കേരള പബ്ലിക് സർവീസ് കമ്മീഷൻ

കേരളത്തിൽ തൊഴിലുറപ്പിനായി സംസ്ഥാനസർക്കാർ രൂപീകരിച്ചിരിക്കുന്ന ഒരു വിഭാഗമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ അഥവാ കേരള പി.എസ്.സി.. കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള മിക്കവാറും എല്ലാ സ്ഥാപനങ്ങളിലേക്കും പി.എസ്.സി. വഴിയാണ് പ്രവേശനം നടപ്പിലാക്കുന്നത്. ചട്ടപ്രകാരം ഇതിനായി സ്ഥാപനങ്ങൾ അവരുടെ ഒഴിവുകളിലേക്ക് പി.എസ്.സി.യെ അറിയിക്കണം എന്നാണ്. ഈ ഒഴിവുകൾ പി.എസ്.സി. സമയാസമയങ്ങളിൽ പത്രക്കുറിപ്പിലൂടെയും തങ്ങളുടെ വെബ്സൈറ്റുകളിലൂടെയും അറിയിക്കുകയും അതിനായി പരീക്ഷകൾ നടത്തുകയും ചെയ്യുന്നു. ലഭ്യമാകുന്ന ഈ റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി. ഒഴിവുകളിൽ ജോലിക്കാരെ നിയമിക്കുന്നു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ
ചുരുക്കപ്പേര്KPSC
രൂപീകരണംനവംബർ 1, 1956; 67 വർഷങ്ങൾക്ക് മുമ്പ് (1956-11-01)
തരംകേരളസർക്കാർ
ലക്ഷ്യംതൊഴിൽനിയമനം
Location
  • തുളസി ഹിൽസ്, പട്ടം പാലസ് പി.ഒ. തിരുവനന്തപുരം - 695 004
പ്രവർത്തിക്കുന്ന പ്രദേശങ്ങൾകേരളം
ചെയർമാൻ
ഡോ എം ആർ ബൈജു
Staff
1600
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

2010 മുതൽ പി.എസ്.സി. തങ്ങളുടെ അപേക്ഷ സ്വീകരിക്കൽ ഏറെക്കുറെ വെബ്സൈറ്റിലൂടെ മാത്രമായി നിജപ്പെടുത്തി. ഇതിലൂടെ വേഗത്തിൽ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. മുൻപ് പോസ്റ്റൽ വഴി കത്തിടപാടായാണ് എല്ലാ പ്രവേശന അറിയിപ്പുകളും നൽകിയിരുന്നത്. ഈ കാലതാമസം ഇതിലൂടെ ഒഴിവാക്കാൻ സാധിച്ചു. ഒരോ ഒഴിവുകളും പി.എസ്.സി. വെബ്സൈറ്റു വഴി അറിയിക്കുകയും അതിനായി പ്രത്യേക പേജുകൾ തയ്യാറാക്കുകയും അതിലൂടെ അപേഷകൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇതിലൂടെ അതിവേഗത്തിൽ നടപടികൾ പൂർത്തിയാകുന്നു. അപേക്ഷകന് വെബ്സൈറ്റുവഴി അപ്പോൾ തന്നെ ഹാൾറ്റിക്കറ്റ് ലഭ്യമാകും.

ചരിത്രം തിരുത്തുക

ഐക്യ കേരളം നിലവിൽ വന്നതോടെ തിരു - കൊച്ചി പബ്ലിക് സർവീസ് കമ്മീഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷനായി രൂപാന്തരപ്പെട്ടു. വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ഒരു പബ്ലിക് സർവീസ് കമ്മീഷണർ നിിലവിലുണ്ടായിരുന്നു. 1935 ൽ നിയമിതനായ ഡോ. ഡി.ഡി. നോക്സായിരുന്നു ആദ്യ കമ്മീഷണർ. തിരു - കൊച്ചി സംയോജനം വരെ അദ്ദേഹം പ്രവർത്തിച്ചു. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നിലവിൽ വന്ന കേരള പി. എസ്. സി യുടെ പ്രഥമ ചെയർമാനായത് ശ്രീ. വി. കെ. വേലായുധനാണ്.[അവലംബം ആവശ്യമാണ്]

ഓൺലൈൻ പരീക്ഷാ കേന്ദ്രം തിരുത്തുക

കേരള പബ്ലിക് സർവീസ് കമ്മീഷൻ എഴുത്തു പരീക്ഷകൾക്കു പുറമെ ഓൺലൈനായും പരീക്ഷകൾ നടത്തുന്നു. ഇതിനായി ആദ്യം എറണാകുളത്തും പിന്നീട് പത്തനംതിട്ടയിലും പരീക്ഷാ കേന്ദ്രങ്ങൾ തുറന്നു.[1] 220 കമ്പ്യൂട്ടറുകളാണ് പരീക്ഷാ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. 200 പേർക്ക് ഒരേസമയം പരീക്ഷയെഴുതാൻ കഴിയും. ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതുന്നതിനിടയിൽ കമ്പ്യൂട്ടറുകൾക്ക് തകരാർ വന്നാൽ ഉപയോഗിക്കാൻ 20 കമ്പ്യൂട്ടറുകൾ മാറ്റിെവച്ചിട്ടുണ്ട്. 12 പരീക്ഷാർത്ഥികൾക്ക് ഒരു നിരീക്ഷകൻ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രം പൂർണമായും ക്യാമറ നിരീക്ഷണത്തിലായിരിക്കും. ഓൺലൈൻ പരീക്ഷയിലൂടെ പരീക്ഷാ തീയതി മുതൽ പരമാവധി 30 ദിവസത്തിനകം ചുരുക്കപ്പട്ടിക, റാങ്ക് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിക്കും. പരീക്ഷാ കേന്ദ്രത്തിലെ സെർവറിൽ പരീക്ഷ തുടങ്ങുന്നതിന് 45 മിനിട്ട് മുൻപ് പരീക്ഷാ കൺട്രോളറുടെ അനുമതി നൽകിയാൽ മാത്രമേ ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.

ഔദ്യോഗിക പ്രസിദ്ധീകരണം തിരുത്തുക

പി.എസ്.സി. ബുള്ളറ്റിനാണ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണം. കമ്മീഷനംഗമായിരുന്ന തെങ്ങമം ബാലകൃഷ്ണനാണ് ഈ ആശയത്തിനു പുറകിൽ.[2] മാസത്തിൽ രണ്ടു തവണ പുറത്തിറങ്ങുന്നു.

അവലംബം തിരുത്തുക

  1. http://janayugomonline.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%93/[പ്രവർത്തിക്കാത്ത കണ്ണി]
  2. "പി.എസ്.സി ബുള്ളറ്റിൻ രജത ജൂബിലി വിശേഷൽ പതിപ്പ്" (PDF). www.keralapsc.gov.in. Archived from the original (PDF) on 2015-09-22. Retrieved 1 ഏപ്രിൽ 2015.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക