ചാമരം

മലയാള ചലച്ചിത്രം
(Chamaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1980-ൽ ബാലകൃഷ്ണൻ മങ്ങാടിന്റെ കഥക്ക് ജോൺപോൾ തിരക്കഥയും സംഭാഷണവും എഴുതി ഭരതന്റെ സംവിധാനത്തിൽ നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തൻ, രതീഷ് എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചാമരം.[1]. ജഗൻ പിക്ചേഴ്സിന്റെ ബാനറിൽ നവോദയ അപ്പച്ചൻ ചിത്രം നിർമ്മിച്ചു.[2] ജോൺസൺ പശ്ചാത്തലസംഗീതമൊരുക്കി. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രവീന്ദ്രനും എം ജി രാധാകൃഷ്ണനും സംഗീതമൊരുക്കി. [3]

ചാമരം
പ്രമാണം:Chamaram2.jpg
Movie poster
സംവിധാനംഭരതൻ
നിർമ്മാണംനവോദയ അപ്പച്ചൻ
കഥബാലകൃഷ്ണൻ മങ്ങാട്
തിരക്കഥജോൺപോൾ
സംഭാഷണംജോൺപോൾ
അഭിനേതാക്കൾനെടുമുടി വേണു
സറീന വഹാബ്
പ്രതാപ് പോത്തൻ
രതീഷ്
സംഗീതംഎം.ജി. രാധാകൃഷ്ണൻ
രവീന്ദ്രൻ
പശ്ചാത്തലസംഗീതംജോൺസൺ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംഎൻ‌. പി. സുരേഷ്
സ്റ്റുഡിയോജഗൻ പിക്ചേഴ്സ്
വിതരണംസെന്റ്രൻ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 19 സെപ്റ്റംബർ 1980 (1980-09-19)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
സമയദൈർഘ്യം140 മിനുട്ട്

ഒരു വിദ്യാർത്ഥിയും കോളേജ് അധ്യാപികയും തമ്മിലുള്ള പ്രണയകഥ ആണ് ഇതിവൃത്തം. വിനോദ് എന്ന കോളേജ് വിദ്യാർത്ഥി തൻ്റെ ചെറുപ്പക്കാരി അധ്യാപികയായ ഇന്ദുവിൽ ആകൃഷ്ടനായി. എന്നാൽ ഇന്ദു നാട്ടിലെ മുറച്ചെറുക്കനുമായി പ്രണയത്തിലാണ് എന്നറിഞ്ഞ വിനോദ് നിരാശനായി. എന്നാൽ മുറച്ചെറുക്കൻ മറ്റൊരു വിവാഹം കഴിക്കുന്നു. ഇന്ദു നിരാശയാവുകയും ഒടുവിൽ വിനോദിൻ്റെയടുത്ത് ചെല്ലുകയും ചെയ്യുന്നു. വിനോദ് ഇന്ദുവിനെ പ്രാപിക്കുന്നു. എന്നാൽ വിനോദ് അപകടത്തിൽ മരിക്കുന്നു. എസ്. ജാനകി ഈ ചിത്രത്തിലെ നാഥാ നീ വരും കാലൊച്ച എന്ന ഗാനം ആലപിച്ചിരിക്കുന്നു.

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രതാപ് പോത്തൻ വിനോദ്
2 സറീന വഹാബ് ഇന്ദു
3 രതീഷ് രവി
4 നെടുമുടി വേണു പുരോഹിതൻ
5 മണിയൻപിള്ള രാജു
6 അസീസ് ഇന്ദുവിന്റെ പിതാവ്
7 കവിയൂർ പൊന്നമ്മ രവിയുടെ മാതാവ്
8 ഭാഗ്യലക്ഷ്മി
9 പ്രദീപ് ശക്തി

-

ഗാനങ്ങൾ : പൂവച്ചൽ ഖാദർ
ഈണം :എം.ജി. രാധാകൃഷ്ണൻ
രവീന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ ഈണം രാഗം
1 കതിരാടും വയലിൽ കെ ജെ യേശുദാസ് എം.ജി. രാധാകൃഷ്ണൻ
2 നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ എസ് ജാനകി എം.ജി. രാധാകൃഷ്ണൻ ദേശ്‌
3 വർണ്ണങ്ങൾ കെ ജെ യേശുദാസ് എൻ ലതിക ടോമി,റീബ രവീന്ദ്രൻ

പുരസ്കാരങ്ങൾ

തിരുത്തുക
നമ്പർ. വ്യക്തി അവാർഡ് വിഭാഗം
1 എസ് ജാനകി സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഗായിക
2 ഭരതൻ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം
3 നെടുമുടി വേണു സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സഹനടൻ
4 ഭരതൻ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച കലാസംവിധാനം
5 പത്മനാഭൻ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച കലാസംവിധാനം
6 രാമചന്ദ്രബാബു സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം
  1. "ചാമരം (1980)". www.malayalachalachithram.com. Retrieved 2021-10-20.
  2. "ചാമരം (1980)". Archived from the original on 2021-10-24. Retrieved 2021-10-21.
  3. "ചാമരം (1980)". malayalasangeetham.info. Archived from the original on 2021-10-21. Retrieved 2021-10-21.
  4. "ചാമരം (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 ഫെബ്രുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)
  5. https://malayalasangeetham.info/m.php?5040

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

ചാമരം (1980)

"https://ml.wikipedia.org/w/index.php?title=ചാമരം&oldid=4277273" എന്ന താളിൽനിന്ന് ശേഖരിച്ചത്