കരട്:കിസിൽ ഗുഹകൾ

(Kizil Caves എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചില നിയമങ്ങൾ
  • ഈ ഫലകം എല്ലാ കരടു താളിന്റെയും മുകളിൽ {{draft}} എന്ന രീതിയിൽ ചേർക്കണ്ടാതാണ്. കരട് അസാധുവാകുന്ന പക്ഷം {{olddraft}} എന്ന ഫലകം ചേർക്കുക.
  • പ്രധാന നാമമേഖലയുടെ ഉപതാളുകളിൽ കരടുരേഖകൾ എഴുതാൻ പാടില്ല. എന്നാൽ അവയുടെ സംവാദ താളിലാകാം. അവ പൂർത്തികരിച്ചത്തിനു ശേഷം മാത്രം പ്രധാന നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക.
  • ഇവ പ്രധാന വർഗ്ഗങ്ങളുടെ താളിൽ സ്ഥാപിക്കരുത്.
  • ഈ കരടു രേഖയെ കുറിച്ച് ചർച്ച ചെയ്യാൻ ഇതിന്റെ സംവാദ താൾ സന്ദർശിക്കുക.


Kizil Caves
قىزىل مىڭ ئۆي  (Uighur)
克孜尔千佛洞  (language?)
ലുംവെസ്റ്റേൺ ഗ്രൂപ്പ് ഗുഹകൾ (ഗുഹകൾ 1-80) കാഴ്ചപ്പാടിൽ മുൻപന്തിയിൽ കാണപ്പെടുന്നു, അതേസമയം കിഴക്കൻ ഗ്രൂപ്പ് (ഗുഹകൾ 136-201) പശ്ചാത്തലത്തിൽ വളരെ വലത് ഭാഗത്ത് കാണപ്പെടുന്നു. മധ്യഭാഗത്തുള്ള ആധുനിക ഘടനകൾ ഏകദേശം 1 മുതൽ 30 വരെയുള്ള ഗുഹകളോട് യോജിക്കുന്നു.
ലുവ പിഴവ് ഘടകം:Location_map-ൽ 422 വരിയിൽ : No value was provided for longitude
സ്ഥാനംXinjiang, China
Coordinates41°47′04″N 82°30′17″E / 41.78444°N 82.50472°E / 41.78444; 82.50472
കിസിൽ ഗുഹകൾ
Chinese name
Simplified Chinese克孜尔千佛洞
Traditional Chinese克孜爾千佛洞
Uyghur name
Uyghur
قىزىل مىڭ ئۆي

ചൈനയിലെ സിൻജിയാങ്ങിലെ അക്‌സു പ്രിഫെക്‌ചറിലെ ബൈചെങ് കൗണ്ടിയിൽ കിസിൽ ടൗൺഷിപ്പിന് സമീപം സ്ഥിതി ചെയ്യുന്ന ദൃഢമായ പ്രകൃതിദത്ത പാറയിൽ നിന്ന് കൊത്തിയുണ്ടാക്കിയ ബുദ്ധമതക്കാരുടെ ഗുഹകളുടെ ഒരു കൂട്ടമാണ് കിസിൽ ഗുഹകൾ. കുച്ചയ്ക്ക് പടിഞ്ഞാറ് 65 കിലോമീറ്റർ (റോഡ് വഴി 75 കിലോമീറ്റർ) മുസാത് നദിയുടെ വടക്കൻ തീരത്താണ് ഈ നിർദിഷ്ടസ്ഥലം സ്ഥിതി ചെയ്യുന്നത്.[1][2] സിൽക്ക് റോഡിൻ്റെ വാണിജ്യ കേന്ദ്രമായിരുന്നു ഈ പ്രദേശം.[3] മധ്യേഷ്യൻ കലയിലും ബുദ്ധമതത്തിൻ്റെ സിൽക്ക് റോഡ് കൈമാറ്റത്തിലും ഈ ഗുഹകൾക്ക് ഒരു പ്രധാന പങ്കുണ്ട്. കൂടാതെ ചൈനയിലെ ആദ്യകാല പ്രധാന ബുദ്ധ ഗുഹാ സമുച്ചയമാണിതെന്ന് പറയപ്പെടുന്നു. CE 3-ഉം 8-ഉം നൂറ്റാണ്ടുകൾക്കിടയിലാണ് ഈ ഗുഹകൾ വികസിച്ചത്.[3]ചൈനയിലെ അവയുടെ മാതൃകയാണ് കിസിൽ ഗുഹകൾ . പിന്നീട് കിഴക്ക് ബുദ്ധ ഗുഹകളുടെ നിർമ്മാണത്തിൽ അവയുടെ മാതൃക സ്വീകരിച്ചു.[4] സൈറ്റിൻ്റെ മറ്റൊരു പേര് മിംഗ്-ഓയ് (明屋) എന്നാണ്. എന്നിരുന്നാലും ഈ പദം ഇപ്പോൾ പ്രധാനമായും കിഴക്കുള്ള ഷോർചുക്കിൻ്റെ സ്ഥലത്തിന് ഉപയോഗിക്കുന്നു.[5]

