പുതുക്കാട് ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Puthukkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതുക്കാട് | |
10°24′27″N 76°17′16″E / 10.4075°N 76.28771°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | തൊറവ്, ചെങ്ങാലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പുതുക്കാട് |
ലോകസഭാ മണ്ഡലം | മുകുന്ദപുരം |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | അമ്പിളി ശിവരാജൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 15.41ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 15 എണ്ണം |
ജനസംഖ്യ | 20871 |
ജനസാന്ദ്രത | 1354/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680301 +0480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് പുതുക്കാട്. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544-ന് അരികിൽ ആമ്പല്ലൂരിനും കൊടകരക്കും ഇടക്കാണ് പുതുക്കാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് പുതുക്കാട്' . ഇവിടെ ഒരു പാട് ഓട്ടു കമ്പനികൾ സ്ഥിതി ചെയ്യുന്നുണ്ട്. തൊറവ്, ചെങ്ങാലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുതുക്കാട് ഗ്രാമപഞ്ചായത്തിന് 15.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 15 വാർഡുകളാണ് പുതുക്കാട് പഞ്ചായത്തിലുള്ളത്.
അതിരുകൾ
തിരുത്തുകകിഴക്ക്-വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്
വടക്ക്-അളഗപ്പനഗർ, നെന്മണിക്കര ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ്-നെന്മണിക്കര ഗ്രാമപഞ്ചായത്ത്
തെക്ക്-പറപ്പൂക്കര ഗ്രാമപഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- വടക്കേ തൊറവ്
- പുതുക്കാട്
- കാഞ്ഞൂർ
- കണ്ണമ്പത്തൂർ
- സ്നേഹപുരം
- മാട്ടുമല
- ശാന്തി നഗർ
- സൂര്യ ഗ്രാമം
- ചെങ്ങാലൂർ
- എസ്. എൻ. പുരം
- രണ്ടാം കല്ല്
- ചക്കോച്ചിറ
- കുറുമാലി
- തെക്കേ തൊറവ്
- ബ്ലോക്ക് ഓഫീസ്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001