ഒരു പ്രമുഖ കൂടിയാട്ടം കലാകാരനാണ് കലാമണ്ഡലം ശിവൻ നമ്പൂതിരി. കൂടിയാട്ടത്തെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. നങ്ങ്യാർകൂത്ത് പഠിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.[1] പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

കലാമണ്ഡലം ശിവൻ നമ്പൂതിരി
ദേശീയതഭാരതീയൻ
വിദ്യാഭ്യാസംകലാമണ്ഡലം
അറിയപ്പെടുന്നത്കൂടിയാട്ടം
പുരസ്കാരങ്ങൾപത്മശ്രീ

ജീവിതരേഖ

തിരുത്തുക

പാലക്കാട് ജില്ലയിലെ കൊടുവായൂർ ഗ്രാമപഞ്ചായത്തിൽ ജനിച്ചു. പൈങ്കുളം രാമചാക്യാരുടെ ശിഷ്യനാണ്. പദ്മശ്രീ മാണി മാധവ ചാക്യാരുടെയും ശിഷ്യത്വം ഉണ്ട്. കൂടിയാട്ടക്കാർ കഥകളി കാണരുതെന്ന വിലക്കിനെ മറികടന്ന് കഥകളിയും പഠിച്ചു. അമ്മന്നൂർ മാധവചാക്യാർ ഒപ്പം അഭിനയിച്ചിട്ടുണ്ട്. കളിയച്ഛൻ എന്ന സിനിമയിലും അഭിനയിച്ചു.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ
  • പ്രഥമ മൃണാളിനിസാരാഭായ് പുരസ്‌കാരം
  • ഗുരുവായൂരപ്പൻ സമ്മാനം
  1. "അരങ്ങിലെ 'ശിവപർവം'". ജനയുഗം. Retrieved 2013 ഓഗസ്റ്റ് 11. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. ഡോ. എൻ.പി. വിജയകൃഷ്ണൻ. "ഭ്രഷ്ടിന്റെ ആട്ടപ്രകാരങ്ങൾ കേരളീയകല..." മാധ്യമം. Retrieved 2013 ഓഗസ്റ്റ് 11. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക