യതി
നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് യതി.മെഹ്-ടെഹ് എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു.[1]
മറ്റുപേരുകൾ: Abominable Snowman Migoi, Meh-teh et al. | |
---|---|
ജീവി | |
ഗണം | Cryptid ,Orangutan |
ഉപഗണം | Homin, Hominid |
വിവരങ്ങൾ | |
രാജ്യം | നേപ്പാൾ, ടിബറ്റ്, ചൈന |
പ്രദേശം | Himalayas |
ആവാസവ്യവസ്ഥ | പർവ്വതങ്ങൾ |
യതിയുടെ നിലനിൽപ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.അതിനാൽ ഇത് ഒരു സങ്കല്പ്പം മാത്രമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.[2] വടക്കേ അമേരിക്കയിൽ ബിഗ്ഫൂട്ട് എന്ന പേരിൽ സമാനരീതിയിലുള്ള ഒരു സാങ്കൽപ്പികജീവിയെപ്പറ്റിയുള്ള മിത്ത് നിലവിലുണ്ട്.ഷെർപ്പകളുടെയും ഹിമാലയത്തിലെ മറ്റു ഗോത്രജനവിഭാഗങ്ങൾക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കൈമാറി വരുന്നുണ്ട്.ഭീബൽസരൂപിയായ മഞ്ഞുമനുഷ്യനാണ് യതി എന്നും ഹിമക്കരടിയാണ് യതി എന്നും വിശ്വാസങ്ങളുണ്ട്.ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ് യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്. 1997-ൽ ഇറ്റാലിയൻ പർവ്വതാരോഹകനായ റെയ്‌നോൾഡ് മെസ്സ്നർ യതിയെ നേരിൽ കണ്ടതായി അവകാശപ്പെടുന്നു.[3]
മറ്റു പേരുകൾ
തിരുത്തുക- Meh-teh
- Dzu-teh
- Migoi അഥവാ Mi-go
- Kang Admi
അവലംബം
തിരുത്തുക- ↑ Charles Stonor (1955 Daily Mail). The Sherpa and the Snowman. Hollis and Carter.
{{cite book}}
: Check date values in:|year=
(help)CS1 maint: year (link) - ↑ John Napier (2005). Bigfoot: The Yeti and Sasquatch in Myth and Reality. London: N. Abbot. ISBN 0-525-06658-6..
- ↑ മെസ്സ്നർ, റെയ്‌നോൾഡ് (2000). My Quest for the Yeti: Confronting the Himalayas' Deepest Mystery. ന്യൂ യോർക്ക്: സെന്റ് മാർട്ടിൻ പ്രെസ്സ്. ISBN 978-0-312-20394-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)