തിമൂറി സാമ്രാജ്യം

(Timurid Empire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാലാം നൂറ്റാണ്ടിൽ, തുർക്കോ മംഗോളിയൻ നേതാവായ തിമൂർ മദ്ധ്യേഷ്യയിലെ സമർഖണ്ഡ് കേന്ദ്രമാക്കി സ്ഥാപിച്ച സാമ്രാജ്യമാണ് തിമൂറി സാമ്രാജ്യം (പേർഷ്യൻ: تیموریان) അഥവാ ഗൂർഖാനി സാമ്രാജ്യം (പേർഷ്യൻ: گوركانى). പ്രതാപകാലത്ത് മദ്ധ്യേഷ്യ, ഇറാൻ, ആധുനിക അഫ്ഗാനിസ്താൻ എന്നിവ പൂർണ്ണമായും പാകിസ്താൻ, ഇന്ത്യ, മെസപ്പൊട്ടാമിയ, കോക്കാസസ് എന്നിവയുടെ ഭാഗങ്ങളും ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.

തിമൂറി സാമ്രാജ്യം

تیموریان
1370–1526
തിമൂറി സാമ്രാജ്യം
തിമൂറി സാമ്രാജ്യത്തിന്റെ കൊടി
തിമൂറി സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ
തിമൂറി സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ
പദവിമദ്ധ്യേഷ്യൻ സാമ്രാജ്യം
തലസ്ഥാനംസമർഖണ്ഡ്, ഹെറാത്ത്
പൊതുവായ ഭാഷകൾതുർക്കിക്ക്
മതം
ഇസ്ലാം
ഗവൺമെൻ്റ്ഏകാധിപത്യം
ഭരണാധികാരി
 
• 1370–1405
തിമൂർ
• 1506–1507
മുസാഫർ ഹുസൈൻ
ചരിത്ര യുഗംമദ്ധ്യകാലം
• തിമൂർ സാമ്രാജ്യം സ്ഥാപിക്കുന്നു.
1370 1370
• മുഹമ്മദ് ഷയ്‌ബാനിയുടെ നേതൃത്വത്തിൽ ഉസ്ബെക്കുകൾ സമർഖണ്ഡ് കീഴടക്കി
1509
• ഷയ്‌ബാനി ഹെറാത്ത് കീഴടക്കി
1507
• ഇല്ലാതായത്
1526
വിസ്തീർണ്ണം
1405 est.4,600,000 കി.m2 (1,800,000 ച മൈ)
മുൻപ്
ശേഷം
Chagatai Khanate
Kara Koyunlu
Sarbadars
Golden Horde
Uzbek Khanate
Safavid dynasty
Mughal Empire
a: Flag of the Timurid Empire according to the Catalan Atlas c. 1375

പതിനാറാം നൂറ്റാണ്ടിൽ തിമൂറി വംശപരമ്പരയിൽപ്പെട്ട ബാബർ, ഇന്ത്യയിലേക്ക് കടക്കുകയും അവിടെ മുഗൾ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നതു വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്കഭാഗങ്ങളും മുഗൾ സാമ്രാജ്യം നിയന്ത്രിച്ചിരുന്നു.

തുടക്കം

തിരുത്തുക

മംഗോളിയരുടെ ബർലാസ് വംശജത്തില്പ്പെട്ട തിമൂർ ആണ്‌ ഈ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. മംഗോൾ ചക്രവർത്തിയായിരുന്ന ചെങ്കിസ് ഖാന്റെ രണ്ടാമത്തെ പുത്രനായ ചഗതായിയുടെകൂടെ തിമൂറിന്റെ മുൻ‌ഗാമികൾ പടിഞ്ഞാറോട്ടു നീങ്ങി ഇന്നത്തെ ഉസ്ബെകിസ്താനിൽ താമസം തുടങ്ങി. ഉസ്ബെക്കിസ്താൻ അടങ്ങുന്ന ട്രാൻസോക്ഷ്യാനയിൽ ചഗതായി ഖാന്മാരുടെ ആധിപത്യത്തിന് ക്ഷീണം സംഭവിച്ചപ്പോൾ പ്രദേശം, ചഗതായികളുടെ പിന്മുറക്കാരായിരുന്ന ചഗതായ് ഉലുക്കളുടെ നേതാവ്‌ ഖ്വാസാഘാൻ (Quasaghan) എന്ന വർഗത്തലവന്റെ കീഴിലായിത്തീർന്നു. 1369-ൽ ഇന്നത്തെ അഫ്ഗാനിസ്താനിലെ ബൽഖിനടുത്ത് വച്ച് ഖ്വാസാഘാന്റെ പിൻ‌ഗാമിയായിരുന്ന ആമിർ ഹുസൈനെ പരാജയപ്പെടുത്തി ട്രാൻസോക്ഷ്യാനയിലെ ചഗതായ് നിയന്ത്രിത പ്രദേശങ്ങൾ മുഴുവൻ അധീനതയിലാക്കുകയും 1370 ഏപ്രിൽ 9-ന് തിമൂർ, സ്വയം അമീർ ആയി പ്രഖ്യാപിക്കുകയും ചെയ്തു. 1380-കളുടെ പകുതിയോടു കൂടി ഇന്നത്തെ അഫ്ഗാനിസ്താൻ മുഴുവൻ തിമൂർ തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലേക്ക് ആക്രമണം നടത്തിയ തിമൂർ ദില്ലി കൊള്ളയടിക്കുകയും ചെയ്തു.

പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പടിഞ്ഞാറോട്ടാണ് തിമൂർ തന്റെ സാമ്രാജ്യം വികസിപ്പിച്ചത്. ഇറാൻ, ഇറാഖ്, ജോർജിയ, തുർക്കി തുടങ്ങിയ പ്രദേശങ്ങളെല്ലാം തുടർന്ന് തിമൂറിന്റെ അധീനതയിലായി. ഇതിനു ശേഷം ചൈനയിലേക്ക് സൈനികമുന്നേറ്റം നടത്തുന്നതിനിടെ 1405 ഫെബ്രുവരി 18-ന് തിമൂർ മരണമടയുകയായിരുന്നു[1].

തിമൂറിന്റെ പിൻ‌ഗാമികൾ

തിരുത്തുക
 
ഷാ രൂഖിന്റെ പ്രതിമ

തിമൂറിന്റെ മരണശേഷം സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശത്തിനായുള്ള ചില കലഹങ്ങൾക്കു ശേഷം തിമൂറിന്റെ നാലാമത്തെ പുത്രനായിരുന്ന ഷാ രൂഖ്, സാമ്രാജ്യാധിപനായി. മുൻപ് ഇദ്ദേഹം 1397 മുതൽ തന്റെ പിതാവിന്റെ കീഴിൽ ഖുറാസാൻ, സിസ്താൻ, കാസ്പിയനു തെക്കുള്ള മസന്ദരാൻ എന്നീ പ്രവിശ്യകളുടെ ഭരണകർത്താവായിരുന്നു. 1409 മുതൽ 1447 വരെയായിരുന്നു ഷാ രൂഖിന്റെ ഭരണകാലം. സമർഖണ്ഡിൽ തന്റെ പുത്രൻ ഉലൂഘ് ബെഗിനെ ഭരച്ചുമതലയേൽപ്പിച്ച് വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹെറാത്ത് തലസ്ഥാനമാക്കിയായിരുന്നു ഷാ രൂഖ് ഭരണം നടത്തിയിരുന്നത്. ഷാ രൂഖിന്റേയും അദ്ദേഹത്തിന്റെ പിൻ‌ഗാമികളുടേയും ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളർന്നു. ചൈനയിലേയും ഉത്തരേന്ത്യയിലേയും ഇന്ത്യൻ ഭരണാധികാരികളുമായി നയതന്ത്രബന്ധവും ഷാ രൂഖ് സ്ഥാപിച്ചു. കുറച്ചു കാലത്തേക്കെങ്കിലും ദില്ലിയിലേയും ഒട്ടോമൻ തുർക്കിയിലേയും ഭരണാധികാരികൾ ഷാ രൂഖിന്റെ സാമന്തരായിരുന്നു[1].

ഉലൂഘ് ബെഗ്

തിരുത്തുക

42 വർഷം ഷാ രൂഖ് ഭരണം നടത്തി. 1447- ഇദ്ദേഹത്തിന്റെ മരണശേഷം, പുത്രൻ ഉലൂഘ് ബെഗ് അധികാരം ഏറ്റെടുത്തു. നേരത്തേതന്നെ ട്രാൻസോക്ഷ്യാനയുടെ ഭരണകർത്താവായിരുന്ന ഉലൂഘ്, തന്റെ പിതാവിൽ നിന്നും വ്യത്യസ്തമായി സ്വന്തം തട്ടകവും, മുത്തച്ഛൻ തിമൂറിന്റെ ഭരണകേന്ദ്രവുമായിരുന്ന സമർഖണ്ഡ് കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയത്. എന്നാൽ 1447 മുതൽ 1449 വരെയുള്ള 2 വർഷം മാത്രമേ ബെഗിന് അധികാരത്തിലിരിക്കാൻ സാധിച്ചുള്ളൂ.

