ഡി. ഷൈന
ഒരു ഇന്ത്യൻ ഗവേഷകയും, എഴുത്തുകാരിയും വൈദ്യുതി സാമ്പത്തിക വിദഗ്ദ്ധയുമാണ് ഡി. ഷൈന(ഷൈന രാധാകൃഷ്ണൻ,ഡോ: ഡി. ഷൈന, English - Dr. D. Shina). വൈദ്യുതി വ്യവസായത്തിന്റെ വിവിധ വശങ്ങളെ പറ്റിയുള്ള ഗവേഷണങ്ങളിൽ വ്യാപൃതയാണ്. അവരുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും പരക്കെ അംഗീകരിക്കപ്പെടുകയും വർത്തമാന പത്രങ്ങളിൽ പ്രസിദ്ധീകൃതമാകുകയും ചെയ്യാറുണ്ട്[1][2][3][4][5][6][7][8]. ഒരു അധ്യാപികയായി സേവനം ആരംഭിച്ച ഷൈന കൊല്ലം ശ്രീ നാരായണ കോളേജിൽ നിന്നും അസോസിയേറ് പ്രൊഫസറായി വിരമിച്ചു. ഇപ്പോൾ കൊല്ലം ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിൽ പ്രൊഫസറാണ്.
ഡോ.ഡി.ഷൈന | |
---|---|
ജനനം | 19 ഫെബ്രുവരി 1957 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഗവേഷകയും, എഴുത്തുകാരിയും |
സജീവ കാലം | 1982-ഇപ്പോൾ വരെ |
ജീവിതപങ്കാളി(കൾ) | കെ. രാധാകൃഷ്ണൻ |
കുട്ടികൾ | ശ്രുതി. ആർ.കൃഷ്ണൻ, അനന്ത്.ആർ. കൃഷ്ണൻ |
ജനനവും വിദ്യാഭ്യാസവും
തിരുത്തുകകൊല്ലത്ത് 1957 ൽ ജനിച്ച ഷൈന കൊല്ലം ശ്രീ നാരായണ വനിതാ കോളേജിൽ നിന്നും ബിരുദവും, കൊല്ലം ശ്രീ നാരായണ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. എം. ഫില്ലും ഡോക്റ്ററേറ്റും കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ആണ്.[9]
പ്രവർത്തനങ്ങളും നേട്ടങ്ങളും
തിരുത്തുകകഴിഞ്ഞ 39 വർഷമായി ഷൈന കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ അധ്യാപനം നടത്തുന്നു. യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത ഗവേഷണ ഗൈഡായ ഷൈന[10] ഡോക്ടറേറ്റ് ഗവേഷകരെ ഗൈഡ് ചെയ്യുന്നുമുണ്ട്. ഇവർ പ്രധാനമായും വൈദ്യുത മേഖലയെ കേന്ദ്രീകരിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ വ്യാപൃതയാണ്. ഈ രംഗത്തെ അവരുടെ അഭിപ്രായങ്ങൾ നല്ല വണ്ണം ശ്രദ്ധിക്കപ്പെടുന്നുണ്ട്[11][12][13].2007 -ൽ അവർ നടത്തിയ പഠനത്തിൽ കേരള വൈദ്യുതി ബോർഡ് പൊതു മേഖലയിൽ തന്നെ നില നിർത്തണമെന്ന് ശക്തമായി ശുപാർശ ചെയ്തിരുന്നു. ആനുകാലികങ്ങളിലും, ഗവേഷണ ജേർണലുകളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ: എം. ശാർങ്ഗധരനോടൊപ്പം പൊതുമേഖലയിലെ ഇന്ത്യൻ വൈദ്യുത വ്യവസായത്തെ പ്പറ്റി നടത്തിയ പഠനം (യു.കെ.യിലെ കൂപ്പർജാൽ എന്ന കമ്പനി പ്രസിദ്ധീകരിച്ചത്) പരക്കെ സ്വീകരിക്കപ്പെട്ട ഒരു ഗ്രന്ഥമാണ്.[14]. 2008 മുതലുള്ള എല്ലാ വർഷവും "ദി ഹിന്ദു" എന്ന ഇംഗ്ലീഷ് ദേശീയ ദിനപത്രത്തിന് വേണ്ടി കേന്ദ്ര ബഡ്ജറ്റിലെ വൈദ്യുതി രംഗം സംബന്ധിച്ച നിർദ്ദേശങ്ങൾ വിശകലനം ചെയ്തു വരുന്നു[15][16][17][18][19][20][21][22][23]
അവലംബം
തിരുത്തുക- ↑ Regulatory commission blamed for tariff hike
- ↑ Power sector expects radical reforms in budget
- ↑ Survey lists impediments to power sector's progress
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/article1212180.ece
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/article720459.ece
- ↑ ഇനി നമുക്കു വൈദ്യുതി ആരിൽ നിന്നും വാങ്ങാം
- ↑ ബജറ്റ്: ഊർജമേഖലയ്ക്ക് നിരാശ-ഡോ. ഡി.ഷൈന Archived 2016-09-20 at the Wayback Machine.
- ↑ "Power situation loooks grim Dr. D Shina - The Hindu". Retrieved 2017-01-06.
- ↑ "About Dr. D. Shina | Dr. D. Shina speaks on Indian Power Sector". Keralapowersector.wordpress.com. 2015-01-27. Retrieved 2016-01-31.
- ↑ "List of Research Guides in the University of Kerala". Archived from the original on 2017-07-22. Retrieved 2016-07-23.
- ↑ "Study on Load shedding". Archived from the original on 2012-11-10. Retrieved 2016-07-23.
- ↑ Study on CFL Scheme
- ↑ Amendment to Act will change power sector - Expert
- ↑ Electricity industry in the public sector in India
- ↑ Comment on Union Budget 2009
- ↑ Comment on Union Budget 2010
- ↑ No proposal to bring down power price - The Hindu
- ↑ Budget failed power sector - expert - The Hindu
- ↑ No succour to power sector - expert - The Hindu
- ↑ Budget move on power sector positive: expert (2015 budget)
- ↑ ‘Big expectations by power sector from Union Budget’- The Hindu - Pre-budget Comments 2016
- ↑ "Power sector hopeful of sops in budget - The Hindu-Pre-budget comment 2017".
- ↑ "Budget disappoints power sector: expert - The Hindu daily -post budget comments on 2017 budget".