മലയാളി

ഭാരതത്തിലെ ഒരുജനവിഭാഗം.
(Malayali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറ് കേന്ദ്രമാക്കി മലയാളം മുഖ്യഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗമാണ് മലയാളികൾ എന്നറിയപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാണ് മലയാളം. ഏറ്റവും കൂടുതൽ മലയാളികൾ അധിവസിക്കുന്നതും ഇവിടെത്തന്നെ. കേരള സംസ്ഥാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗവുമായ മയ്യഴി, അറബിക്കടൽ ദ്വീപസമൂഹമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ജനങ്ങളും മലയാളികൾ എന്ന ഗണത്തിൽപ്പെടുന്നു. ഈ പ്രദേശങ്ങളിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കുടിയേറിയവരെയും അവരുടെ പിൻ‌തലമുറക്കാരെയും വിശാലാർത്ഥത്തിൽ മലയാളികളായി പരിഗണിക്കുന്നു. നരവംശശാസ്ത്രപ്രകാരം ദ്രാവിഡവംശത്തിന്റെ ഉപവിഭാഗമാണ് മലയാളികൾ.

മലയാളികൾ
Regions with significant populations
 India33,066,392[1][2]
 United Arab Emirates914,000[3]
 United States747,440[4]
 Saudi Arabia595,000[3]
 Malaysia348,000 (പൗരന്മാർ) 14,236 (പ്രവാസികൾ)[5][4]
 Kuwait127,782[6]
 Oman195,300[6]
 United Kingdom104,737[4]
 Qatar148,427[6]
 Bahrain101,556[6]
 Israel46,600[7][8]
 Australia25,111[9][10][11]
 Canada22,125[4]
 Singapore8,800[4]
 Germany5,867[12]
Languages
മലയാളം
Religion
Predominantly:

ഹിന്ദുമതം
Minority:

ഇസ്ലാം · ക്രിസ്തുമതം · ജൈനമതം · യഹൂദമതം
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
ദ്രാവിഡർ, തമിഴർ, തുളുവർ, ബ്രഹൂയികൾ
Wiktionary
Wiktionary
മലയാളി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


മല മുതൽ ആഴി വരെ ഭരിക്കുന്നവർ എന്ന അർത്ഥത്തിൽ (മലയാഴി) മലയാളി എന്നായി മാറി എന്നും, അവൻ അധിവസിക്കുന്ന ദേശം മലയാളക്കര എന്ന് അറിയപ്പെട്ടു എന്ന് ഒരു വശവും

മലയിൽ ഇരുന്നു (ആളി= ഭരിക്കുന്നവൻ) വാഴുന്നവർ മലയാളി എന്ന് അറിയപ്പെട്ടു എന്നും ഒരു ഭാഷ്യമുണ്ട്

പേരിനു പിന്നിൽ തിരുത്തുക

ദേശത്തിന്റെ സ്വഭാവം മാറുന്നതിനനുസരിച്ച് ഭാഷയുടെ സ്വഭാവത്തിനു മാറ്റം വരാതെ തന്നെ അതിന്റെ പേരിനു മാറ്റം വരാം. കേരള ഭാഷക്ക് മലയാളം എന്ന പേര്‌ സിദ്ധിച്ചത് അങ്ങനെയാണ്‌. അതായത് സമുദ്ര തീരമായിരുന്ന കേരളക്കര പ്രദേശികമായി വളർന്ന് മലവരെ വ്യാപിച്ചപ്പോൾ മലയും ആളവും ഉൾപ്പെട്ടു. (അളം, ആഴി=സമുദ്രം) തുടർന്ന് ചേരളം ചേരം ആയതു പോലെയും കേരളക്കര കേരളമായതു പോലെയും മലയാളക്കര ലോപിച്ച് മലയാളം എന്നറിപ്പെട്ടു. മലയാളക്കരയുടെ പൊതു ഭാഷ എന്ന നിലയിൽ മലയാളം എന്ന പേരു കൂടി ഉപയോഗിക്കാൻ തുടങ്ങി. അയൽക്കാരായ തമിഴർ മലയാളികൾ എന്ന് സംബോധന ചെയ്യാനും തുടങ്ങി. [14]

ചരിത്രം തിരുത്തുക

മലബാറി, മല്ലു തിരുത്തുക

പ്രവാസി മലയാളികൾക്കിടയിൽ മലയാളിയെ മല്ലൂസ് എന്നും. മലബാറി എന്നും വിളിക്കാറുണ്ട്.[15] ഈ പ്രയോഗം പൊതുവെ നല്ല രീതിയിൽ അല്ല കൈക്കൊള്ളുന്നത്.

പ്രത്യേകതകൾ തിരുത്തുക

ശരീര ഘടന തിരുത്തുക

മലയാളികളെ പറ്റി 1777കളിൽ കേരളത്തിലെത്തിയ ആസ്റ്റ്രിയക്കാരനായ ബർത്തലോമ്യോയുടെ വിവരണം അവരുടെ നിറത്തെപ്പറ്റിയുള്ള വിവരണം നൽകാൻ പര്യാപ്തമാണ്‌.

അവലംബം തിരുത്തുക

  1. [1]
  2. "Scheduled Languages in descending order of speakers' strength - 2001". http://www.censusindia.gov.in. Office of the Registrar General & Census Commissioner, India. Retrieved 21 October 2014. {{cite web}}: External link in |website= (help)
  3. 3.0 3.1 "Kerala Migration Survey - 2014". The Indian Express.( This is the number of approximate emigrants from Kerala, which is closely related to, but different from the actual number of Malayalis.). No. 17 September 2014. Retrieved 21 October 2014.
  4. 4.0 4.1 4.2 4.3 4.4 Zachariah, K. C. & Rajan, S. Irudaya (2008), Kerala Migration Survey 2007 Archived 2011-05-26 at the Wayback Machine. (PDF), Department of Non-resident Keralite Affairs, Government of Kerala, p. 48. This is the number of emigrants from Kerala, which is closely related to but different from the actual number of Malayalis.
  5. https://joshuaproject.net/people_groups/17433/MY
  6. 6.0 6.1 6.2 6.3 Zachariah, K. C. & Rajan, S. Irudaya (2011), Kerala Migration Survey 2011 Archived 2020-01-10 at the Wayback Machine. (PDF), Department of Non-resident Keralite Affairs, Government of Kerala, p. 29. This is the number of emigrants from Kerala, which is closely related to but different from the actual number of Malayalis.
  7. Jews, by Country of Origin and Age
  8. The Last Jews of Kerala, Edna Fernandes, Portobello Books 2008
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IMMI എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "In the Australia, 18% of people spoke a language other than English at home in 2011". http://www.abs.gov.au/. Australian Bureau of Statistics (ABS). Retrieved 21 October 2014. {{cite web}}: External link in |website= (help)
  11. "India-born Malayalam-speaking community in Australia: Some interesting trends". Times of India. No. 16 July 2014. Retrieved 21 October 2014.
  12. Where Malayalees once held sway: DNA India
  13. Ethnologue report for Malayalam
  14. ഇലവുംമൂട്, സോമൻ (2000). പ്രാചീന കേരളചരിത്ര സം‍ഗ്രഹം (രണ്ടാം എഡിഷൻ ed.). പുതുപ്പള്ളി: ധന്യാ ബുക്സ്. p. 89. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |origmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |accessmonth= ignored (|access-date= suggested) (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |month= ignored (help)
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-02. Retrieved 2007-11-26.
"https://ml.wikipedia.org/w/index.php?title=മലയാളി&oldid=3951230" എന്ന താളിൽനിന്ന് ശേഖരിച്ചത്