അശോകം

ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ, ധാരാളമായി കാണപ്പെട്ടു വരുന്ന നിത്യ ഹരിത പൂമരമാണ്‌ അശോകം
(Saraca asoca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ[1], ധാരാളമായി കാണപ്പെട്ടു വരുന്ന നിത്യ ഹരിത പൂമരമാണ്‌ അശോകം. ആധുനികസസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യകുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്)ഡി.വിൽഡ് എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Saraca asoca). ദുഃഖത്തെ അകറ്റുന്നതിനാൽ ശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ[2] . ഐ. യൂ. സി. എൻ (International Union for Conservation of Nature and Natural Resources IUCN) പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം[3][4]. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കൾ.

Ashoka tree
Saraca asoca (Roxb.) Willd..jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
വർഗ്ഗം:
S. asoca
ശാസ്ത്രീയ നാമം
Saraca asoca
(Roxb.) Wilde
പര്യായങ്ങൾ
 • Jonesia asoca Roxb.
 • Jonesia confusa Hassk.
 • Jonesia pinnata Willd.
 • Saraca confusa (Hassk.) Backer

പര്യായങ്ങൾ theplantlist.org - ൽ നിന്നും

 • Saraca indica (Linnaeus)
അശോകപുഷ്പം
Wiktionary-logo-ml.svg
അശോകം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഗൗതമബുദ്ധൻ ജനിച്ചതും[2] , ജൈനമതസ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും[2], രാമായണത്തിൽ ഹനുമാൻ സീതയെ കണ്ടതും[അവലംബം ആവശ്യമാണ്] അശോകമരച്ചുവട്ടിലാണെന്ന് വിശ്വസിച്ചുവരുന്നു.

അശോകത്തിന്റെ ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ബി. സി 10 ആം നൂറ്റാണ്ടിൽ രചിച്ചത് എന്ന് വിശ്വസിക്കുന്ന[2] ചരക സംഹിതയിലാണ്. ആയുർവേദഔഷധവർഗ്ഗീകരണപ്രകാരം ശിംബികുലത്തിൽ ഉൾപ്പെട്ട ഔഷധസസ്യമാണ് അശോകം. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാം തന്നെ അശൊക വൃക്ഷത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു[2][3]. സ്ത്രീകളുടെ പാദസ്പർശം മുലം അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുർവേദത്തിൽ പറയുന്നു. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്മാവൈവർത്ത പുരാണത്തിലും അശോക മരം സന്തോഷ ദായകമെന്ന് പരാമർശിക്കുന്നു[2]. പ്രേമ ദേവനായ മദനന്റെ വില്ലിലെ അഞ്ചു പുഷ്പങ്ങളിൽ ഒന്ന് അശോക പുഷ്പമാണ്[2]. ശക്തി ആരാധനയിൽ ദുർഗ്ഗ പൂജ നടത്തുന്നവർ ഒൻപതു തരം ഇലകൾ ഉപയോഗിക്കുന്നതിൽ ഒന്ന് അശോകമാണ്.[2] പൂക്കൾ തടിയോട് ചേർന്നുണ്ടാവു ന്നു.

നടീൽവസ്തുതിരുത്തുക

അശോകത്തിന്റെ നടീൽ വസ്തു അതിന്റെ വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകളാണ്‌. ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിലാണ്‌ വിത്തുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിത്തുകൾ പെട്ടെന്ന് തന്നെ തവാരണകളിൽ പാകുക. ഏകദേശം ഇരുപതു ദിവസം കൊണ്ട് വിത്തുകൾ മുളച്ചു തുടങ്ങും. തൈകൾക്ക് രണ്ട് മൂന്നില പ്രായമാകുമ്പോൾ ഇളക്കി പോളിബാഗുകളിൽ നടാവുന്നതാണ്‌. കാലവർഷാരംഭത്തോടെ തൈകൾ സ്ഥിരമായി നടുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് 45 X 45 X 45 സെന്റീമീറ്റർ വലിപ്പമുള്ള കുഴികളിൽ മേൽമണ്ണും ജൈവവളങ്ങളും ചേർത്ത് നിറച്ച് നടാം.

വിളവെടുപ്പ്തിരുത്തുക

ശരിയായ പരിചരണം നൽകിയാൽ തൈകൾ നട്ട് 20 വർഷം കഴിയുന്നതോടെ തൊലി വെട്ടിയെടുക്കാം. ഇതിനായി മരം ചുവട്ടിൽ നിന്നും ഒന്നരയടി ഉയരം നിർത്തി ബാക്കി മുറിച്ച് മാറ്റി, അതിന്റെ തൊലിയെടുക്കാം. മുറിച്ച കുറ്റിയിൽ നിന്നും വീണ്ടും കിളിർപ്പുണ്ടായി അഞ്ച് വർഷം കൊണ്ട് രണ്ടാമതും വിളവെടുക്കാം. കൂടാതെ ഓരോ ഭാഗത്തുനിന്നും തൊലി ചെത്തിയെടുക്കുന്നരീതിയും നിലവിലുണ്ട്.

