നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി

(നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി 2018 മുതൽ  2021 വരെ നേപ്പാളിൽ നിലനിന്നിരുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) എന്നീ രണ്ട് ഇടതുപക്ഷ പാർട്ടികളുടെ ഏകീകരണത്തിനു ശേഷം 2018 മെയ് 17 നാണ് ഇത് സ്ഥാപിതമായത്. അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചുവന്ന സൂര്യനാണ് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം.[1][2][3]

Nepal Communist Party
ചുരുക്കപ്പേര്NCP (English)
ജനറൽ സെക്രട്ടറിBishnu Prasad Paudel
അദ്ധ്യക്ഷ സമിതിSecretariat of the Nepal Communist Party
വക്താവ്Narayan Kaji Shrestha
രൂപീകരിക്കപ്പെട്ടത്17 മേയ് 2018 (2018-05-17)
പിരിച്ചുവിട്ടത്8 മാർച്ച് 2021 (2021-03-08)
മുഖ്യകാര്യാലയംAakirti Marg, Dhumbarahi (Kathmandu)
വിദ്യാർത്ഥി സംഘടനAll Nepal National Free Students Union
യുവജന സംഘടനNational Youth Union, Nepal
നിറം(ങ്ങൾ)     Red
ഗാനം"The Internationale"

പശ്ചാത്തലം

തിരുത്തുക

ജനപ്രതിനിധിസഭയിലും ദേശീയ അസംബ്ലിയിലും മാധേഷ് പ്രൊവിൻസ് അസംബ്ലി ഒഴികെയുള്ള എല്ലാ പ്രവിശ്യാ അസംബ്ലികളിലും പാർട്ടി ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായിരുന്നു. നേപ്പാളിന്റെ മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും കെ.പി. ശർമ്മ ഒലിയും പാർട്ടിയുടെ ചെയർമാൻമാരായി പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ പെരുകിയതിനെ തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ടപ്പോൾ പാർട്ടി രണ്ട് പ്രധാന വിഭാഗങ്ങളായി പിരിഞ്ഞു. 2021 മാർച്ച് 8-ന് നേപ്പാളിലെ സുപ്രീം കോടതി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ -UML, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ  (മാവോയിസ്റ്റ് സെന്റർ) എന്നിവയുടെ ലയനത്തിന് ശേഷം നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേര് അസാധുവാണെന്ന് പ്രസ്താവിച്ചു. അതിനേത്തുടർന്ന് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി പിരിച്ചുവിട്ടു. [4]

പ്രത്യയ ശാസ്ത്രം

തിരുത്തുക

നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രം മാർക്സിസ്റ്റ്-ലെനിനിസവും നേപ്പാളിലെ ബഹുകക്ഷി സംവിധാനത്തിനുള്ള പിന്തുണയുമാണ്. അതേസമയം പാർട്ടി തന്നെ ഔദ്യോഗികമായി മതേതരവും ജനാധിപത്യ കേന്ദ്രീകരണത്താൽ ഭരിക്കപ്പെടുന്നതുമാണ്. പാർട്ടി സോഷ്യലിസത്തെ അടിസ്ഥാനമാക്കിയുള്ള, കമ്മ്യൂണിസത്തിൽ അധിഷ്ഠിതമായ ജനകീയ ജനാധിപത്യത്തെ അനുകൂലിക്കുന്നു.[5]

തിരഞ്ഞെടുപ്പ് കമ്മീഷൻ രെജിസ്ട്രേഷൻ

തിരുത്തുക

ഋഷി കട്ടേലിന്റെ നേതൃത്വത്തിലുള്ള ചെറിയ വിഭാഗം നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരുൾപ്പെടുന്ന മറ്റൊരു പാർട്ടി ഇതിനകം രജിസ്റ്റർ ചെയ്തതിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി  എന്ന പേരിൽ പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയില്ല. 2018 ജൂൺ 7 ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (NCP) എന്ന പുതിയ പേരിൽ പാർട്ടി നേപ്പാൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു, 2021 മാർച്ച് 8 ന്, നേപ്പാൾ സുപ്രീം കോടതി, CPN (UML), CPN (മാവോയിസ്റ്റ് സെന്റർ) എന്നിവയുടെ ലയനത്തിന് ശേഷം നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരുപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി.[6]

  1. "നേപ്പാളിലെ കമ്യൂണിസ്റ്റ് ഇണക്കവും പിണക്കവും". മനോരമ.
  2. "UML and Maoist Centre to form Nepal Communist Party tomorrow". 16 May 2018.
  3. "Nepal: Left alliance unifies to form single party". aninews.in.
  4. "Nepal Communist Party, After the rise, rift reigns among the Communists". ദി ഹിന്ദു.
  5. "Communism NCP's ultimate goal". The Himalayan Times (in അമേരിക്കൻ ഇംഗ്ലീഷ്). 10 December 2019. Retrieved 4 January 2021.
  6. "Supreme Court awards Nepal Communist Party to Rishiram Kattel". kathmandupost.com (in English). Retrieved 7 March 2021.{{cite web}}: CS1 maint: unrecognized language (link)