മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭാ നിയോജകമണ്ഡലം. 2017 ഏപ്രിലിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ സംസ്ഥാന മന്ത്രിയും മുസ്ലീം ലീഗിന്റെ സമ്മുന്നത നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി 171038 വോട്ടുകൾക്ക് വിജയിച്ചു [1]
മലപ്പുറം | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
നിയമസഭാ മണ്ഡലങ്ങൾ | |
നിലവിൽ വന്നത് | 1952 |
ആകെ വോട്ടർമാർ | 13,69,878 (2019) |
സംവരണം | ഇല്ല. |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി | |
കക്ഷി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുപ്പ് വർഷം | 2021 |
മുൻഗാമി | പി.കെ.കുഞ്ഞാലിക്കുട്ടി |
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001-ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് മണ്ഡലപുനർനിർണ്ണയ കമ്മീഷൻ ഈ മണ്ഡലത്തിന് രൂപം നൽകിയത്. 2009-ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.[2] ആ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും അന്നത്തെ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദ് എതിർസ്ഥാനാർത്ഥിയായ സി.പി.എം. നേതാവ് ടി.കെ. ഹംസയെ പരാജയപ്പെടുത്തി തിരഞ്ഞെടുക്കപ്പെടുകയും തുടർച്ചയായി രണ്ടാം വട്ടം മന്ത്രിയാകുകയും ചെയ്തു.[3] 2014-ലെ തിരഞ്ഞെടുപ്പിലും അഹമ്മദ് വിജയം ആവർത്തിച്ചു. [4] എം.പിയായി തുടരവേ 2017 ഫെബ്രുവരി ഒന്നിന് അദ്ദേഹം അന്തരിച്ചു. തുടർന്ന് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയും പി.കെ. കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[5]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|
2021+ | എം പി അബ്ദുസമദ് സമദാനി | മുസ്ലീം ലീഗ്, യു.ഡി.എഫ്, 5,38,248 | വി.പി. സാനു | സി.പി.എം., എൽ.ഡി.എഫ്., 4,23,633 | എ.പി. അബ്ദുള്ളക്കുട്ടി | ബി.ജെ.പി., എൻ.ഡി.എ., 68,935 |
2019 | പി.കെ. കുഞ്ഞാലിക്കുട്ടി | മുസ്ലീം ലീഗ്, യു.ഡി.എഫ്, 589873 | വി.പി. സാനു | സി.പി.എം., എൽ.ഡി.എഫ്., 329720 | ഉണ്ണികൃഷ്ണൻ | ബി.ജെ.പി., എൻ.ഡി.എ., 82332 |
2017* | പി.കെ. കുഞ്ഞാലിക്കുട്ടി | മുസ്ലീം ലീഗ്, യു.ഡി.എഫ് | എം.ബി. ഫൈസൽ | സി.പി.എം., എൽ.ഡി.എഫ്. | ||
2014 | ഇ. അഹമ്മദ് | മുസ്ലീം ലീഗ്, യു.ഡി.എഫ് 437723 | പി.കെ. സൈനബ | സി.പി.എം., എൽ.ഡി.എഫ്. 242984 | എൻ. ശ്രീപ്രകാശ് | ബി.ജെ.പി., എൻ.ഡി.എ. 64705 |
2009 | ഇ. അഹമ്മദ് | മുസ്ലീം ലീഗ്, യു.ഡി.എഫ് 427940 | ടി.കെ. ഹംസ | സി.പി.എം., എൽ.ഡി.എഫ്. 312343 | എൻ. അരവിന്ദൻ | ബി.ജെ.പി., എൻ.ഡി.എ. 36016 |
- കുറിപ്പ് - ഇ. അഹമ്മദ് മരിച്ചതിനെ തുടർന്ന് 2017 ഏപ്രിൽ നടന്ന മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ്
- +കുറിപ്പ് - പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് 2021 ഏപ്രിൽ നടന്ന മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ [ http://www.manoramaonline.com/news/just-in/01-mpm-by-election-counting-day.html Election Result Malappuram]
- ↑ "Election News".
- ↑ "Malappuram Election News".
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ Malappuram Election News
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org