ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്

(ഐ.എൻ.ടി.യു.സി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടന എന്ന നിലയിൽ രൂപികൃതമായ തൊഴിലാളി സംഘടനയാണ് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്. ഐ.എൻ.ടി.യു.സി. എന്ന ചുരുക്കപേരിലറിയപ്പെടുന്ന ഈ സംഘടന ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫഡറേഷൻ എന്ന സംഘടനയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ നാഷണൻ ട്രേഡ് യൂണിയൻ കോൺഗ്രസ്
ഇന്ത്യൻ നാഷണൻ ട്രേഡ് യൂണിയൻ കോൺഗ്രസ്
സ്ഥാപിതംMay 3, 1947
അംഗങ്ങൾ33.3 Millions(claimed)[1]
രാജ്യംഇന്ത്യ
അംഗത്വം ( അഫിലിയേഷൻ)ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫഡറേഷൻ ഐ.ടി.യു.സി.
പ്രധാന വ്യക്തികൾഡോ. ജി. സഞ്ജീവ് റെഡ്ഡി, പ്രസിഡന്റ്; രാജേന്ദ്ര പ്രസാദ് സിംഗ്, ജനറൽ സെക്രട്ടറി
ഓഫീസ് സ്ഥലം4, ഭായി വീർ സിംഗ് മാർഗ്, ന്യൂ ഡൽഹി[2]
വെബ്സൈറ്റ്http://www.intuc.net

2002-ലെ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3,892,011 തൊഴിലാളികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്. [3]

രൂപീകരണവും വളർച്ചയും തിരുത്തുക

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മൂന്ന് മാസം മുൻപ്, 1947 മെയ് 3-ന് ഐ.എൻ.ടി.യു.സി. സ്ഥാപിച്ചു. സർദാർ വല്ലഭായി പട്ടേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്ഥാപക സമ്മേളണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അന്നത്തെ പ്രസിഡന്റ് ജെ.ബി. കൃപാലിനി ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.സി.യും കോൺഗ്രസും തിരുത്തുക

ഐ.എൻ.ടി.യു.സി. ഒരു സ്വതന്ത്രസംഘടന എന്ന നിലയിലാണ് അതിന്റെ ഭരണഘടനയെങ്കിലും കോൺഗ്രസിന്റെ ഒരു പോഷകസംഘടന എന്ന നിലയിലാണ് പ്രവർത്തനം. പല സന്ദർഭങ്ങളിലും രണ്ട് സംഘടനയിലെ ഉന്നതനേതാക്കൾ തമ്മിൽ ആശയവിനിമയം നടത്താറുണ്ട്. അതിനായി കോൺഗ്രസിൽ പ്രത്യേക കമ്മിറ്റികളേയും കാലാകാലങ്ങളിൽ നിയമിക്കാറുണ്ട്.

കേരള ഘടകം തിരുത്തുക

സംസ്ഥാന പ്രസിഡന്റായി ബി.കെ. നായരും സെക്രട്ടറിയായി കെ. കരുണാകരനുമായിരുന്നു കേരളഘടകത്തിന്റെ ആദ്യത്തെ സാരഥികൾ. ആർ ചന്ദ്രശേഖരനാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

അവലംബം തിരുത്തുക

പുറത്തേക്കൂള്ള ലിങ്കുകൾ തിരുത്തുക