ശാരീരിക വ്യായാമം
ശാരീരികക്ഷമതയും ആരോഗ്യവും ചിലപ്പോൾ ശരീര സൗന്ദര്യവും വച്ചുപുലർത്താനായി ചെയ്യുന്ന കായികാഭ്യാസങ്ങളാണ് വ്യായാമം. ആംഗലേയത്തിൽ എക്സ്സെർസൈസ് (Exercise). കായികരംഗത്തെ മികവിനായി, പേശികൾ ബലപ്പെടുത്തുന്നതിനായി, ശരീരഭാരം കൂട്ടുകയോ കുറക്കുകയൊ ചെയ്യുന്നതിനായി, കുടവയർ കുറയ്ക്കുന്നതിനായി, ശരീര സൗന്ദര്യവും ആകർഷകത്വവും മെച്ചപ്പെടുത്തുവാനായി, രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി, യുവത്വം നിലനിർത്താനായി, മാനസികമായ ഉല്ലാസവും ഊർജസ്വലതയും നിലനിർത്തുന്നതിനായി, ‘ഫിറ്റ്നസ്‘ എന്ന ലക്ഷ്യത്തിനായി, മികച്ച ജീവിതശൈലിയ്ക്കായി, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം മെച്ചപ്പെടുത്താനായി, ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉത്പാദനം നിലനിർത്താൻ എന്നിങ്ങനെ പല ലക്ഷ്യങ്ങൾക്കായി വ്യായാമം ചെയ്യുന്നവരുണ്ട്.
വിവിധ തരം വ്യായാമങ്ങൾ
തിരുത്തുകശാരീരിക വ്യായാമങ്ങൾ അവ മനുഷ്യ ശരീരത്തിലേൽപ്പിക്കുന്ന ഫലത്തെ ആസ്പദമാക്കി പൊതുവെ മൂന്ന് വിധമാണുള്ളത്.[1]
- സന്ധികളുടേയും പേശികളുടേയും ചലനങ്ങളെ ഉത്തേജിപ്പിക്കുന്ന സ്ട്രെച്ചിങ്ങ് പോലുള്ള ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ.[2] യോഗാഭ്യാസം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
- സൈക്ലിങ്ങ്, നീന്തൽ, വേഗത്തിലുള്ള നടപ്പ്, ഓട്ടം, പടി കയറൽ, സ്കിപ്പിംഗ്, ടെന്നീസ്, ഫുട്ബോൾ, ബാഡ്മിന്റൺ കളിക്കൽ, നൃത്തം, അയോധന കലകൾ തുടങ്ങിയവ ഹൃദയധമ്നികളെ ഉത്തേജിപ്പിക്കുന്ന ഏറോബിക്സ് വ്യായാമങ്ങൾ. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഇവയെ കാർഡിയാക് വ്യായാമങ്ങൾ എന്നും അറിയപ്പെടുന്നു. ഇവ പരിശീലിക്കുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുകയും രക്തയോട്ടം മെച്ചപ്പെടുകയും വിയർക്കുകയും ചെയ്യുന്നത് സ്വാഭാവികം. [3]
- താത്കാലികമായി പേശികൾക്ക്, അസ്ഥികൾക്ക് ശക്തി പകരുന്ന വെയ്റ്റ്ലിഫ്റ്റിങ്ങ് പോലുള്ള ഭാരം ഉപയോഗിച്ച് കൊണ്ടുള്ള അനീറോവ്യായാമങ്ങൾ. ബോഡി ബിൽഡിംഗ് ചെയ്യുന്നവർ ഇത് പരിശീലിച്ചു കാണപ്പെടുന്നു. ജിംനേഷ്യത്തിൽ ചെയ്യുന്ന വ്യായാമങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. [4]
വ്യായാമവും ആരോഗ്യവും
തിരുത്തുകമുതിർന്നവർ ദിവസേന കുറഞ്ഞത് മുപ്പത് മിനുട്ട് നേരവും കുട്ടികൾ ഒരു മണിക്കൂറും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പതിവായി വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധവ്യവസ്ഥയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും, രക്തയോട്ടം മെച്ചപ്പെടുത്താനും, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, പക്ഷാഘാതം, ഫാറ്റി ലിവർ, രക്താതിമർദ്ദം, പിസിഒഎസ്, അമിത കൊളസ്ട്രോൾ, വിഷാദരോഗം, ഉദ്ധാരണശേഷിക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ, വന്ധ്യത തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്നു പോലും