ആധുനിക ഔഷധ ശാസ്ത്രംതിരുത്തുക

ആശോക മരത്തിന്റെ ഉണക്കിയ തോലിൽ നിന്നും ലയോണിസൈഡ് (lyoniside), നുഡിപോസൈഡ്(nudiposide), 5-മെതോക്സി-9-ബി-ക്സൈലോപൈറാനോസിൽ(5-methoxy-9-b-xylopyranosyl-(�)-isolariciresinol), ഇക്കാരിസൈഡ് ഇ 3(icarisideE3), സ്കൈസാൻഡ്രിസൈഡ് (schizandriside) എന്നീ ഗ്ലൈക്കോസൈഡുകളും; എപികാറ്റെചിൻ (�)-epicatechin, എപിയഫ്സെലെചിൻ epiafzelechin-(4b?8)-epicatechin, പ്രോസയനിഡിൻ ബി 2 procyanidin B2, എന്നീ ഫ്ലേവനോയിഡുകളും, ß സീറ്റോസ്റ്റീറോൾ എന്ന പ്രകൃതിദത്ത സ്റ്റീറോയിഡും, റ്റാന്നിൻ, പ്രൊ-അന്തൊസയനിഡിൻ, ല്യൂക്കോ-അന്തൊസയനിഡിൻ ഘടകങ്ങളും വേർതിരിച്ചെടുത്തിട്ടുണ്ട്[5] വാർദ്ധക്യത്തെ തടയുന്നതിന് ഇതിലെ ഫ്ലേവനോയിഡ് ഘടകങ്ങൾക്ക് ശേഷിയുണ്ട്[5]. അശോക പുഷ്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഫ്ലേവനൊയിഡ് ഘടകകങ്ങൾക്ക് ത്വക്കിൽ ഉണ്ടാകുന്ന അർബുദത്തെ തടയുവാനും, ചികിത്സിക്കുവാനും സാധിക്കും [6]. ഇലകളിൽ നിന്ന് പെട്രോളിയം ഈതറിൽ ലയിപ്പിച്ചെടുത്തതും, തോലിൽ നിന്ന് ക്ലോറോഫോമിൽ ലയിപ്പിച്ചെടുത്തതുമായ ലായനികൾ ചില കൂത്താടികൾക്കെതിരെ(C. quinquefasciatus) ഉപയോഗിക്കാവുന്ന ജൈവ-കീടനാശിനിയാണ്[7]

രസാദി ഗുണങ്ങൾതിരുത്തുക

രസം :കഷായം, തിക്തം

ഗുണം :സ്നിഗ്ധം

വീര്യം :ശീതം

വിപാകം :കടു [8]

ഔഷധയോഗ്യ ഭാഗംതിരുത്തുക

മരപ്പട്ട, വേരിൻമ്മേൽ തൊലി, പൂവ് [8]

ആയുർവേദത്തിൽതിരുത്തുക

തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്[1]. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം[4]

ചിത്രങ്ങൾതിരുത്തുക

ഉദ്ധരണികൾതിരുത്തുക

കാളിദാസന്റെ മാളവികാഗ്നിമിത്രം എന്ന നാടകത്തിൽ അഗ്നിമിത്രന്റെ കാമുകി മാളവിക ഇതേവരെ പുഷ്പിച്ചിട്ടില്ലാത്ത അശോക മര ചുവട്ടിൽ നൃത്തം ചെയ്യുകയും, ചവുട്ടിയാൽ പുഷ്പിക്കുമല്ലോ എന്നും പറയുന്നുണ്ട്.[2]

രസഗൂണവീര്യാദികൾതിരുത്തുക

- തുവരം, തിക്തം, ലഘു, രൂക്ഷം, ശീതം, പാകത്തിൾ ഊഷണം.

ഔഷധോപയോഗ്യഭാഗങ്ങൾതിരുത്തുക

ത്വഗാദികം.

ഔഷധഗുണംതിരുത്തുക

പിത്തം, രക്തദോഷം, ചുട്ടുനീറ്റൽ, തണ്ണീർദാഹം, വ്രണം, അതിസാരം, വിഷം, പ്രദരം, മഹോദരം ഇവയെ ശമിപ്പിക്കും.

അവലംബംതിരുത്തുക

കേരളത്തിലെ ഔഷധ സസ്യങ്ങൾ- ഡോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്

 1. 1.0 1.1 ഹിമാലയ ഹെൽത്ത്കെയർ
 2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 T.K Biswas & P. K Debnath;Asoka, a cultural and scientific evaluation;Dept. of pharmacology;Benares Hindu University;1973
 3. 3.0 3.1 ദി ഹിന്ദു, മേയ് 05, 2008
 4. 4.0 4.1 News letter of "Indian council of agricultural research"January - June, 2008
 5. 5.0 5.1 Journal of Natural Medicine (2007) 61:480-482;Samir Kumar Sadhu,Amina Khatun,Panadda Phattanawasin,Takashi Ohtsuki,Masami Ishibashi;Lignan glycosides and flavonoids from Saraca asoca with antioxidant activity
 6. Phytotherapy Research;T.R.Cibin,D.GayathriDevi,AnnieAbraham;Chemoprevention of skin cancer by the flavonoid fraction of Saraca asoka; Kerala University
 7. Paracitology Research;Nisha Mathew,M.G.Anitha,T.S. L.Bala,S. M. Sivakumar,R.Narmadha& M.Kalyanasundaram;Larvicidal activity of Saraca indica, Nyctanthes arbor-tristis , and Clitoria ternatea extracts against three mosquito vector species
 8. 8.0 8.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=അശോകം&oldid=3438609" എന്ന താളിൽനിന്ന് ശേഖരിച്ചത്