വിൻഡോസ് ഫോൺ
മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത പ്രൊപ്പ്രൈറ്ററി സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് ഫോൺ (ചുരുക്കത്തിൽ WP). വിൻഡോസ് മൊബൈലിന്റെ പിൻഗാമിയാണ് ഇത്.[4] എന്നിരുന്നാലും പഴയ പ്ലാറ്റ്‌ഫോമുമായി പൊരുത്തപ്പെടാത്തതാണ് (Incompatible) വിൻഡോസ് ഫോൺ.[5] മുൻപതിപ്പിൽ നിന്നും വ്യത്യസ്തമായി, സംരംഭകർക്കു പകരം ഉപഭോക്താക്കളെയാണ് ഈ പതിപ്പ് ലക്ഷ്യം വെച്ചത്.[6] ഒക്ടോബർ 2010 ൽ ആണ് ഇത് ആദ്യമായി പുറത്തിറക്കിയത്.[7] ഇതിന്റെ തുടർച്ചയായി 2011 ൽ ഏഷ്യയിലും വിൻഡോസ് ഫോൺ പുറത്തിറക്കി.
നിർമ്മാതാവ് | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ |
---|---|
പ്രോഗ്രാമിങ് ചെയ്തത് | C, C++[1] |
ഒ.എസ്. കുടുംബം | മൈക്രോസോഫ്റ്റ് മൊബൈൽ |
തൽസ്ഥിതി: | നിലവിൽ നിർത്തലാക്കി |
സോഴ്സ് മാതൃക | Closed-source |
പ്രാരംഭ പൂർണ്ണരൂപം | വ.അ. നവംബർ 8, 2010 പിഎഎൽ ഒക്ടോബർ 21, 2010 യൂ. ഒക്ടോബർ 21, 2010 |
നൂതന പൂർണ്ണരൂപം | വിൻഡോസ് ഫോൺ 8 (അപ്ഡേറ്റ് 3, 8.0.10512.142)[2] / ഒക്ടോബർ 14, 2013 |
ലഭ്യമായ ഭാഷ(കൾ) | 25+ ഭാഷകൾ[3] |
പാക്കേജ് മാനേജർ | വിൻഡോസ് ഫോൺ സ്റ്റോർ XAP (വിൻഡോസ് ഫോൺ 8 ഓ അതിൽ കൂടിയ പതിപ്പുകളോ) |
സപ്പോർട്ട് പ്ലാറ്റ്ഫോം | ക്വാൽകോം സ്നാപ്‌ഡ്രാഗൺ (ARM V.7 ഓ അതിലും കൂടിയ പതിപ്പുകളിലോ അധിഷ്ഠിതമായത്) |
കേർണൽ തരം | മോണോലിതിക് (വിൻഡോസ് CE) (വിൻഡോസ് ഫോൺ 7) ഹൈബ്രിഡ് (വിൻഡോസ് NT) (വിൻഡോസ് ഫോൺ 8) |
യൂസർ ഇന്റർഫേസ്' | ഗ്രാഫിക്കൽ (മെട്രോ UI) |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | വാണിജ്യപരം പ്രൊപ്പ്രൈറ്ററി സോഫ്റ്റ്‌വെയർ |
വെബ് സൈറ്റ് | www |
വിൻഡോസ് ഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് ഫോൺ 8 ഒക്ടോബർ 29, 2012 ന് ആണ് പുറത്തിറക്കിയത്. വിൻഡോസ് ഫോണിനായി മോഡേൺ (മുൻനാമം മെട്രോ) എന്ന് പേരുള്ള പുതിയൊരു ഉപയോക്തൃ സമ്പർക്കമുഖം (User Interface) മൈക്രോസോഫ്റ്റ് സൃഷ്ടിച്ചെടുത്തു.[8] അതിനു പുറമേ, തേർഡ് പാർട്ടികളുടേയും മൈക്രോസോഫ്റ്റിന്റേയും സേവനങ്ങളും ഉൾപ്പെടുത്തിയതിനാൽ, പ്രവർത്തിക്കുന്ന ഉപകരണത്തിന് കുറഞ്ഞ തോതിലുള്ള ഹാർഡ്‌വെയർ സവിശേഷതകളേ വിൻഡോസ് ഫോൺ ആവശ്യപ്പെടുന്നുള്ളൂ.[9]
