആരംഭിക്കുന്നത്. ആദ്യത്തെ അദ്യോഗിക പ്രകാശനമായ ഫ്രീ ബി.എസ്.ഡി 1.0 1993 നവംബർ ഒന്നിനു ലഭ്യമായി.

ഭാഗ്യ ചിഹ്നംതിരുത്തുക

 
ഫ്രീ ബി എസ് ഡി യുടെ ഭാഗ്യ ചിഹ്നം , ബീസ്റ്റി

ഫ്രീ ബി.എസ്.ഡിയുടെ ഭാഗ്യ ചിഹ്നം ബീസ്റ്റി എന്നറിയുപ്പെടുന്ന ചിത്രമാണ്. 1976ൽ ആണ് ആദ്യമായി ബീസ്റ്റിയെ യുണിക്സിൽ ബെൽ ലാബിന്റെ ടീ ഷർട്ടുകളിൽ പ്രദർശിപ്പിച്ചത്. പ്രസിദ്ധ അനിമേഷൻ ഡയറക്ടറായ ജോൺ ലാസെറ്റർ ആണ് കൂടുതൽ മോഡലുകൾ ബീസ്റ്റിയെ വച്ച് ഉണ്ടാക്കിയത്.


ഇതരലിങ്കുകൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഫ്രീ_ബി.എസ്.ഡി.&oldid=3206600" എന്ന താളിൽനിന്ന് ശേഖരിച്ചത്