കിസിൽ ഗുഹകൾ 2014-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സിൽക്ക് റോഡുകളുടെ ഭാഗമായി ആലേഖനം ചെയ്യപ്പെട്ടു: [6]

Western Group of Caves (caves 1–80), as far as the entrance of the Central Valley.[7]
Map of Kizil Caves (German names)
Global panorama of Kizil, from caves 1 to 229.
A typical "Central Pillar" cave, with main vaulted hall, central pillar with niche, two side corridors and back room (Cave 219)
A side corridor, looking towards the back room. Cave 171.[8]

പുരാതന ബുദ്ധമത ഗുഹാകേന്ദ്രങ്ങളിൽ ഏറ്റവും വലുതാണ് കിസിൽ ഗുഹ സമുച്ചയം. പുരാതന ടോച്ചറിയൻ രാജ്യമായ കുച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നതു കൂടാതെ സിൻജിയാങ്ങിലെ ഏറ്റവും വലുതും കൂടിയാണിത്. കിസിൽഗഹ ഗുഹകൾ, കുംതുര ഗുഹകൾ, സുബാഷി ക്ഷേത്രം, സിംസിം ഗുഹകൾ എന്നിവയാണ് സമീപത്തുള്ള മറ്റ് പ്രശസ്തമായ സ്ഥലങ്ങൾ.[[9][10]കിസിൽ ഗുഹകൾ "ചൈനയിലെ ഏറ്റവും പഴയ ഗ്രോട്ടോകളാണ്".[11] ഗുഹകൾ സൃഷ്ടിക്കപ്പെട്ട സമയത്ത്, കുച്ചയുടെ പ്രദേശം ഹീനയാന ബുദ്ധമതത്തിലെ യാഥാസ്ഥിതിക സർവസ്തിവാദിൻ സ്കൂളിനെ പിന്തുടർന്നിരുന്നു. എന്നിരുന്നാലും ആദ്യകാലവും ന്യൂനപക്ഷവുമായ ധർമ്മഗുപ്ത സ്കൂൾ സാന്നിദ്ധ്യവും രേഖപ്പെടുത്തിയിട്ടുണ്ട്.[12]ലളിതമായ ചതുരാകൃതിയിലുള്ള ഗുഹകൾ CE നാലാം നൂറ്റാണ്ടിലോ അതിനുമുമ്പോ ധർമ്മഗുപ്തൻ സ്ഥാപിച്ചതാകാം. അതേസമയം CE 6-ആം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ വളർന്നുവന്ന "സെൻട്രൽ സ്തംഭം" ഗുഹകൾ സർവസ്തിവാദിൻ സ്കൂളുമായി ബന്ധപ്പെട്ടതാണ്.[12]

അവലോകനം

തിരുത്തുക

കിസിലിൽ 236 ഗുഹാക്ഷേത്രങ്ങളുണ്ട്, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 2 കിലോമീറ്റർ നീളത്തിൽ പാറയിൽ കൊത്തിയെടുത്തതാണിത്.[1] ഇതിൽ 135 എണ്ണം ഇപ്പോഴും താരതമ്യേന കേടുകൂടാതെയിരിക്കുന്നു.[13]ആദ്യകാല ഗുഹകൾ ഭാഗികമായി റേഡിയോ ആക്ടീവ് കാർബൺ ഡേറ്റിംഗിനെ അടിസ്ഥാനമാക്കി ഏകദേശം 300 വർഷത്തോളമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.[14]ടാങ് സ്വാധീനം ഈ പ്രദേശത്തെത്തിയതിന് ശേഷം എട്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഈ ഗുഹകൾ ഉപേക്ഷിക്കപ്പെട്ടതാകാമെന്ന് മിക്ക ഗവേഷകരും വിശ്വസിക്കുന്നു.[15]തോച്ചാറിയൻ ഭാഷകളിൽ എഴുതിയ രേഖകൾ കിസിലിൽ നിന്ന് കണ്ടെത്തിയിരുന്നു. ഏതാനും ഗുഹകളിൽ ടോച്ചാറിയൻ, സംസ്‌കൃത ലിഖിതങ്ങൾ , കാണപ്പെടുന്നു. അവയിൽ നിന്ന് കുറച്ച് ഭരണാധികാരികളുടെ പേരുകളും ലഭിക്കുന്നു.

പല ഗുഹകൾക്കും ഒരു കേന്ദ്ര സ്തംഭ രൂപകൽപനയുണ്ട്. അതിലൂടെ തീർത്ഥാടകർക്ക് ഒരു മധ്യ നിരയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കാം, അവിടെ സ്തൂപത്തിൻ്റെ പ്രതിനിധാനമായ ബുദ്ധൻ്റെ പ്രതിമയുടെ ഒരു മാടം ഉൾക്കൊള്ളുന്നു.