"വിൻഡോസ് ഫോൺ ബ്ലൂ" (മുൻനാമം "വിൻഡോസ് ഫോൺ അപ്പോളോ പ്ലസ്"[10]) എന്ന പേരിൽ മൈക്രോസോഫ്റ്റ് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വിൻഡോസ് ഫോണിന്റെ പുതിയ പതിപ്പിന് വിൻഡോസ് ഫോൺ 8.1 എന്നോ വിൻഡോസ് ഫോൺ 8.5 എന്നോ ആയിരിക്കും പേര് നൽകുക.[11]
ചരിത്രം
തിരുത്തുകവികസനം
തിരുത്തുക2004 ൽ "ഫോട്ടോൺ" എന്ന രഹസ്യനാമത്തിൽ ആരംഭിച്ച വിൻഡോസ് മൊബൈലിന്റെ പ്രാരംഭ ജോലികൾ സാവധാനത്തിലാകുകയും പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.[12] 2008 ൽ മൈക്രോസോഫ്റ്റ്, വിൻഡോസ് മൊബൈൽ ഗ്രൂപ്പിനെ പുനഃക്രമീകരിക്കുകയും പുതിയൊരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.[13] വിൻഡോസ് ഫോൺ എന്ന പേരിൽ 2009 ൽ ആണ് ഇത് പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും, പലതരത്തിലുള്ള കാലതാമസങ്ങൾ മൂലം വിൻഡോസ് മൊബൈൽ 6.5 എന്ന പേരിൽ ഇടക്കാലത്തേക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കാൻ മൈക്രോസോഫ്റ്റ് നിർബന്ധിതരായി.[14]
വിൻഡോസ് ഫോൺ വളരെ വേഗത്തിൽ വികസിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പഴയ വിൻഡോസ് മൊബൈലിൽ ഉള്ള അപ്ലിക്കേഷനുകളുമായി പൊരുത്തപ്പെടാതെ വന്നു. മൈക്രോസോഫ്റ്റിന്റെ മൊബൈൽ ഡെവലപ്പർ എക്സ്പീരിയൻസിന്റെ സീനിയർ പ്രൊഡക്ട് മാനേജരായ ലാറി ലീബർമാൻ ഇ-വീക്കിനോട് പറഞ്ഞു: "കൂടുതൽ സമയവും വിഭവങ്ങളും ലഭിക്കുകയായിരുന്നെങ്കിൽ ബാക്ക്‌വേർഡ് കോമ്പാറ്റിബിലിറ്റിയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു."[15] സാധാരണ ഉപയോക്താക്കളോടൊപ്പം സംരംഭക ശൃംഖലയേയും ഒരു പോലെ മനസ്സിൽ കണ്ടുകൊണ്ട്, മൊബൈൽ ഫോൺ വിപണിയെ പുതിയൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്ന് ലീബർമാൻ പറഞ്ഞു.[15] വിൻഡോസ് ഫോൺ എഞ്ചിനീയറിംഗിന്റെ കോർപ്പറേറ്റ് VP ആയ ടെറി മയേഴ്സൺ പറഞ്ഞു, "സ്റ്റൈലസിൽ നിന്നും കപ്പാസിറ്റീവ് ടച്ച് സ്ക്രീനിലേക്കുള്ള മാറ്റവും വിൻഡോസ് ഫോൺ 7 അനുഭവത്തിനായി ഞങ്ങൾ തിരഞ്ഞെടുത്ത ചില ഹാർഡ്‌വെയറുകളിലേക്കുള്ള മാറ്റവും മൂലം വിൻഡോസ് മൊബൈൽ 6.5 ലെ ആപ്ലിക്കേഷനുകളുടെ പൊരുത്തപ്പെടൽ ഇല്ലാതാക്കി."[16]
പുറത്തിറക്കലും വിപുലീകരണവും
തിരുത്തുകവിൻഡോസ് ഫോൺ 7
തിരുത്തുക2010 ഫെബ്രുവരി 15 ന് സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിലാണ് വിൻഡോസ് ഫോൺ 7 ന്റെ പ്രഖ്യാപനം നടന്നത്. 2010 നവംബർ 8 ന് ഇത് അമേരിക്കൻ ഐക്യനാടുകളിൽ പുറത്തിറക്കി.
