പൃഥി മഹാരാജാവിന്റെ മകനായ പ്രാചീന ബർഹിസിന്റെ 10 പുത്രന്മാർ ആണ് പ്രചെതസുകൾ.10000 വർഷം വിഷ്ണുവിനെ സമുദ്രത്തിന്റെ അടിയിൽ നിന്ന് കൊണ്ട് തപസ്സ് ചെയ്ത പ്രചെതസ് ,അന്ത്യത്തിൽ രാജ്യഭാരം ഏറ്റെടുത്ത് മടങ്ങി പോയി.

വൃക്ഷങ്ങൾ നിറഞ്ഞു കവിഞ്ഞ് ഭൂമി ബുദ്ധിമുട്ടിയ സമയത്ത് ഇവർ മനുഷ്യ നന്മക്കായി മരങ്ങൾ ഭസ്മം ആകാൻ തുടങ്ങി. ഇത് ബ്രഹ്മാവ് തടയുകയും പിന്നീട് കണ്ടൂ മഹർഷിയുടെ പരിശുദ്ധ പുത്രിയും വൃക്ഷങ്ങളാൽ പരിപാലിക്കപെട്ടവളും ആയ മരീഷ/വർഷിയെ അവർക്ക് പൊതു പത്നി ആയി നൽകുകയും ചെയ്തു.

ഇവരുടെ മനസംയോഗത്തിൽ പിറന്ന പുത്രനാണ് ദക്ഷപ്രജാപതി.(ഭാഗവത പ്രകാരം).

"https://ml.wikipedia.org/w/index.php?title=പ്രചേതസ്&oldid=3943070" എന്ന താളിൽനിന്ന് ശേഖരിച്ചത്