കാംബോജി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Kambhoji (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിനോദ് മങ്കര സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാംബോജി.[2] വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് എം. ജയചന്ദ്രനാണ്. [3][4]ഓ.എൻ വി കുറുപ്പ് ഗാനരചന നിർവഹിച്ച ഒടുവിലത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. [5] പ്രസിദ്ധ കൂടിയാട്ടം കലാകാരൻ ശിവൻ നമ്പൂതിരി മിഴാവ് കലാകാരൻ കലാമണ്ഡലം ഈശ്വരനുണ്ണി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.[6] [7]

കാംബോജി
സംവിധാനംവിനോദ് മങ്കര
നിർമ്മാണംലക്ഷ്മി എം. പത്മനാഭൻ
രചനവിനോദ് മങ്കര
അഭിനേതാക്കൾവിനീത്
ലക്ഷ്മി ഗോപാലസ്വാമി
സോന നായർ
രചന നാരായണൻകുട്ടി
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംശംഭു ശർമ
ചിത്രസംയോജനംഅയൂബ് ഖാൻ
സ്റ്റുഡിയോപത്മലക്ഷ്മി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 30 മാർച്ച് 2017 (2017-03-30)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 വിനീത് കുഞ്ഞുണ്ണി
2 ലക്ഷ്മി ഗോപാലസ്വാമി ഉമ അന്തർജനം
3 സോന നായർ നാരായണി
4 രചന നാരായണൻകുട്ടി അമ്മിണി
5 ശിവജി ഗുരുവായൂർ ജയിലർ
6 ഹരീഷ് പേരടി രാവുണ്ണി ആശാൻ
7 കലാരഞ്ജിനി ഉമയുടെ അമ്മ
8 കലാമണ്ഡലം ശിവൻ നമ്പൂതിരി ഉമയുടെ അച്ഛൻ
9 കലാമണ്ഡലം ഈശ്വരനുണ്ണി ആശാൻ
10 ഇന്ദ്രൻസ് ചുട്ടി ശിവരാമൻ
11 പ്രസാദ് കണ്ണൻ കുമാരൻ

ഒ.എൻ.വി. കുറുപ്പ് ഗാനരചന നിർവഹിച്ച അവസാനത്തെ ചലച്ചിത്രമാണ് കാംബോജി. [10][11]

കാംബോജി
സംഗീതം by എം. ജയചന്ദ്രൻ
Released5 സെപ്റ്റംബർ 2016
Length33:15
Languageമലയാളം
Labelസത്യം ഓഡിയോസ്
Producerഎം. ജയചന്ദ്രൻ
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 നടവാതിൽ തുറന്നില്ല ചിത്ര ഒ.എൻ.വി. കുറുപ്പ്
2 ശ്രുതിചേരുമോ ശ്രുതിചേരുമോ യേശുദാസ് ഒ.എൻ.വി. കുറുപ്പ് കാംബോജി
3 അംഗുലീ സ്പർശം ബോംബെ ജയശ്രീ വിനോദ് മങ്കര ഭൈരവി
4 ചെന്താർ നേർമുഖീ ശ്രീവത്സൻ ജെ. മേനോൻ,കെ എസ് ചിത്ര ഒ.എൻ.വി. കുറുപ്പ് സുരുട്ടി, കമാസ്, സാവേരി, ഷണ്മുഖപ്രിയ, ബേഗഡ
5 ഇറക്കം വരാമൽ ബോംബെ ജയശ്രീ ഗോപാലകൃഷ്ണ ഭാരതി ബിഹാഗ്
6 ഹരിണാക്ഷി (F) നന്ദിനി കാംബോജി
7 ഹരിണാക്ഷി (M) കോട്ടക്കൽ മധു കാംബോജി
8 മറിമാൻ കണ്ണി കലാനിലയം സിനു ദ്വിജാവന്തി
9 ഒളിവിൽ ഉണ്ടോ നന്ദിനി ഭൈരവി

പുരസ്കാരങ്ങൾ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  • ഈ ചിത്രത്തിലെ നടവാതിൽ , ശ്രുതി ചേരുമോ , ചെന്താർ നേർമുഖീ എന്നീ മൂന്നു ഗാനങ്ങൾ അന്തരിച്ച കവി ഒ എൻ വി രചിച്ചവയാണ്. ഒ എൻ വി അവസാനമായി ഗാനരചന നിർവഹിച്ച ചലച്ചിത്രം.
  • ഈ ഗാനങ്ങൾക്ക് പക്കമേളമൊരുക്കിയത് രാജേഷ് വൈദ്യ (വീണ) എംബാർ കണ്ണൻ, ചെന്നൈ സ്ട്രിംഗ് ഗ്രൂപ്പ്‌ (വയലിൻ) ഗണപതി (മൃദംഗം) തൃപ്പുണിത്തുറ കൃഷ്ണദാസ്‌ (ഇടയ്ക്ക) കമല അഗർ (ഫ്ലുട്ട്) കിഷോർ (സിത്താർ) രഞ്ജിത്ത്, ശ്രുതി (തബല)
  • കഥകളിയും മോഹിനിയാട്ടത്തെയും കോർത്തിണക്കി അതിലൂടെ ഒരു പ്രണയകഥ പറയുകയാണ്‌ ഈ ചിത്രത്തിന്റെ സംവിധായകൻ ശ്രീ വിനോദ് മങ്കര. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാകിയാണ് അദ്ദേഹം ഈ ചിത്രം അണിയിചൊരുക്കുന്നത്ക്കുന്നത്.
  • മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ ആയ ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം.
  • 2016 ഡിസംബർ 15 ന് ചിത്രം റിലീസ് ചെയ്യാനിരിക്കേ അനിശ്ചിതമായ സിനിമ സമരം മൂലം റിലീസ് 2017 ലേക്ക് മാറുകയുണ്ടായി
  1. http://www.filmibeat.com/malayalam/movies/kamboji.html
  2. "Vinod Mankara on his new movie Kamboji". The Hindu. 4 August 2016. Retrieved 6 September 2016.
  3. "ONV's last written song recorded for Kamboji". Mathrubhumi. 23 March 2016. Archived from the original on 2016-09-22. Retrieved 6 September 2016.
  4. "'An intense journey with Kunjunni'". The Hindu. 14 December 2016. Retrieved 18 December 2017.
  5. "കാംബോജി (2017)". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
  6. "കാംബോജി (2017)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
  7. "കാംബോജി (2017)". സ്പൈസി ഒണിയൻ. Retrieved 2023-09-28.
  8. "കാംബോജി (2017)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
  9. "കാംബോജി (2017)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
  10. "Kamboji audio release". facebook. 5 September 2016. Retrieved 6 September 2016.
  11. "ONV's last songs in Vinod Mankara's next". Indiaglitz. 3 March 2016. Retrieved 6 September 2016.
  12. "kerala-film-awards-winners-list-malayalam-movie-actor". manoramaonline.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാംബോജി_(ചലച്ചിത്രം)&oldid=3978859" എന്ന താളിൽനിന്ന് ശേഖരിച്ചത്