മറ്റ് മൂന്ന് തരം ഗുഹകളുണ്ട്: ചതുരാകൃതിയിലുള്ള ഗുഹകൾ, "ബൃഹത്തായ ചിത്രമുള്ള" ഗുഹകൾ, സന്യാസ നിലവറകൾ (കുറ്റി). ഗുഹകളുടെ മൂന്നിൽ രണ്ട് ഭാഗവും സന്യാസിമാരുടെ താമസ സ്ഥലങ്ങളും സംഭരണശാലകളുമാണ്. ഈ ഗുഹകളിൽ ചുമർചിത്രങ്ങൾ കാണപ്പെടുന്നില്ല.[10] ഇതിന്റെ കാലഗണന ചർച്ചാവിഷയമായി തുടരുന്നു.[16][10]

പ്രധാന കിസിൽ ഗുഹകൾ

തിരുത്തുക

വിവിധ വ്യക്തിഗത സവിശേഷതകളെ അടിസ്ഥാനമാക്കി ആൽബർട്ട് ഗ്രുൺവെഡൽ ആണ് ഗുഹകൾക്ക് ജർമ്മൻ ഭാഷയിൽ ആദ്യമായി പേര് നൽകിയത്. ഈ പേരുകളിൽ പലതും ഇംഗ്ലീഷിൽ അവശേഷിക്കുന്നു. അടുത്തിടെ, ചൈനക്കാർ പടിഞ്ഞാറ് നിന്ന് കിഴക്ക് വരെയുള്ള ഗുഹകളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ അടിസ്ഥാനമാക്കി ഒരു നമ്പറിംഗ് സമ്പ്രദായം സ്വീകരിച്ചു.

Kizil panorama, Caves 1 to 235, without 201–231, which are at the "back of the mountain" (后山, Houshan). Third German Expedition, 1906–1907.[10]

അടിക്കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 Manko Namba Walter (October 1998). "Tokharian Buddhism in Kucha: Buddhism of Indo-European Centum Speakers in Chinese Turkestan before the 10th Century C.E" (PDF). Sino-Platonic Papers (85).
  2. "Kezil Thousand-Buddha Grottoes". xinjiang.gov. Archived from the original on 2007-09-30. Retrieved 2007-08-05.
  3. 3.0 3.1 "Kizil Thousand-Buddha Cave". Retrieved 2007-08-05.
  4. 阮, 荣春 (May 2015). 佛教艺术经典第三卷佛教建筑的演进 (in ചൈനീസ്). Beijing Book Co. Inc. p. 184. ISBN 978-7-5314-6376-4.
  5. Rowland, Benjamin (1975). The art of Central Asia. New York, Crown. p. 154.
  6. "Silk Roads: the Routes Network of Chang'an-Tianshan Corridor". UNESCO World Heritage Centre. United Nations Educational, Scientific, and Cultural Organization. Retrieved 17 Apr 2021.
  7. Rhie, Marylin Martin (15 July 2019). Early Buddhist Art of China and Central Asia, Volume 2 The Eastern Chin and Sixteen Kingdoms Period in China and Tumshuk, Kucha and Karashahr in Central Asia (2 vols). BRILL. p. 645. ISBN 978-90-04-39186-4.
  8. "SMB-digital Höhlenansicht mit Wandmalerei". www.smb-digital.de.
  9. (Other than Kizil)... "The nearby site of Kumtura contains over a hundred caves, forty of which contain painted murals or inscriptions. Other cave sites near Kucha include Subashi, Kizilgaha, and Simsim." in Buswell, Robert E.; Lopez, Donald S. (24 November 2013). The Princeton Dictionary of Buddhism. Princeton University Press. p. 438. ISBN 978-1-4008-4805-8.
  10. 10.0 10.1 10.2 10.3 Vignato, Giuseppe (2006). "Archaeological Survey of Kizil: Its Groups of Caves, Districts, Chronology and Buddhist Schools". East and West. 56 (4): 359–416. ISSN 0012-8376. JSTOR 29757697.
  11. Li, Zuixiong (2010). "Deterioration and Treatment of Wall Paintings in Grottoes along the Silk Road in China and Related Conservation Efforts" in Conservation of Ancient Sites on the Silk Road (PDF). Los Angeles: The Getty Conservation Institute. p. 49.
  12. 12.0 12.1 Vignato, Giuseppe (2006). "Archaeological Survey of Kizil: Its Groups of Caves, Districts, Chronology and Buddhist Schools". East and West. 56 (4): 411. ISSN 0012-8376. JSTOR 29757697.
  13. "Caves as Canvas: Hidden Images of Worship Along the Ancient Silk Road". Sackler Gallery. Smithsonian Institution. Archived from the original on 2003-01-03. Retrieved 2012-08-11.
  14. Daniel C. Waugh. "Kucha and the Kizil Caves". Silk Road Seattle. University of Washington.
  15. Makiko Onishi, Asanobu Kitamoto. "The Transmission of Buddhist Culture: The Kizil Grottoes and the Great Translator Kumārajīva".
  16. Howard, Angela F. (1991). "In Support of a New Chronology for the Kizil Mural Paintings". Archives of Asian Art. 44: 68–83. ISSN 0066-6637. JSTOR 20111218.

ഗ്രന്ഥസൂചിക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരട്:കിസിൽ_ഗുഹകൾ&oldid=4139443" എന്ന താളിൽനിന്ന് ശേഖരിച്ചത്