സിൻജിയാങ്

(Xinjiang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് സിൻജിയാങ് (Uyghur: شىنجاڭ; Mandarin pronunciation: [ɕíntɕjɑ́ŋ]; ചൈനീസ്: 新疆; പിൻയിൻ: Xīnjiāng; Wade–Giles: ഹ്സിൻ1-ചിയാങ്1; പോസ്റ്റൽ ഭൂപടത്തിലെ സ്പെല്ലിംഗ്: Sinkiang). ഔദ്യോഗികനാമം സിൻജിയാങ് യൂഘുർ സ്വയംഭരണപ്രദേശം[3] എന്നാണ്. വടക്കുപടിഞ്ഞാറൻ ചൈനയിലാണ് ഈ പ്രവിശ്യയുടെ സ്ഥാനം. ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നാണിത്. 16 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ പ്രവിശ്യയുടെ വിസ്തീർണ്ണം. റഷ്യ, മംഗോളിയ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യയ്ക്ക് അന്താരാഷ്ട്ര അതിർത്തികളുണ്ട്. ചൈനയിൽ ഏറ്റവും കൂടുതൽ പ്രകൃതിവാതകം ലഭിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടം പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ്.

സിൻജിയാങ് യൂഘുർ സ്വയംഭരണ പ്രവിശ്യ
Name transcription(s)
 • ചൈനീസ്新疆维吾尔自治区 (സിൻജിയാങ് വൈവുർ സിഷിക്വു)
 • ചുരുക്കെഴുത്ത്新 (പിൻയിൻ: ക്സിൻ)
 • യൂഘുർشىنجاڭ ئۇيغۇر ئاپتونوم رايونى
 • യൂഘുറിൽ നിന്നുള്ള ലിപ്യന്തരംഷിൻജിയാങ് യൂഘുർ അപ്റ്റോനോം റയോണി
സിൻജിയാങ് യൂഘുർ സ്വയംഭരണ പ്രവിശ്യ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നു
സിൻജിയാങ് യൂഘുർ സ്വയംഭരണ പ്രവിശ്യ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നു
നാമഹേതു新 xīn – new
疆 jiāng – frontier
"new frontier"
തലസ്ഥാനംഉറൂംക്വി
ഏറ്റവും വലിയ നഗരംഉറൂംക്വി
വിഭാഗങ്ങൾ14 പ്രിഫെക്ചറുകൾ, 99 കൗണ്ടികൾ, 1005 ടൗൺഷിപ്പുകൾ
ഭരണസമ്പ്രദായം
 • സെക്രട്ടറിഷാങ് ചുൻക്സിയാൻ (张春贤)
 • ഗവർണർനൂർ ബെക്രി (نۇر بەكرى or 努尔·白克力)
വിസ്തീർണ്ണം
 • ആകെ16,64,900 ച.കി.മീ.(6,42,800 ച മൈ)
•റാങ്ക്1-ആമത്
ജനസംഖ്യ
 (2010)[2]
 • ആകെ21,813,334
 • റാങ്ക്25-ആമത്
 • ജനസാന്ദ്രത13/ച.കി.മീ.(30/ച മൈ)
 • സാന്ദ്രതാ റാങ്ക്29-ആമത്
ജനസംഖ്യാകണക്കുകൾ
 • സമൂഹങ്ങളുടെ വിതരണംയൂഘുർ – 43.3%
ഹാൻ – 41%
കസാഖ് – 8.3%
ഹൂയി – 5%
കിർഗിസ് – 0.9%
മംഗോൾ – 0.8%
ഡോങ്സിയാങ് – 0.3%
പാമൈറിസ് – 0.2%
ക്സിബെ – 0.2%
 • ഭാഷകളും ഭാഷാഭേദങ്ങളുംലാൻയിൻ മൻഡാരിൻ, ഷോങ്യുവാൻ മൻഡാരിൻ, ബീജിംഗ് മൻഡാരിൻ, യൂഘുർ, കസാഖ്, കിർഗിസ്, ഒയ്റാത്, മംഗോ‌ളിയൻ എന്നിവ കൂടാതെ മറ്റു 41 ഭാഷകൾ
ISO കോഡ്CN-65
ജി.ഡി.പി. (2011)സി.എൻ.വൈ. 657500 കോടി
അമേരിക്കൻ$ 101700 കോടി (25-ആമത്)
 - പ്രതിശീർഷംസി.എൻ.വൈ. 29,924
US$ 4,633 (19-ആമത്)
എച്ച്.ഡി.ഐ. (2008)0.774 (medium) (21-ആമത്)
വെബ്സൈറ്റ്www.xinjiang.gov.cn
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
സിൻജിയാങ്
Chinese name
Chinese新疆
PostalSinkiang
Xinjiang Uyghur Autonomous Region
Traditional Chinese新疆維吾爾自治區
Simplified Chinese新疆维吾尔自治区
Mongolian name
Mongolian script ᠰᠢᠨᠵᠢᠶᠠᠩ ᠤᠶᠢᠭᠤᠷ ᠤᠨ ᠥᠪᠡᠷᠲᠡᠭᠡᠨ ᠵᠠᠰᠠᠬᠤ ᠣᠷᠤᠨ
Uyghur name
Uyghur
شىنجاڭ ئۇيغۇر ئاپتونوم رايونى
Kazakh name
Kazakhشينجياڭ ۇيعۇر اۆتونوميالى رايونى
Шыңжаң Ұйғыр аутономиялық ауданы
Şïnjyañ Uyğur avtonomyalı rayonı
Kyrgyz name
Kyrgyzشئنجاڭ ۇيعۇر اپتونوم رايونۇ
Шинжаң-Уйгур автоном району
Şincañ Uyğur avtonom rayonu
Oirat name
OiratZuungar

യൂഘുർ, ഹാൻ, കസാഖ്, താജിക്, ഹുയി, കിർഗിസ്, മംഗോൾ മുതലായി ധാരാളം വംശങ്ങളിൽപ്പെട്ട ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളാണ്.[4] ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു ഡസനിലധികം സ്വയംഭരണാവകാശമുള്ള പ്രിഫെക്ചറുകളും കൗണ്ടികളൂം സിൻജിയാങ്ങിലുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പഴയകാല സ്രോതസ്സുകളിൽ ഈ പ്രദേശത്തെ ചൈനീസ് ടർക്കിസ്ഥാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.[5] ടിയാൻഷാൻ പർവ്വതനിര സിൻജിയാങ്ങിനെ വടക്കുള്ള സുൻഗാരിയൻ താഴ്വര, തെക്കുള്ള താരിം താഴ്വര എന്നീ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ഈ പ്രവിശ്യയുടെ ആകെ ഭൂമിയിൽ ഏകദേശം 4.3% മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായുള്ളൂ.[6]

2,500 വർഷത്തെയെങ്കിലും ലിഖിത ചരിത്രം ഈ പ്രദേശത്തിനുണ്ട്. ഈ പ്രദേശത്തിനോ ഇതിന്റെ ഭാഗങ്ങൾക്കോ മേലുള്ള നിയന്ത്രണത്തിനു വേണ്ടി ധാരാളം സാമ്രാജ്യങ്ങളും മനുഷ്യസമൂഹങ്ങളും മത്സരത്തിലേർപ്പെട്ടിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തിന്റെ ഭാഗങ്ങളോ ഈ പ്രദേശം മുഴുവനായോ നിയന്ത്രിച്ചിരുന്നവരിൽ ടോക്കേറിയനുകൾ, യുവേഷി, ക്സിയോൻഗ്നു സാമ്രാജ്യം, ക്സിയൻബേയി രാജ്യം, കുഷാന സാമ്രാജ്യം, റൗറാൻ ഖഗാനേറ്റ്, ഹാൻ സാമ്രാജ്യം, ആദ്യ ലിയാങ്, ആദ്യ ക്വിൻ, പിൽക്കാല ലിയാങ്, പടിഞ്ഞാറൻ ലിയാങ്, റൗറാൻ ഖഗാനേറ്റ്, ടാങ് രാജവംശം, ടിബറ്റൻ സാമ്രാജ്യം, യൂഘുർ സാമ്രാജ്യം, കാര-ഖിതാൻ ഖാനേറ്റ്, മംഗോൾ സാമ്രാജ്യം, യുവാൻ സാമ്രാജ്യം, ചഗതായി ഖാനേറ്റ്, മുഗളിസ്ഥാൻ, വടക്കൻ യുവാൻ, യാർക്കെന്റ് ഖാനേറ്റ്, സുൻഗാർ ഖാനേറ്റ്, ക്വിങ് രാജവംശം, റിപ്പബ്ലിക് ഓഫ് ചൈന, 1950 മുതൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്നിവ ഉൾപ്പെടുന്നു.

അടിക്കുറിപ്പുകൾ

തിരുത്തുക
  1. "Doing Business in China - Survey". Ministry Of Commerce - People's Republic Of China. Archived from the original on 2013-08-05. Retrieved 5 August 2013.
  2. "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census [1] (No. 2)". National Bureau of Statistics of China. 29 April 2011. Retrieved 4 August 2013.
  3. Xinjang Uyĝur Aptonom Rayoni in SASM/GNC romanization
