ഒഡിയ

(Oriya language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ ഒഡീഷ സംസ്ഥാനത്തിലെ പ്രധാനഭാഷയാണ്‌ ഒറിയ(ଓଡ଼ିଆ). ഔദ്യോഗികമായി ഒഡിയ എന്ന് ഉച്ചരിക്കുന്നു. ഇന്ത്യയി‍ലെ ഒരു ഔദ്യോഗികഭാഷയായ ഇത് സംസാരിക്കുന്നവരുടെ ഏണ്ണം 2001-ലെ സെൻസസ് പ്രകാരം 3,30,17,446 ആണ്‌.[3]ഛത്തീസ്ഗഡ്‌, ഒഡീഷ സംസ്ഥാനത്തോടു തൊട്ടു കിടക്കുന്ന പശ്ചിമബംഗാളിലെ മിഡ്‌നാപ്പൂർ ജില്ല, ഝാർഖണ്ഡ് സംസ്ഥാനത്തിലെ സരായികേല ഖർസാവൻ ജില്ല , അന്ധ്രയിലെ ശ്രീകാകുളം എന്നീ പ്രദേശങ്ങൾ കൂടാതെ‍ ഗുജറാത്ത് സംസ്ഥാനത്തിലെ സൂറത്ത് നഗരത്തിലും ഒറിയ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്. ഒറിയയുടെ പ്രാദേശികവകഭേദങ്ങളിൽ പ്രധാനപ്പെട്ടവ മിഡ്‌നാപ്പൂരി ഒറിയ , ബലസോറി ഒറിയ , ഗഞ്‌ജമി ഒറിയ, ദേശീയ ഒറിയ (ഒഡീഷയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രയിലെ വിശാഖപട്ടണം, വിജയനഗരം എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നത്)ഹൽബി, ഭാത്രി, സാംബല്പൂരി ഒറിയ, കൽഹന്ദി ഒറിയ, സിങ്ഭും ഒറിയ എന്നിവയാണ്‌. ഒറിയ എഴുതുന്നത് ഒറിയ ലിപിയിലാണ്‌.

ഒറിയ
ഒഡിയ
ଓଡ଼ିଆ oṛiā
Odia bhasa.png
ഉച്ചാരണം[oːɖiaː]
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംഒഡീഷ, ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്‌, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബിഹാർ
സംസാരിക്കുന്ന നരവംശംOriyas
മാതൃഭാഷയായി സംസാരിക്കുന്നവർ
33 million (2007)[1]
Oriya alphabet (Brahmic)
Oriya Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
ഒഡീഷ, ഝാർഖണ്ഡ്‌
ഭാഷാ കോഡുകൾ
ISO 639-1or
ISO 639-2ori
ISO 639-3oriinclusive code
Individual codes:
ory – Oriya
spv – Sambalpuri
ort – Adivasi Oriya (Kotia)
dso – Desiya
Glottologmacr1269  partial match[2]
Linguasphere59-AAF-x

അവലംബംതിരുത്തുക

  1. Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Macro-Oriya". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഒഡിയ പതിപ്പ്
  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഒഡിയ&oldid=3522886" എന്ന താളിൽനിന്ന് ശേഖരിച്ചത്