മെയ് 2011 ൽ ഇതിന്റെ പുതുക്കിയ പതിപ്പായ വിൻഡോസ് ഫോൺ 7, മാംഗോ (വിൻഡോസ് ഫോൺ 7.5 എന്നും അറിയപ്പെടുന്നു) മൈക്രോസോഫ്റ്റ് പുറത്തിറക്കി. പുതുക്കിയ പതിപ്പിൽ ധാരാളം പുതിയ മാറ്റങ്ങൾ മൈക്രോസോഫ്റ്റ് കൊണ്ടുവന്നു. ഇന്റർനെറ്റ് എക്സ്പ്ലോറർ 9 ന്റെ മൊബൈൽ പതിപ്പ് മാറ്റങ്ങളിലൊന്നായിരുന്നു. ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലെ എക്സ്പ്ലോററിന്റെ പതിപ്പ് പോലെ തന്നെ വെബ് സ്റ്റാൻഡേർഡുകൾ പിന്തുണക്കുന്നതും ഗ്രാഫിക്കൽ കഴിവുകൾ ഉള്ളതും വിവിധ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായിരുന്നു (Multi-tasking) മൊബൈൽ പതിപ്പും.[17][18] അതു പോലെത്തന്നെ പീപ്പിൾ ഹബ്ബിൽ ട്വിറ്റർ ഉൾപ്പെടുത്തിയതും[19][20][21] വിൻഡോസ് ലൈവ് സ്കൈഡ്രൈവ് ഉൾപ്പെടുത്തിയതും പുതിയ മാറ്റങ്ങളിലുൾപ്പെടുന്നു.[22]
2012 ൽ ടാൻഗോ എന്ന പേരിൽ പുതുക്കിയ പതിപ്പ് പുറത്ത് വിട്ടു. നിലവിലുണ്ടായിരുന്ന ധാരാളം തെറ്റുകൾ തിരുത്തുകയും, 800 MHz CPU വും 256 MB RAM ഉം ഉള്ള ഉപകരണങ്ങൾക്ക് വരെ ഉപയോഗിക്കാവുന്നതുമായ രീതിയിൽ വിൻഡോസ് ഫോൺ ക്രമീകരിക്കുകയും ചെയ്തു.[23]
2013 ജനുവരിയിൽ വിൻഡോസ് ഫോൺ 7.8 പുറത്തിറക്കി. വിൻഡോസ് ഫോൺ 8 ലെ പല സവിശേഷതകളും ഇതിൽ കാണാമായിരുന്നു. പുതുക്കിയ സ്റ്റാർട്ട് സ്ക്രീൻ, പണ്ടുണ്ടായിരുന്ന 10 നിറവിന്യാസങ്ങൾ 20 ആക്കി വർദ്ധിപ്പിച്ചു, ലോക്ക് സ്ക്രീനിന്റെ വാൾപേപ്പറിൽ ബിംഗിന്റെ അതത് ദിവസത്തെ തിരഞ്ഞെടുത്ത ചിത്രങ്ങൾ കാണിക്കാനുള്ള സൗകര്യം മുതലായവ സവിശേഷതകളിൽ ഉൾപ്പെടുന്നു. വിൻഡോസ് ഫോൺ 7 ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ കൂടുതൽ നാളുകൾ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് പുതുക്കിയ പതിപ്പായ വിൻഡോസ് ഫോൺ 7.8 പുറത്തിറക്കിയത്. ഹാർഡ്‌വെയറുകളുടെ പരിമിതി മൂലം ഇവ വിൻഡോസ് ഫോൺ 8 ലേക്ക് ഉയർത്താൻ സാധിക്കുമായിരുന്നില്ല. എന്നിരുന്നാലും മിക്കവാറും ഉപയോക്താക്കൾക്കും വിൻഡോസ് ഫോൺ 7.8 പതിപ്പ് ലഭ്യമായിരുന്നില്ല.
വിൻഡോസ് ഫോൺ 7.8 ന് തുടർന്നും പുതുക്കിയ പതിപ്പുകൾ ലഭിക്കുമെന്നും, വിവിധ വിലനിലവാരത്തിലുള്ള ഫോണുകളെ പിന്താങ്ങുന്നതിനായി, വിൻഡോസ് ഫോൺ 7 ഉം വിൻഡോസ് ഫോൺ 8 ഉം കുറച്ച് നാളുകൾക്ക് കൂടി ലഭ്യമാകുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
വിൻഡോസ് ഫോൺ 8
തിരുത്തുക2012 ഒക്ടോബർ 29 ന് മൈക്രോസോഫ്റ്റ്, ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു പുതുതലമുറയായ വിൻഡോസ് ഫോൺ 8 പുറത്തിറക്കി.
അവലംബം
തിരുത്തുക- ↑ Lextrait, Vincent (2010). "The Programming Languages Beacon, v10.0". Retrieved February 12, 2010.
