ഒഡീഷ

ഇന്ത്യയിലെ ഒരു സംസ്ഥാനം
(Odisha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള ഒരു സംസ്ഥാനമാണ്‌ ഒഡീഷ. മുൻപ് ഈ സംസ്ഥാനം ഒറീസ എന്നാണ് അറിയപ്പെട്ടിരുന്നത്. ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്‌, ഛത്തീസ്ഗഡ്‌ എന്നിവയാണ്‌ ഒഡീഷയുടെ അയൽസംസ്ഥാനങ്ങൾ. ബംഗാൾ ഉൾക്കടലിന്റെ തീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. 1936-ൽ ആണ് ഒറീസ്സ എന്നപേരിൽ ബ്രിട്ടീഷ് ഭരണ പ്രവിശ്യ നിലവിൽ വന്നത്. 1948-'49 കാലത്ത് 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ സംസ്ഥാനത്തെ വിപുലീകരിച്ചു. 15,57,071 ച. കി. മീ. വിസ്ഥീർണമുള്ള ഒറീസ സംസ്ഥാനത്തെ ഭരണസൗകര്യാർത്ഥം 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തലസ്ഥാനം ഭുവനേശ്വർ.[9]

ഒഡീഷ (ഒറീസ്സ)

ଓଡ଼ିଶା oṛiśā
Official seal of ഒഡീഷ (ഒറീസ്സ)
Seal
ഇന്ത്യയിലെ ഒഡീഷയുടെ സ്ഥാനം
ഇന്ത്യയിലെ ഒഡീഷയുടെ സ്ഥാനം
ഒഡീഷയുടെ ഭൂപടം
ഒഡീഷയുടെ ഭൂപടം
രാജ്യംഇന്ത്യ
RegionEast India
Established1 April 1936
Capitalഭുവനേശ്വർ
Largest cityഭുവനേശ്വർ[1]
Districts30
ഭരണസമ്പ്രദായം
 • ഭരണസമിതിGovernment of Odisha
 • ഗവർണ്ണർGaneshi Lalഗണേഷി ലാൽ
 • മുഖ്യമന്ത്രിനവീൻ പട്നായിക് (BJD)
 • LegislatureUnicameral (147 Seats)
 • Parliamentary constituency21Lok Sabha[2] 10Rajya Sabha[3]
 • High CourtOrissa High Court, Cuttack
വിസ്തീർണ്ണം
 • ആകെ1,55,820 ച.കി.മീ.(60,160 ച മൈ)
•റാങ്ക്9th
ജനസംഖ്യ
 (2011)
 • ആകെ4,19,47,358
 • റാങ്ക്11th
 • ജനസാന്ദ്രത270/ച.കി.മീ.(700/ച മൈ)
Demonym(s)Oriya
സമയമേഖലUTC+05:30 (IST)
ISO കോഡ്IN-OR
HDIDecrease 0.362 (LOW)
HDI rank22nd (2007-2008)[4]
Literacy73.45%
Official languagesഒറിയ, ഇംഗ്ലീഷ്
വെബ്സൈറ്റ്odisha.gov.in
Symbols of Odisha
LanguageOriya
ഗാനംBande Utkala Janani
നൃത്തംOdissi
AnimalSambar Deer[5]
BirdIndian Roller[6]
FlowerAshoka[7]
TreeAshwatha[8]
CostumeSari (women)

ഭൗതിക ഭൂമിശാസ്ത്രം

തിരുത്തുക

ഭൂവിതരണം

തിരുത്തുക

തീരദേശ സംസ്ഥാനമായ ഒറീസ അക്ഷാംശം 18 ഡിഗ്രിമുതൽ 23 ഡിഗ്രിവരെയും രേഖാംശം 81 ഡിഗ്രിമുതൽ 88 ഡിഗ്രിവരെയും വ്യാപിച്ചു കിടക്കുന്നു. മഹാനദി വ്യൂഹം ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി നദികൾ ഒറീസയെ ജലസമ്പുഷ്ടമാക്കുന്നു.

ഈ സംസ്ഥാനത്തെ പൊതുവേ നാലു പ്രകൃതി വിഭാഗങ്ങളായി തിരിക്കാം;

  • വടക്കും പടിഞ്ഞാറുമുള്ള മലമ്പ്രദേശം
  • പൂർവ്വഘട്ടം
  • മധ്യ-പശ്ചിമ പീഠപ്രദേശം
  • തീരസമതലം

ഇവയിൽ ആദ്യത്തെ മേഖലയാണ് ഒറീസയിലെ ധാതു സമ്പന്ന പ്രദേശം. വിന്ധ്യാനിരകളുടെയും ഗോണ്ട്‌‌വാന ശിലാക്രമത്തിന്റെയും തുടർച്ചയായ ഈ മേഖല. സമുദ്രതീര ജില്ലകളുടെ പടിഞ്ഞാറെ അതിരിലൂടെ നീളുന്ന പൂർ‌‌വഘട്ടത്തിന്റെ ഒരു ശാഖ കോരാപട്ട്, ധെങ്കനാൽ, എന്നീ ജില്ലകളിലേക്ക് അതിക്രമിച്ചു കാണുന്നു. ഫൂൽബനി ജില്ലയിലാണ് പൂർ‌‌വഘട്ടവും വിന്ധ്യാനിരകളും തമ്മിൽ ഒത്തു ചേരുന്നത്. പൂർ‌‌വഘട്ടം അവിച്ഛിന്നമായ ഗിരിനിരകളല്ല. ഇടവിട്ടു സ്ഥിതിചെയ്യുന്ന ചെങ്കുത്തായ മലകളാണ് തിരദേശ ജില്ലളിലുള്ളത്. പ്രവഹജലത്തിന്റെ പ്രവർത്തനത്താൽ ശോഷിപ്പിക്കപ്പെട്ട സങ്കീർണവും ദുർഗമവുമായ പാറക്കൂട്ടങ്ങൾ മാത്രം അവശേഷിച്ചുള്ളവയാണ് മിക്ക മലകളും. ഇവയ്ക്കിടയിൽ അഗാധമായ ചുരങ്ങൾ സാധാരണമാണ്. ഈ മേഖലകൾ കടൽത്തീരത്തിനു സമാന്തരമായി, ഏതാണ്ട് 100 മീറ്ററോളം ഉള്ളിലായാണ് സ്ഥിതിചെയ്യുന്നത്. ഇവയുടെ ഉയരം 760 മീറ്ററിൽ താഴെയാണ്. ഘട്ടക്, ധെങ്കനാൽ എന്നീ ജില്ലകളുടെ പടിഞ്ഞാറരികിലുള്ള മണൽക്കല്ലു നിർമിതമായ കുന്നിൻ നിരകൾ കൽക്കരി നിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നു. തൽധഡ് പ്രദേശത്തു കൽക്കരി ഖനനം നടന്നുവരുന്നു. കിയോൽധഡ്, സംഭല്പൂർ ജില്ലകളിലെ ബാരാക്കഡ് നിരകളിലും അവയ്ക്കുമീതേയുള്ള ശിലാസ്തരങ്ങളിലും കൽക്കരി നിക്ഷേപമുണ്ട്. ഹിമഗിരി, രാം‌‌പൂർ എന്നീ കൽക്കരി കേന്ദ്രങ്ങൾ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. (Deomali on Wikimapia).

കോഡ് ജില്ല തലസ്ഥാനം ജനസംഖ്യ് (2001) വിസ്തൃതി (ച. കി. മീ) സാന്ദ്രത (ച. കി. മീ.)
AN അങുൽ അങുൽ 1,139,341 6,347 180
BD ബൗധ് ബൗധ് 373,038 4,289 87
BH ബഡ്രക് ബഡ്രക് 1,332,249 2,788 478
BL ബാലംഗീർ ബാലംഗീർ 1,335,760 6,552 204
BR ബർഗർ ബർഗർ 1,345,601 5,832 231
BW ബലേശ്വർ ബലേശ്വർ 2,023,056 3,706 546
CU കട്ടക്ക് കട്ടക്ക് 2,340,686 3,915 598
DE ഡേവ്ഗർ ഡേവ്ഗർ 274,095 2,781 99
DH ധെങ്കനാൽ ധെങ്കനാൽ 1,065,983 4,597 232
GN ഗൻ‌‌ജം ഛത്രാപൂർ 3,136,937 8,033 391
GP ഗജപതി പാരലഖേമുണ്ടി 518,448 3,056 170
JH ജാർസുഗുദ ജാർസുഗുദ 509,056 2,202 231
JP ജയ്പൂർ ജയ്പൂർ ടൗൺ 1,622,868 2,885 563
JS ജഗത്‌‌സിംഗ്പൂർ ജഗത്‌‌സിംഗ്പൂർ 1,056,556 1,759 601
KH ഖോർധാ ജട്ടാണി 1,874,405 2,888 649
KJ കേണ്ടു‌‌ജ്‌‌ഹാർ കേണ്ടു‌‌ജ്‌‌ഹാർ 15,61,990 8,240 188
KL കാലഹണ്ടി ഭവാനിപട്ടണം 1,334,372 8,197 163
KN ഖന്ധാമാൽ ഫൂൽബനി 647,912 6,004 108
KO കോരാപുട് കോരാപുട് 1,177,954 8,534 138
KP കേന്ദ്രപാറാ കേന്ദ്രപാറാ 1,301,856 2,546 511
ML മൽകൻ‌‌ഗിരി മൽകൻ‌‌ഗിരി 480,232 6,115 79
MY മയൂർബനി ബരിപാടാ 2,221,782 10,418 213
NB നവരംഗപൂർ നവരംഗപൂർ 1,018,171 5,135 198
NU നുവാപാടാ നുവാപാടാ 530,524 3,408 156
NY നയാഗഡ് നയാഗഡ് 863,934 3,954 218
PU പുരി പുരി 1,498,604 3,055 491
RA റായഗഡ് റായഗഡ് 823,019 7,585 109
SA സംബല്പൂർ സാമ്പല്പൂർ 928,889 6,702 139
SO സുബാരൻപൂർ സുബാരൻപൂർ 540,659 2,284 237
SU സുന്തർഗഡ് സുന്തർഗഡ് 1,829,412 9,942 184
  1. "LIST OF TOWNS AND THEIR POPULATION" (PDF). Retrieved 6 December 2011.
  2. "Lok Sabha". Archived from the original on 2015-01-13. Retrieved 2014-07-27.
  3. "Statewise List". Archived from the original on 2014-02-05. Retrieved 2014-07-27.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2020-08-21. Retrieved 2014-07-27.
  5. Sambar : The State Animal of Orissa
  6. Blue Jay: The State Bird of Orissa
  7. "CyberOrissa.com :: Orissa". cyberorissa.com. 2011. Archived from the original on 2011-08-29. Retrieved 26 May 2012. State Flower
  8. "Orissa State Symbols". mapsofindia.com. 2011. Retrieved 26 May 2012. the state tree is the imposing 'Ashwatha' tree
  9. http://timesofindia.indiatimes.com/india/Orissa-now-Orissa-Oriya-becomes-Oria/articleshow/5154302.cms Orissa now Odissa, Oriya becomes Odiya

പുറംകണ്ണികൾ

തിരുത്തുക

🔹

"https://ml.wikipedia.org/w/index.php?title=ഒഡീഷ&oldid=4003903" എന്ന താളിൽനിന്ന് ശേഖരിച്ചത്