ഇന്ത്യൻ വ്യവസായിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറും ഇൻഫോസിസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ്‌ ക്രിസ് ഗോപാലകൃഷ്ണൻ. ഇപ്പോൾ ഇദ്ദേഹം ഇൻഫോസിസിന്റെ എക്സിക്യുട്ടീവ് വൈസ്ചെയർമാനായി പ്രവർത്തിക്കുന്നു.

സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ
ജനനം1956
തൊഴിൽഎക്സിക്യുട്ടീവ് വൈസ്ചെയർമാൻ ഇൻഫോസിസ്

2011 ൽ ക്രിസ് ഗോപാലകൃഷ്ണന് പദ്മഭൂഷൺ ലഭിച്ചു.[3]

ജീവിതരേഖ

തിരുത്തുക

1956-ൽ തിരുവനന്തപുരത്ത് ജനിച്ചു. മദ്രാസ് ഐ.ഐ.ടി.യിൽ നിന്ന് 1977 ൽ ഭൗതികശാസ്ത്രത്തിൽ എം.എസ്. സി.യും 1979 ൽ കംപ്യൂട്ടർ സയൻസിൽ എം.ടെക്കും നേടി. തുടർന്ന് 1979 ൽ മുംബൈയിലെ പട്‌നി കംപ്യൂട്ടേഴ്സ് എന്ന സ്വകാര്യസ്ഥാപനത്തിൽ സോഫ് ട് വെയർ എൻജിനീയറായി കരിയർ ആരംഭിച്ചു. 1981 ൽ ഇതേ സ്ഥാപനത്തിൽ അസിസ്റ്റൻറ് പ്രോജക്ട് മാനേജറായി. ഇക്കാലത്താണ് റൂർക്കലയിലെ ഉരുക്കുനിർമ്മാണശാലയ്ക്കുവേണ്ടി എൽ. ഡി. കൺവേർട്ടറുകളെ നിയന്ത്രിക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് പ്രോസസ് കൺട്രോൾ സിസ്റ്റം വികസിപ്പിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചത്.

1981-ൽ എൻ.ആർ. നാരായണമൂർത്തിയും മറ്റ് അഞ്ചുപേരുമൊത്ത് ഇൻഫോസിസ് സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ വിവിധ വിദേശരാജ്യങ്ങളിലെ കമ്പനികൾക്കുവേണ്ടിയുള്ള ഇൻഫർമേഷൻ സിസ്റ്റം വികസിപ്പിക്കുന്നതിലെ ഡിസൈൻ, ഡെവലപ് മെൻറ് എന്നിവയുടെ ചുമതല വഹിച്ചു. 1987-94 കാലത്ത് സ്ഥാപനത്തിൻറെ വൈസ് പ്രസിഡൻറ് പദവിയോടെ സാങ്കേതികവിഭാഗത്തിൻറെ ചുമതല വഹിച്ചു. 2007 ജൂൺ 22ന് ഇൻഫോസിസിൻറെ സി.ഇ.ഒ.യും മാനേജിങ് ഡയരക്ടറുമായി ചുമതലയേറ്റു. ACM, IEEE, IEEE കംപ്യൂട്ടർ സൊസൈറ്റി എന്നിവയിൽ അംഗമാണ്.

മറ്റു പദവികൾ

തിരുത്തുക
  • കേരളത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക് നോളജി ആൻഡ് മാനേജ് മെൻറിൻറെ ചെയർമാൻ
  • കർണാടകയിലെ ബോർഡ് ഒഫ് ഇൻഫർമേഷൻ ടെക് നോളജി എജ്യുക്കേഷൻ സ്റ്റാൻഡാർഡ് സിൻറെ വൈസ് ചെയർമാൻ
  • കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സതേൺ റീജിയണൽ കൗൺസിലിൻറെ വൈസ് ചെയർമാൻ
  1. "Narayana Murthy returns as Infosys executive chairman as company falters". Times of India. Archived from the original on 2013-06-09. Retrieved 19 July 2013.
  2. "The World's Billionaires". Forbes.com. Retrieved 16 July 2013.
  3. "ഐ.ടി. ലോകത്തിന് അഭിമാനമായി ക്രിസ് എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്ന് . (ശേഖരിച്ചത് 2011 ജനുവരി 26)". Archived from the original on 2011-01-29. Retrieved 2011-01-26.
"https://ml.wikipedia.org/w/index.php?title=ക്രിസ്_ഗോപാലകൃഷ്ണൻ&oldid=3630087" എന്ന താളിൽനിന്ന് ശേഖരിച്ചത്