മലബാർ പുള്ളിവാലൻ ചോലക്കടുവ
സഹ്യപർവ്വതമലനിരകളിലെ കാട്ടരുകളിൽ മാത്രം കാണപ്പെടുന്ന ഒരു വലിയ കടുവാതുമ്പിയാണ് മലബാർ പുള്ളിവാലൻ ചോലക്കടുവ (Merogomphus tamaracherriensis). പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയാണിത്[1].
Merogomphus tamaracherriensis | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. tamaracherriensis
|
Binomial name | |
Merogomphus tamaracherriensis Fraser, 1931
| |
Synonyms | |
Merogomphus longistigma tamaracherriensis Fraser, 1931 |
1931-ൽ ഈ തുമ്പിയെ ആദ്യമായി കണ്ടെത്തിയ ഫ്രെഡെറിക് ചാൾസ് ഫ്രേസർ (അദ്ദേഹമാണ് ആദ്യമായി ഇന്ത്യയിലെ തുമ്പികളെക്കുറിച്ച് ആധികാരികമായി പഠിച്ചത്) ഇതിനെ പുള്ളിവാലൻ ചോലക്കടുവ എന്ന തുമ്പിയുടെ ഉപസ്പീഷീസ് ആയാണ് കണക്കാക്കിയത്.[2][3] പിന്നീട് 1953-ൽ ഡി.ഇ കിമ്മിൻസ് എന്ന ശാസ്ത്രഞ്ജന്റെ അഭിപ്രായങ്ങൾ മാനിച്ച്, ശ്രീ ഫ്രേസർ ഇതിനെ പുതിയ ഒരു സ്പീഷീസായി ഉയർത്തി [4]. പുള്ളിവാലൻ ചോലക്കടുവയുടെയും മലബാർ പുള്ളിവാലൻ ചോലക്കടുവയുടെയും ചെറുവാലുകളുടെ ഘടനയിൽ നല്ല വ്യത്യാസമുണ്ട്. മലബാർ പുള്ളിവാലൻ ചോലക്കടുവയുടെ ചെറുവാലുകൾ പരസ്പരം അകന്ന് അവയ്ക്കിടയിലെ സ്ഥലം വജ്രാകൃതിയിൽ കാണപ്പെടുന്നു[4].
-
ആൺതുമ്പി
-
പെൺതുമ്പി
-
ചെറുവാലുകൾ (ആൺതുമ്പി)
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Kolkata: Zoological Survey of India. p. 242.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. p. 313.
- ↑ C FC Lt. Fraser (1931). Additions to the Survey of the Odonate (Dragonfly) Fauna of Western India, with Descriptions of Nine New Species (PDF). p. 460.
- ↑ 4.0 4.1 F. C., Fraser (1953). "Notes On The Family Gomphidae With Descriptions Of A New Species And The Female Of Another (Order Odonata)". Proc. R. ent. Soc. London.