1449-ൽ സ്വന്തം പുത്രൻ അബ്ദ് അൽ ലത്തീഫ്, ഉലൂഘിനെ വധിച്ച് അധികാരത്തിലേറി. എന്നാൽ ലത്തീഫിന്റെ ഭരണവും അധീകം നീണ്ടില്ല. 1450-ൽ ഉലൂഘ് ബെഗിന്റെ ഒരു സേവകൻ അബ്ദ് അൽ ലത്തീഫിനെ വധിക്കുകയായിരുന്നു. ഇതിനെത്തുറർന്നുള്ള വർഷങ്ങളിൽ ഭരണത്തിലെ അനിശ്ചിതത്വം നിമിത്തം തിമൂറിദ് സാമ്രാജ്യം ശിഥിലമായിത്തുടങ്ങി[1].

ഹുസൈൻ ഇബ്ൻ ബൈഖാറ

തിരുത്തുക
 
ഹുസൈൻ ബൈഖാറ

1455-ൽ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, ഹെറാത്തിൽ ഭരണം ഏറ്റെടുത്തെങ്കിലും 1469-ൽ വടക്കുപടിഞ്ഞാറൻ ഇറാനിൽ വച്ചുനടന്ന് ഒരു യുദ്ധത്തിൽ ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഹെറാത്തിൽ അധികാരമേറ്റ സുൽത്താൻ ഹുസൈൻ ഇബ്ൻ ബൈഖാറ ദീർഘനാൾ (1469-1506) ഹെറാത്തിൽ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു[1]

സാമ്രാജ്യത്തിന്റെ അന്ത്യം

തിരുത്തുക

പേർഷ്യയിലെ സഫവി സാമ്രാജ്യത്തിന്റെ ഉദയം, റഷ്യയിലെ ദേശീശൈക്യം, ട്രാൻസോക്ഷ്യാനയിലെ ഷൈബാനി ഉസ്ബെക്കുകളുടെ ശക്തി പ്രാപിക്കൽ, തുടങ്ങിയ വിവിധ കാരണങ്ങൾ കൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിൽ തിമൂറിന്റെ സാമ്രാജ്യം, ക്രമേണ അധഃപതിച്ചു. ഇതേ സമയം ഇന്ത്യയിലേക്ക് കടന്ന തിമൂർ വംശജർ വളരെ ശക്തമായ മുഗൾ സാമ്രാജ്യം സ്ഥാപിച്ചു.[2]

ഹെറാത്തിലെ തിമൂറികാലത്തെ ചരിത്രാവശിഷ്ടങ്ങൾ

തിരുത്തുക
 
ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളി

ഷാ രൂഖിന്റേയും ഹുസൈൻ ബൈഖാറയുടേയും ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളർന്നു. പതിനഞ്ചാം നൂറ്റാണ്ട്, ഹെറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യസമ്പൂർണ്ണമായ കാലമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാലത്ത് നിരവധി കലാകാരന്മാരും സാഹിത്യകാരന്മാരും ചിന്തകരും കരകൗശലവിധഗ്ദ്ധരും ഹെറാത്തിലേക്ക് ആകർഷിക്കപ്പെട്ടു. മുൻപ് മംഗോളിയൻ ആക്രമണങ്ങളിൽ തകർന്ന ഈ മേഖലയിലെ വ്യാപാരം മുൻ‌കാലങ്ങളിലെപ്പോലെ വീണ്ടും സജീവമായി. ഹെറാത്തിലെ കോട്ട ഷാ രൂഖിന്റെ കൽപ്പനപ്രകാരം പുതുക്കി നിർമ്മിക്കപ്പെട്ടു. ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളി, ഹുസൈൻ ബൈഖാറയുടെ കാലത്ത് പുതുക്കിപ്പണിതു.

അഫ്ഘാനിസ്താനിലെ ഇസ്ലാമികചരിത്രാവശിഷ്ടങ്ങളിൽ മഹത്തരമായ ഒന്നായ മൂസല്ല സമുച്ചയം ഹെറാത്തിലെ തിമൂറി കാലഘട്ടത്തിലെ നിർമ്മിതികളിൽ പേരുകേട്ടതാണ്. ഷാ രൂഖിന്റെ ഭാര്യയായിരുന്ന ഗോഹർഷാദ് ബീഗം ആയിരുന്നു ഗോഹർഷാദിന്റേയും, ഷാരൂഖിന്റെ ഒരു പുത്രൻ ഘിയാസ് അൽ ദീൻ ബൈസൺ ഘോറിന്റേയും ശവകുടീരം ഈ സമുച്ചയത്തിനടൂത്താണ് സ്ഥിതി ചെയ്യുന്നത്. തിമൂറി ഭരണാധികാരികൾ, പട്ടണത്തിന് പുറത്ത് വലിയ പൂന്തോട്ടങ്ങളും തീർത്തിരുന്നു.

  1. 1.0 1.1 1.2 1.3 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 209–212. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 32-33. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=തിമൂറി_സാമ്രാജ്യം&oldid=4145298" എന്ന താളിൽനിന്ന് ശേഖരിച്ചത്