രക്ഷനേടുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. വ്യായാമം ചെയ്യുന്ന വ്യക്തികൾ മറ്റുള്ളവരെക്കാൾ ചുറുചുറുക്കോടെ കാണപ്പെടുകയും ഇത്തരക്കാരിൽ നടുവേദന, കഴുത്തുവേദന പോലെയുള്ള പ്രശ്നങ്ങൾ കുറഞ്ഞിരിക്കുകയും, ദീർഘകാലം ചെറുപ്പമായിരിക്കുകയും ചെയ്യുന്നു. പേശികളും അസ്ഥികളും ബലപ്പെടുത്തുന്നതിന്റെ ഗുണം വളരെയധികമാണ്. വാർധക്യത്തിലും ചുറുചുറുക്കോടെ ആരോഗ്യത്തോടെയിരിക്കാനും വ്യായാമം സഹായിക്കുന്നു. വ്യായാമത്തിന്റെ ഗുണം മിക്കവാറും എല്ലാ അവയവങ്ങൾക്കും ലഭിക്കുന്നു. ശരീരത്തിലെത്തുന്ന അമിതമായ കൊഴുപ്പ്, ഉപ്പ്, ഊർജം അഥവാ പഞ്ചസാര, രക്താതിമർദ്ദം എന്നിവയെ നിയന്ത്രിക്കുവാനും രക്തയോട്ടം മെച്ചപ്പെടുത്തുവാനും ഹോർമോൺ വ്യതിയാനങ്ങളെ ചെറുക്കുവാനും ഏറെ ഫലപ്രദമാണ് ശാരീരികമായ വ്യായാമം. ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണ ക്രമീകരണത്തിനൊപ്പം ചെയ്യുമ്പോഴാണ് വ്യായാമം ഇത്തരത്തിൽ പൂർണ്ണമായ ഗുണങ്ങൾ നൽകുന്നത്. ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിന്റെ വ്യായാമം ഒഴിച്ചു കൂടാനാവാത്തതാണ്. സ്തനം, പ്രോസ്ട്രേറ്റ്, വൻകുടൽ, ശ്വാസകോശം, കരൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസർ രോഗത്തെ പോലും വ്യായാമം തടയുന്നതായി പഠനങ്ങളുണ്ട്. രോഗങ്ങൾ ബാധിച്ചവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം മാത്രം അഭികാമ്യമായ വ്യായാമം തെരെഞ്ഞെടുക്കുക. [5][6]
വ്യായാമവും മാനസികാരോഗ്യവും
തിരുത്തുകവ്യായാമം മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം സന്തോഷവാനായിരിക്കാനും സഹായിക്കുന്നു. ഇത് ചെയ്യുമ്പോൾ സന്തോഷകരമായ ഹോർമോണുകളുടെ ഉത്പാദനം വർധിക്കുന്നു. ഒപ്പം മികച്ച ശാരീരികക്ഷമത പ്രദാനം ചെയ്യുകയും കാര്യങ്ങളെ നല്ല രീതിയിൽ നോക്കിക്കാണുവാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.[7] "ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുമുള്ളൂ" എന്ന ചൊല്ല് കേട്ടിട്ടില്ലേ. ചെറുപ്പകാലങ്ങളിലെ വിഷാദരോഗം ഒരു ആഗോള പ്രതിഭാസമായി വളർന്നുവരികയാണ്.[8] കുട്ടികളിലും മുതിർന്നവരിലും വിഷാദമകറ്റാൻ, ഉത്കണ്ഠ കുറയ്ക്കാൻ വ്യായാമം ഒരു പരിധിവരെ സഹായിക്കുന്നു. നിത്യജീവിതത്തിലെ പലവിധ മാനസിക സംഘർഷങ്ങൾ, സമ്മർദങ്ങൾ അതിജീവിക്കാൻ ഇതവരെ സഹായിക്കുന്നു.
ശരീരസൗന്ദര്യവും യവ്വനവും നിലനിർത്താൻ
തിരുത്തുകശാരീരിക വ്യായാമം പേശികളെ ബലപ്പെടുത്തുകയും കുടവയർ കുറക്കുകയും, ഇത് ശരീര സൌന്ദര്യവും ആകർഷകത്വവും വർധിപ്പിക്കുകയും ചെയ്യുന്നു. ബോഡി ബിൽഡിംഗ്, ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സൗന്ദര്യ രഹസ്യവും മറ്റൊന്നല്ല. പതിവായി വ്യായാമം ചെയ്യുന്ന പുരുഷന്മാരിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവ് മെച്ചപ്പെട്ട രീതിയിൽ കാണപ്പെടുന്നു. ഇതവരുടെ യവ്വനവും ശരീര ബലവും നിലനിർത്തുന്നു. സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകൾ അകറ്റാനും നല്ല ആരോഗ്യവും ശരീരകാന്തിയും ഉണ്ടാകാനും വ്യായാമം സഹായിക്കുന്നു.
