പെരുവാലൻ കടുവ
കറുത്ത ശരീരത്തിൽ മഞ്ഞ കലർന്ന പച്ച കലകളും വളയങ്ങളുമുള്ള ഒരു വലിയ കടുവാത്തുമ്പിയാണ് പെരുവാലൻ കടുവ [1]. ഇംഗ്ലീഷിൽ Giant Clubtail എന്നറിയപ്പെടുന്ന ഈ തുമ്പിയുടെ ശാസ്ത്രീയ നാമം Megalogomphus hannyngotni എന്നാണ്. വളരെ അപൂർവമായി മാത്രം കാണുന്ന ഇവ ഇന്ത്യയിലെ ഒരു സ്ഥാനീയ തുമ്പിയാണ്. ഇന്ത്യയിൽ ഗോവ, കർണാടക, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ് ഇവയെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് [2] .
പെരുവാലൻ കടുവ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. hannyngtoni
|
Binomial name | |
Megalogomphus hannyngtoni Fraser, 1923
|
പുഴക്കടുവയുമായി വളരെ സാമ്യമുണ്ടെങ്കിലും ഉദരത്തിലെ മഞ്ഞ പൊട്ടുകളും നീളമുള്ള ചെറുവാലുകളും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു.[3][4] IUCN-ൻറെ അനുമാനപ്രകാരം ഇവ അടിയന്തരമായി സംരക്ഷണം ആവശ്യമുള്ള ജീവികളാണ്.
വനപ്രദേശങ്ങളിലാണ് ഈ തുമ്പിയെ കാണാനാവുക. പാറക്കെട്ടുകൾ നിറഞ്ഞ വലിയ അരുവികളാണ് ഇവയുടെ ആവാസസ്ഥലം. മൺസൂൺ മഴ കഴിഞ്ഞുള്ള മാസങ്ങളിലാണ് ഇവയെ കണ്ടുവരുന്നത് [1].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Kiran, C.G. & Raju, D.V. (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 94.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. p. 232.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 296–298.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 478–479.