ചൂണ്ടവാലൻ കടുവ
കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് ചൂണ്ടവാലൻ കടുവ (ശാസ്ത്രീയനാമം: Paragomphus lineatus). ഇംഗ്ലീഷിൽ Lined Hooktail, Common Hooktail എന്നീ പേരുകളിൽ അറിയപ്പെടുന്നു[2]. ഇന്ത്യ മുതൽ തുർക്കിവരെ ഇവയെ കാണാറുണ്ട്[1][3][4][5][6][7].
ചൂണ്ടവാലൻ കടുവ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. lineatus
|
Binomial name | |
Paragomphus lineatus (Selys, 1850)
|
ഇതിന്റെ ചെറുവാലുകൾക്ക് (anal appendages) ചൂണ്ടയുടെ ആകൃതിയാണ്. ഓറഞ്ചു നിറത്തിലുള്ള ഈ ചെറുവാലുകളുടെ സവിശേഷാകൃതിയാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് [2]. കേരളത്തിൽ മിക്കയിടങ്ങളിലും സാധാരണയായി കാണപ്പെടുന്നു. തുറസ്സായ സ്ഥലങ്ങളിലുള്ള ചെറിയ പുൽക്കാടുകളാണ് ഇവയുടെ പ്രധാന വാസസ്ഥലം [2][8].
വിവരണം
തിരുത്തുകആൺതുമ്പി: മഞ്ഞനിറത്തിലുള്ള ശരീരത്തിൽ തവിട്ടു നിറത്തിലും കറുപ്പ് നിറത്തിലുമുള്ള അടയാളങ്ങൾ കാണാം. കണ്ണുകൾക്ക് നീല കലർന്ന ചാരനിറമാണ്. മഞ്ഞ നിറത്തിലുള്ള ഉദരത്തിൽ (പിൻ ഭാഗത്ത്) x ആകൃതിയിലുള്ള ഒരു അടയാളം കാണാം. ഉദരത്തിന്റ വശങ്ങളിൽ സമാന്തരമായിട്ടുള്ള 3 തവിട്ട് വരകൾ കാണാം [8]. കാലുകൾക്കു കറുപ്പ് കലർന്ന മഞ്ഞ നിറമാണ്. സുതാര്യമായ ചിറകുകളുടെ വശങ്ങളിൽ മഞ്ഞ കലർന്ന വെളുപ്പ് നിറം വ്യാപിച്ചു കാണാം [2] [8] [4].
പെൺതുമ്പികൾ കാഴ്ച്ചയിൽ ആൺതുമ്പികളെപ്പോലെ ആണെങ്കിലും ശരീരത്തിന്റെ നിറം മങ്ങിയതായിരിക്കും. ഇവയുടെ വാലിന്റെ അറ്റം ശോഷിച്ചതാണ്. ചെറുവാലുകൾക്ക് ചൂണ്ടയുടെ ആകൃതി കാണുകയുമില്ല [2]. ചിലയിടങ്ങളിൽ ചൂണ്ടവാലൻ കടുവ തുമ്പികൾക്ക് ശരീരത്തിലുള്ള മഞ്ഞ നിറത്തിനു പകരം പച്ചകലർന്ന മഞ്ഞ കണ്ടു വരുന്നു. മഴ കൂടുതലായി കിട്ടുന്ന സ്ഥലങ്ങളിൽ മഞ്ഞ കലർന്ന പച്ച വേഷക്കാരെയാണ് കണ്ടുവരുന്നത് [2].
വാസസ്ഥലം
തിരുത്തുകഅരുവികളുടെയും പുഴകകളുടെയും കരയിലും, തടാകങ്ങൾ, കുളങ്ങൾ തുടങ്ങിയ ജലാശയങ്ങളുടെ തീരത്തും ഇവയെ സാധാരണമായി കാണാം. വർഷം മുഴുവനും ഇവയെ കാണാറുണ്ട്. ഒഴുകുന്ന നദികളിലും, ചെറിയ കുളങ്ങളിലും, ചതുപ്പു നിലങ്ങളിലുമെല്ലാം ഇവ പ്രജനനം നടത്തുന്നു [2].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Paragomphus lineatus". IUCN Red List of Threatened Species. 2009. IUCN: e.T158710A5271177. 2009. Retrieved 12 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 Kiran, C.G. & Raju, D.V (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 98.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ "Paragomphus lineatus Selys, 1850". India Biodiversity Portal. Retrieved 2017-02-12.
- ↑ 4.0 4.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 230–234.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 477.
- ↑ Paul, Shaun; K. Kakkassery, Francy (2013). "Taxonomic and Diversity Studies on Odonate Nymphs by Using Their Exuviae" (PDF). 1 (4): 47–53.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Paragomphus lineatus Selys, 1850". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-12.
- ↑ 8.0 8.1 8.2 K.A Subramanian (2009). Dragonflies of India - A Field Guide. Noida: Vigyan Prasar, Department of Science and Technology, Govt. of India. p. 34.