ലൈംഗികാരോഗ്യം നിലനിർത്താൻ
തിരുത്തുകകൃത്യമായി വ്യായാമം ചെയ്യുന്നത് തൃപ്തികരമായ ലൈംഗികബന്ധത്തിന് സഹായകരമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ തൃപ്തികരമായ ലൈംഗികജീവിതത്തിന് വ്യായാമം മുതൽക്കൂട്ടാണെന്ന് പറയാം. വ്യായാമം ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ഇത് ശരീര സൗന്ദര്യം മെച്ചപ്പെടുത്തുകയും ആകർഷകത്വം വർധിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം, യോനീ വരൾച്ച, രതിമൂർച്ഛയില്ലായ്മ, വജൈനിസ്മസ് (യോനീസങ്കോചം) പ്രശ്നങ്ങൾ വ്യായാമം ചെയ്യുന്നവരിൽ കുറഞ്ഞു കാണപ്പെടുന്നു. മാത്രമല്ല, ബീജങ്ങളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്ന ഇത് വന്ധ്യതയും ചെറുക്കുന്നു. മധ്യവയസ്ക്കരായ പുരുഷന്മാരിൽ ആൻഡ്രോപോസ് എന്ന അവസ്ഥയെ ചെറുക്കുവാനും ഇത് സഹായിക്കുന്നു. മധ്യവയസ്ക്കരായ സ്ത്രീകളിൽ ആർത്തവവിരാമവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ പരിഹരിക്കാൻ വ്യായാമം അത്യുത്തമമാണ്. ലളിതമായ കെഗൽ വ്യായാമം പരിശീലിക്കുന്നത് ചുമക്കുമ്പോഴും, തുമ്മുമ്പോഴും അറിയാതെ മൂത്രം പോകുന്ന അജിതേന്ദ്രിയത്വം എന്ന അവസ്ഥയ്ക്കും, ഉദ്ധാരണശേഷിക്കുറവ്, വജൈനിസ്മസ് ഉൾപ്പടെയുള്ള ചില ലൈംഗിക പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാണ്. മേല്പറഞ്ഞ പ്രശ്നങ്ങൾ ഉള്ളവർ ഒരു വിദഗ്ദ ഡോക്ടറുടെ സേവനം തേടുന്നത് ഏറ്റവും അഭികാമ്യം ആയിരിക്കും.
രോഗങ്ങളെ ചെറുക്കുന്ന അത്ഭുതം
തിരുത്തുകആരോഗ്യപ്രവർത്തകർ വ്യായാമത്തെ പലരോഗങ്ങളേയും ചെറുക്കുന്ന ഒരു 'അത്ഭുതം' എന്നാണ് വിശേഷിപ്പിക്കുന്നത്. ചിട്ടയായ വ്യായാമത്തോടൊപ്പം പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നത് പൂർണ്ണമായ ഫലം നൽകും. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയർ, പരിപ്പുവർഗങ്ങൾ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട, യോഗർട്ട് മുതലായ പോഷക സമൃദ്ധമായ ആഹാരം ഏറെ ഗുണകരമാണ്. [9][10]
ശാരീരികക്ഷമത വർധിക്കാൻ
തിരുത്തുകകായികതാരങ്ങൾ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും വ്യായാമം ചെയ്യാറുണ്ട്.
അവലംബം
തിരുത്തുക- ↑ "Your Guide to Physical Activity" (NHLBI produced publications: Color). The National Heart, Lung, and Blood Institute (NHLBI). 2007. Retrieved March 2011.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ O'Connor, D., Crowe, M., Spinks, W. 2005. Effects of static stretching on leg capacity during cycling. Turin, 46(1), 52–56. Retrieved October 5, 2006, from ProQuest database.
- ↑ Wilmore, J., Knuttgen, H. 2003. Aerobic Exercise and Endurance Improving Fitness for Health Benefits. The Physician and Sportsmedicine, 31(5). 45. Retrieved October 5, 2006, from ProQuest database.
- ↑ de Vos, N., Singh, N., Ross, D., Stavrinos, T., et al. 2005. Optimal Load for Increasing Muscle Power During Explosive Resistance Training in Older Adults. The Journals of Gerontology, 60A(5), 638–647. Retrieved October 5, 2006, from ProQuest database.
- ↑ doi:10.1056/NEJM200007063430103
This citation will be automatically completed in the next few minutes. You can jump the queue or expand by hand - ↑ Hu., F., Manson, J., Stampfer, M., Graham, C., et al. (2001). Diet, lifestyle, and the risk of type 2 diabetes mellitus in women. The New England Journal of Medicine, 345(11), 790–797. Retrieved October 5, 2006, from ProQuest database.
- ↑ "Exercise". medical-dictionary.thefreedictionary.com. In turn citing: Gale Encyclopedia of Medicine. Copyright 2008. Citation: "Strengthening exercise increases muscle strength and mass, bone strength, and the body's metabolism. It can help attain and maintain proper weight and improve body image and self-esteem"
- ↑ "WHO: Obesity and overweight". who.int.
- ↑ "American Association of Kidney Patients, "Physical Activity and Exercise: The Wonder Drug"". Archived from the original on 2011-09-27. Retrieved 2012-10-12.
- ↑ National Center for Biotechnology Information, "The miracle drug"