  4. http://news.bbc.co.uk/2/hi/asia-pacific/country_profiles/8152132.stm BBC Regions and territories:Xinjiang
  5. "Turkestan". Catholic Encyclopedia. Vol. XV. New York: Robert Appleton Company. 1912. Retrieved November 26, 2008.
  6. Xinjiang Sees Annual Population Growth of 340,000
  • Beckwith, Christopher I. (2009). Empires of the Silk Road: A History of Central Eurasia from the Bronze Age to the Present. Princeton University Press. ISBN 978-0-691-13589-2.
  • Findley, Carter Vaughn. 2005. The Turks in World History. Oxford University Press. ISBN 0-19-516770-8, ISBN 0-19-517726-6 (pbk.)
  • Hill, John E. (2009). Through the Jade Gate to Rome: A Study of the Silk Routes during the Later Han Dynasty, 1st to 2nd centuries CE. BookSurge, Charleston, South Carolina. ISBN 978-1-4392-2134-1.
  • Hierman, Brent. "The Pacification of Xinjiang: Uighur Protest and the Chinese State, 1988–2002." Problems of Post-Communism, May/Jun2007, Vol. 54 Issue 3, pp 48–62.
  • Kim, Hodong, Holy War in China: The Muslim Rebellion and State in Chinese Central Asia, 1864–1877 (Stanford, Stanford UP, 2004).
  • Mesny, William (1896) Mesny's Chinese Miscellany. Vol. II. William Mesny. Shanghai.
  • Mesny, William (1899) Mesny's Chinese Miscellany. Vol. III. William Mesny. Shanghai.
  • Mesny, William (1905) Mesny's Chinese Miscellany. Vol. IV. William Mesny. Shanghai.
  • Millward, James A. (2007). Eurasian Crossroads: A History of Xinjiang. New York: Columbia University Press. ISBN 978023113924 . (European and Asian edition, London: Hurst, Co., 2007).
  • Tyler, Christian. (2003). Wild West China: The Untold Story of a Frontier Land. John Murray, London. ISBN 0-7195-6341-0.
  • Yap, Joseph P. (2009). ``Wars With The Xiongnu – A translation From Zizhi Tongjian`` AuthorHouse. ISBN 978-1-4490-0604-4

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിൻജിയാങ്&oldid=4135340" എന്ന താളിൽനിന്ന് ശേഖരിച്ചത്