ഹരപ്പൻ ശ്മശാനസംസ്കാരം
ഏകദേശം ക്രി.മു. 1900-മുതൽ സിന്ധൂ നദീതട നാഗരികതയുടെ വടക്കുഭാഗത്ത്, ഇന്നത്തെ പാകിസ്താനിലുള്ള പഞ്ചാബ് പ്രദേശത്തിലും ചുറ്റിലുമായി വികസിച്ച സംസ്കാരമാണ് ശ്മശാന എച്ച് സംസ്കാരം. ഹാരപ്പയുടെ "ഏരിയ എച്ച്"-എന്നയിടത്ത് ഒരു ശ്മശാനം കണ്ടെത്തിയതുകൊണ്ടാണ് സംസ്കാരത്തിന് ഈ പേരുനൽകിയത്.
സിന്ധൂ നദീതട സമയരേഖയിലെ മൂന്ന് സാംസ്കാരിക ഘട്ടങ്ങളിൽ ഒന്നായ പഞ്ചാബ് ഘട്ടത്തിന്റെ ഭാഗമാണ് ശ്മശാന എച്ച് സംസ്കാരം.[1][2]
ഈ സംസ്കാരത്തിന്റെ സവിശേഷതകളിൽ ചിലത് താഴെപ്പറയുന്നവയാണ്:
- മൃതശരീരങ്ങളുടെ ശവദാഹം. എല്ലുകൾ ചായം പൂശിയ കുടങ്ങളിലാക്കി കുഴിച്ചുമൂടിയിരുന്നു. ശവശരീരങ്ങൾ മരപ്പെട്ടികളിൽ അടക്കം ചെയ്യുന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ സ്വഭാവത്തിൽ നിന്നും ഇത് തൂലോം വിഭിന്നമാണ്. കുടങ്ങളിലെ അസ്ഥികലശങ്ങളും "കല്ലറകളിലെ അസ്ഥികൂടങ്ങളും" ഏകദേശം ഒരേ കാലത്തുള്ളവയാണ്.[3]
- മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ഉപരിതലം നിർമ്മിച്ച, ചുവന്ന പാത്രങ്ങൾ, ഇവയിൽ കറുത്ത നിറം കൊണ്ട് മാൻ വർഗ്ഗങ്ങൾ, മയിൽ, തുടങ്ങിയവയെയും, സൂര്യൻ, നക്ഷത്രങ്ങൾ തുടങ്ങിയ ചിഹ്നങ്ങളും വരച്ചിരുന്നു.
- കിഴക്കോട്ട് വാസസ്ഥലങ്ങൾ വ്യാപിപ്പിച്ചത്.
- അരി പ്രധാന ധാന്യവിള ആയത്.
- സിന്ധൂനദീതട നാഗരികതയിലെ വിപുലമായ വ്യാപാര വ്യവസ്ഥ തകർന്നതായി കാണപ്പെടുന്നു, സമുദ്ര ചിപ്പികൾ മുതലായ വസ്തുക്കളുടെ ഉപയോഗം നിലച്ചു.
- കെട്ടിടനിർമൃതിയ്ക്ക് ചുടുകട്ടകൾ ഉപയോഗിക്കുന്നത് തുടർന്നത്.
ശ്മശാന എച്ച് സംസ്കാരം ഹാരപ്പയിലെ മുൻകാല ജനതയുമായി "വ്യക്തമായ ജൈവശാസ്ത്ര സാദൃശ്യങ്ങൾ" കാണിക്കുന്നു.[4]
പുരാവസ്തു ഗവേഷകനായ കെനോയറിന്റെ അഭിപ്രായത്തിൽ ഈ സംസ്കാരം "മുൻപ് പലരും അഭിപ്രായപ്പെട്ടതുപോലെ ഹാരപ്പൻ സംസ്കാരത്തിൽ നിന്നുള്ള സാംസ്കാരിക വേർപെടലോ, നഗര ക്ഷയമോ, ആക്രമിച്ചുകയറുന്ന വിദേശികളോ, വാസസ്ഥലം ഉപേക്ഷിക്കലോ അല്ല, മറിച്ച് മുൻപത്തെ ഹാരപ്പൻ ഘട്ടത്തിലെ വാസ ക്രമത്തിൽ നിന്നും ഒരു ദിശാമാറ്റം ആണ്"[5]
ഇവിടെനിന്നുള്ള പുരാവസ്തു അവശിഷ്ടങ്ങൾക്ക് ക്രി.മു. 1900 മുതൽ ക്രി.മു. 1300 വരെ പഴക്കം നിർണ്ണയിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Kenoyer, Jonathan Mark (1991). "The Indus Valley tradition of Pakistan and Western India". Journal of World Prehistory. 5: 1–64. doi:10.1007/BF00978474.
- ↑ Shaffer, Jim G. (1992). "The Indus Valley, Baluchistan and Helmand Traditions: Neolithic Through Bronze Age". In R. W. Ehrich (ed.) (ed.). Chronologies in Old World Archaeology (Second Edition ed.). Chicago: University of Chicago Press. pp. I:441–464, II:425–446.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help) - ↑ Sarkar, Sasanka Sekhar (1964). Ancient Races of Baluchistan, Panjab, and Sind.
- ↑ Kennedy, Kenneth A. R. (2000). God-Apes and Fossil Men: Palaeoanthropology of South Asia. Ann Arbor: University of Michigan Press. pp. 312. Also Mallory, J. P. (1997). Encyclopedia of Indo-European Culture. London and Chicago: Fitzroy-Dearborn. pp. 103, 310.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ (Kenoyer 1991, p. 56)
- Kenoyer, Jonathan Mark (1991). "Urban Process in the Indus Tradition: A preliminary model from Harappa". In Meadow, R. H. (ed.) (ed.). Harappa Excavations 1986-1990: A multidiscipinary approach to Third Millennium urbanism. Madison, WI: Prehistory Press. pp. 29–60.
{{cite book}}
:|editor=
has generic name (help) - ഹാരപ്പ . കോം
- http://pubweb.cc.u-tokai.ac.jp/indus/english/3_1_01.html Archived 2006-09-08 at the Wayback Machine.