വേങ്ങര നിയമസഭാമണ്ഡലം

(വേങ്ങര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേങ്ങര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേങ്ങര (വിവക്ഷകൾ) എന്ന താൾ കാണുക. വേങ്ങര (വിവക്ഷകൾ)

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര , കണ്ണമംഗലം ,എ.ആർ നഗർ ,ഊരകം , പറപ്പൂർ , ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാമണ്ഡലമാണു വേങ്ങര നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2011 ഏപ്രിൽ മാസത്തിലാണ് ഈ മണ്ഡലത്തിൽ തിരഞെടുപ്പ് നടന്നത്, പ്രഥമ തിരഞെടുപ്പിൽ മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലി കുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ.പി. ഇസ്മായിൽ എസ്.ഡി.പി.ഐ. പ്രതിനിധി അബ്ദുൽ മജീദ് ഫൈസി എന്നിവരായിരുന്നു പ്രമുഖ സ്ഥാനാർഥികൾ. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടി നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

41
വേങ്ങര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം170006 (2017)
നിലവിലെ എം.എൽ.എപി.കെ. കുഞ്ഞാലിക്കുട്ടി
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലമലപ്പുറം ജില്ല

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2017[4] അഡ്വ: കെ.എൻ. എ. ഖാദർ മുസ്ലീം ലീഗ് യു.ഡി.എഫ്. അഡ്വ: പി.പി. ബഷീർ എൽ.ഡി.എഫ്
2016 പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്. അഡ്വ: പി.പി. ബഷീർ എൽ.ഡി.എഫ്
2011 പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്. കെ.പി. ഇസ്മയിൽ സ്വതന്ത്ര സ്ഥാനാർത്ഥി എൽ.ഡി.എഫ്.

അവലംബംതിരുത്തുക

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://malappuram.nic.in/election.html
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.ceo.kerala.gov.in/pdf/byeelection2017/LAC041/FINAL_RESULT041.pdf
"https://ml.wikipedia.org/w/index.php?title=വേങ്ങര_നിയമസഭാമണ്ഡലം&oldid=3553486" എന്ന താളിൽനിന്ന് ശേഖരിച്ചത്