ചാരനിറപ്പാത്ര സംസ്കാരം

(Painted Grey Ware എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രി.മു. 1100 മുതൽ ക്രി.മു. 350 വരെ ഗംഗാതടത്തിൽ നിലനിന്ന ഒരു അയോയുഗ പുരാവസ്തു സംസ്കാരമാണ് ചാരനിറപ്പാത്ര സംസ്കാരം (Painted Grey Ware culture, അഥവാ PGW). ഇത് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരത്തിന് സമകാലികമായും അതിന് ശേഷവും നിലനിന്നു. ഈ സംസ്കാരത്തിന്റെ കാലഘട്ടം പിൽക്കാല വേദ കാലഘട്ടം ആണെന്ന് കരുതപ്പെടുന്നു. ഈ സംസ്കാരത്തിനു പിന്നാലെ ക്രി.മു. 500-ഓടെ വടക്കൻ മിനുസപ്പെടുത്തിയ കറുപ്പ് മൺപാത്ര സംസ്കാരം നിലവിൽ വന്നു.

ഇന്തോ-ഇറാനിയൻ കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട പുരാവസ്തു സംസ്കാരങ്ങൾ (EIEC-നു ശേഷം). ആൻഡ്രൊനോവോ, ബി.എം.എ.സി, യാസ് സംസ്കാരങ്ങൾ പലപ്പൊഴും ഇന്തോ-ഇറാനിയൻ കുടിയേറ്റങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ജി.ജി.സി, ഹാരപ്പൻ ശ്മശാന സംസ്കാരം (സെമെറ്റെരി എച്ച്), ചെമ്പ് ഖനി, ചാരപ്പാത്ര സംസ്കാരം എന്നിവ ഇന്തോ-ഇറാനിയൻ കുടിയേറ്റങ്ങളുമായി ബന്ധപ്പെടുത്താവുന്ന സംസ്കാരങ്ങളാണ്.

ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്ര ശൈലി ഇറാനിയൻ പീഠഭൂമിയിലെയും അഫ്ഗാനിസ്ഥാനിലെയും മൺപാത്ര ശൈലിയിൽ നിന്നും വ്യത്യസ്തമാണ് (ബ്രയന്റ് 2001). ചില സ്ഥലങ്ങളിൽ (ഖനന സ്ഥലങ്ങളിൽ), ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്രങ്ങളും പിൽക്കാല ഹാരപ്പൻ മൺപാത്രങ്ങളും ഒരേ കാലത്ത് നിർമ്മിച്ചവയാണ്. [1]

പുരാവസ്തു ശാസ്ത്രജ്ഞനായ ജിം ഷാഫറിന്റെ അഭിപ്രായത്തിൽ (1984:84-85) "ഇന്നത്തെ നിലയിൽ, പുരാവസ്തു ഖനനഫലങ്ങൾ ചാരനിറപ്പാത്ര സംസ്കാരവും തദ്ദേശീയമായ ചരിത്രാതീത സംസ്കാരങ്ങളും തമ്മിലുള്ള തുടർച്ചയിൽ ഒരു വിടവും കാണിക്കുന്നില്ല."

ചക്രബർത്തിയുടെയും (1968) മറ്റ് വിചക്ഷണന്മാരുടെയും അഭിപ്രായത്തിൽ, ഭക്ഷ്യവസ്തുക്കളുടെ ക്രമമായ ഉപയോഗവും (ഉദാ: അരിയുടെ ഉപയോഗം), ചാരനിറപ്പാത്ര സംസ്കാരത്തിന്റെ മറ്റ് മിക്ക സ്വഭാവവിശേഷങ്ങളും കിഴക്കേ ഇന്ത്യയിലും തെക്ക് കിഴക്കേ ഇന്ത്യയിലുമാണ് കാണപ്പെട്ടത്.

  1. Shaffer, Jim. 1993, Reurbanization: The eastern Punjab and beyond. In Urban Form and Meaning in South Asia: The Shaping of Cities from Prehistoric to Precolonial Times, ed. H. Spodek and D.M. Srinivasan.
  • Bryant, Edwin (2001). The Quest for the Origins of Vedic Culture. Oxford University Press. ISBN 0-19-513777-9.
  • Chakrabarti, D.K. 1968. The Aryan hypothesis in Indian archaeology. Indian Studies Past and Present 4, 333-358.
  • Jim Shaffer. 1984. The Indo-Aryan Invasions: Cultural Myth and Archaeological Reality. In: J.R. Lukak. The People of South Asia. New York: Plenum. 1984.
  • Kennedy, Kenneth 1995. “Have Aryans been identified in the prehistoric skeletal record from South Asia?”, in George Erdosy, ed.: The Indo-Aryans of Ancient South Asia, p.49-54.

ഇതും കാണുക

തിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക