ബാലകൃഷ്ണൻ മാങ്ങാട്
മലയാളത്തിലെ സാഹിത്യകാരനാണ് ബാലകൃഷ്ണൻ മാങ്ങാട്. 1946-ൽ കാസർഗോഡ് ജില്ലയിൽ ജനിച്ചു. അച്ഛൻ: വി. കൃഷ്ണൻ നായർ. അമ്മ: പാർവ്വതി അമ്മ. ധനശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയശേഷം പത്രപ്രവർത്തകനായി. ചലച്ചിത്രങ്ങൾക്കും ടെലിവിഷൻ പരമ്പരകൾക്കും കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. മഹാകവി ഗോവിന്ദ പൈ സ്മാരക സർക്കാർ കമ്മിറ്റി അംഗമായും കാസർകോട് സാഹിത്യ പരിഷത് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.
ചലച്ചിത്ര ടെലിവിഷൻ രംഗം
തിരുത്തുകചാമരം എന്ന സിനിമയ്ക്ക് കഥയും സമ്മോഹനം എന്ന സിനിമയ്ക്കും കാഴ്ചകൾ, ഉച്ചവെയിൽ എന്നീ ടി.വി. സീരിയലുകൾക്കും തിരക്കഥയും എഴുതി. സമ്മോഹനം ഇന്ത്യൻ പനോരമയിലും 13 അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും പ്രവേശനം നേടി. എഡിൻബർഗ്ഗ് ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഓഫ് ദ് ഫെസ്റ്റിവൽ അവാർഡും ജപ്പാനിലെ ഫുകോകോ ചലച്ചിത്രോത്സവത്തിൽ വിധികർത്താക്കളുടെ പ്രത്യേക പരാമർശവും ലഭിച്ചു. തെയ്യത്തിന്റെ വിരൽത്തുമ്പിൽ എന്ന കഥയ്ക്ക് 1989-ൽ മൂവാറ്റുപുഴ കഥാസമിതി അവാർഡും പോര് എന്ന നോവലിന് 1990-ൽ എസ്.കെ. പൊറ്റെക്കാട് അവാർഡും പത്രപ്രവർത്തനത്തിന് 1992-ൽ വൈസ്മെൻ ഇന്റർനാഷണൽ ദക്ഷിണേന്ത്യാ അവാർഡും ലഭിച്ചു.
കൃതികൾ
തിരുത്തുക- ഉറുമ്പുകൾ സ്വപ്നം കാണുന്നു
- നിലവിളിയുടെ മാറ്റൊലി
- സമവൃത്തങ്ങൾ (കഥകൾ)
- ഇതിഹാസത്തിന്റെ കഥ
- പോര്
- നിങ്ങൾ അറിയുന്നതിന്
- ചോയിച്ചൻ ഹാജർ
- ദൂരക്കാഴ്ച (കഥകൾ)