{{cite web}}
: Unknown parameter|month=
ignored (help) - ↑ http://blogs.windows.com/windows_phone/b/windowsphone/archive/2013/10/14/announcing-our-third-windows-phone-8-update-plus-a-new-developer-preview-program.aspx
- ↑ Petersen, Palle (June 20, 2012). "Windows Phone 8 announced today: will support 50 languages". Microsoft Language Portal Blog. Microsoft. Retrieved July 21, 2012.
- ↑ Koh, Damian (February 18, 2010). "Q&A: Microsoft on Windows Phone 7". CNET Asia. CBS Interactive. Archived from the original on 2010-02-21. Retrieved June 3, 2010.
- ↑ Ziegler, Chris (March 4, 2010). "Microsoft talks Windows Phone 7 Series development ahead of GDC: Silverlight, XNA, and no backward compatibility". Engadget. AOL. Retrieved October 27, 2011.
- ↑ Bright, Peter (March 16, 2010). "Windows Phone 7 Series in the Enterprise: not all good news". Ars Technica. Condé Nast Digital. Retrieved November 20, 2010.
- ↑ Hollister, Sean (September 26, 2010). "Microsoft prepping Windows Phone 7 for an October 21 launch? (update: US on Nov. 8?)". Engadget. AOL. Retrieved September 29, 2010.
- ↑ Chacos, Brad (April 10, 2012). "Microsoft Now Calling It's Windows 8 Metro Interface "Modern UI"". LAPTOP. Retrieved 2013-06-113.
{{cite web}}
: Check date values in:|accessdate=
(help) - ↑ Buchanan, Matt (February 15, 2010). "Windows Phone 7 Series: Everything Is Different Now". Gizmodo. Gawker Media. Retrieved July 21, 2012.
- ↑ "Windows Phone 9 in testing with Nokia, HTC and Qualcomm hardware". Retrieved 2013-04-17.
- ↑ "Apollo Plus: Microsoft's Next Windows Phone Update". Retrieved 2013-02-06.
- ↑ Herrman, John (February 25, 2010). "What Windows Phone 7 Could Have Been". Gizmodo. Gawker Media. Retrieved June 5, 2010.
- ↑ Miniman, Brandon (February 17, 2010). "Thoughts on Windows Phone 7 Series (BTW: Photon is Dead)". Pocketnow. Archived from the original on 2013-10-29. Retrieved June 5, 2010.
- ↑ "Steve Ballmer wishes Windows Mobile 7 had already launched, but they screwed up". MobileTechWorld. September 24, 2009. Archived from the original on 2013-11-04. Retrieved July 21, 2012.
- ↑ 15.0 15.1 Kolakowski, Nicholas (March 15, 2010). "Microsoft Explains Windows Phone 7 Lack of Compatibility". eWeek. Ziff Davis Media.
- ↑ Windows Phone 7: A New Kind of Phone. Microsoft. Retrieved on September 9, 2010. Event occurs at 36:47. Archived 2011-12-03 at the Wayback Machine. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-03. Retrieved 2013-11-19.
- ↑ Stevens, Tim (February 14, 2011). "Windows Phone 7's multitasking uses zoomed-out cards to check on your apps". Engadget. AOL. Retrieved March 24, 2011.
- ↑ Cha, Bonnie (February 14, 2011). "Multitasking, IE9 coming to Windows Phone". CNET. CBS Interactive. Archived from the original on 2012-04-25. Retrieved March 24, 2011.
- ↑ Bright, Peter (February 14, 2011). "Windows Phone 7's future revealed: multitasking, IE9, Twitter". Ars Technica. Condé Nast Digital. Retrieved October 27, 2011.
- ↑ Mathews, Lee (February 14, 2011). "Windows Phone 7 update to bring Twitter and SkyDrive integration, webOS style multitasking". Switched. AOL. Archived from the original on 2012-07-07. Retrieved October 27, 2011.
- ↑ Stevens, Tim (February 14, 2011). "Windows Phone 7's multitasking uses zoomed-out cards to check on your apps". Engadget. AOL. Retrieved March 24, 2011.
- ↑ Ponder, George (February 14, 2011). "New features heading to Windows Phone 7: Multi-tasking, IE9, Skydrive and more". WPCentral.com. Mobile Nations. Retrieved October 27, 2011.
- ↑ Warren, Tom (February 27, 2012). "Windows Phone 7.5 update will support 256MB RAM and slower processors in April". The Verge. Vox Media. Retrieved 21 June 2012.