പ്രജാപതി
ഹിന്ദു വിശ്വാസപ്രകാരം ആദിമഹാരാജാവാണ് 'പ്രജാപതി'.നിരവധി പ്രജാപതിമാർ ഉണ്ടെങ്കിലും ലോക്പാലകന്മാരെയാണ് പ്രജാപതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .നിരവധി പ്രജാപതിമാരിൽ ഒരാളാണ് ദക്ഷപ്രജാപതി ..[1]. ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് ലോകസൃഷ്ടാവായ വിശ്വകർമ്മാവാണ്(ബ്രഹ്മാവ്). എന്നാൽ പുരുഷസൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നില്ലെങ്കിലും പ്രജാപതിയായി വിഷ്ണുവിനെയാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.
പ്രജാപതി | |
---|---|
Creatures and Protector | |
മറ്റ് പേരുകൾ | സ്വയംഭൂ, വിശ്വകർമ്മാവ് |
പദവി | ബ്രഹ്മാവ് |
നിവാസം | സത്യലോകം |
മന്ത്രം | ഓം ബ്രഹ്‌മായ നമഃ, ഓം വിശ്വകർമ്മണെ നമഃ |
പ്രതീകം | ജപമാല, പത്മം, ശംഖ് |
ജീവിത പങ്കാളി | സാവിത്രി (സരസ്വതി) |
വാഹനം | ഹംസം |
എന്നാൽ എല്ലാ പുരാണങ്ങളിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്ന ദേവനാണ് ഭൗവ്വനവിശ്വകർമ്മാവ്. (മഹാനാം വിശ്വകർമ്മാവ് മഹാശില്പി പ്രജാപതി)
സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ പ്രജാപതിയായ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് മറ്റു പ്രജാപതികൾ.
മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.
- ദക്ഷൻ
- പ്രചേതസ്
- പുലഹൻ
- മരീചി
- കശ്യപൻ
- ഭൃഗു
- അത്രി
- വസിഷ്ഠൻ
- ഗൗതമൻ
- അംഗിരസ്സ്
- പുലസ്ത്യൻ
- കൃതൻ
- പ്രഹ്ലാദൻ
- കർദ്ദമൻ
വെട്ടം മണിയുടെ "പുരാണിക് എൻസൈക്ലോപീഡിയ" യിൽ പ്രജാപതികൾ 21 പേരാണ്.
അവലംബം
തിരുത്തുക- ↑ [[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]
- http:/ / www. mamandram. org/ magazine/ 2008/ 10/ vishvakarma-architect-of-the-gods/
- Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.