മേഘവർണ്ണൻ

(Calocypha laidlawi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെ ഭംഗിയുള്ളതും അപൂർവ്വവുമായ നീർരത്നം കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മേഘവർണ്ണൻ - Myristica Sapphire (ശാസ്ത്രീയനാമം: Calocypha laidlawi)[2][1]. കർണ്ണാടകത്തിലും കേരളത്തിലും മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടിട്ടുള്ളത്[1].

മേഘവർണ്ണൻ
Myristica Sapphire (Calocypha laidlawi) male.jpg
ആൺതുമ്പി
Calocypha laidlawi female (cropped).jpg
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. laidlawi
ശാസ്ത്രീയ നാമം
Calocypha laidlawi
(Fraser, 1924)
പര്യായങ്ങൾ

Rhinocypha laidlawi Fraser, 1924

രൂപഘടനതിരുത്തുക

ആൺ തുമ്പിയുടെ മുഖത്ത് കറുത്ത വരകളും ചുവന്ന പൊട്ടുകളും കാണാം. കണ്ണുകളുടെ മുകൾഭാഗം കറുപ്പും താഴെ തവിട്ടു നിറവുമാണ്. ശരീരത്തിൽ കടുംനിറത്തിലുള്ള ആകാശനീലയും കറുത്ത വരകളുമുണ്ട്. കാലുകളുടെ ആദ്യത്തെ മൂന്നു ഖണ്ഡങ്ങൾ കറുപ്പും ബാക്കിയുള്ളവ വെളുപ്പുമാണ്. ചിറകുകൾ സുതാര്യവും അറ്റത്തു കറുത്ത നിറത്തോടു കൂടിയവയുമാണ്. പെൺതുമ്പികൾ കറുത്ത വരകളോടു കൂടിയ നീലനിറത്തിലുള്ളവയാണ്. മുൻചിറകുകൾ പൂർണ്ണമായും സുതാര്യമായവയാണ്[3][4][5][6].

ആവാസംതിരുത്തുക

വനപ്രദേശങ്ങളിലെ മിറിസ്റ്റിക്ക ചതുപ്പുകളോടു ചേർന്നുള്ള അരുവികളുടെ തീരത്താണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. നിഴൽപ്രദേശങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്നവ ഇവ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്നതോ പുഴയിലേക്കു ചാഞ്ഞുനിൽക്കുന്നതോ ആയ കംബുകളിലാണ് മിക്കവാറും ഇരിക്കാറ്[1][4]. കേരളത്തിൽ തട്ടേക്കാട്, കല്ലാർ, വിതുര, ആനക്കുളം എന്നിവിടങ്ങളിൽ ഇതിനെ കണ്ടിട്ടുണ്ട്[5][6].

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 Dow, R.A. (2009). "Calocypha laidlawi". IUCN Red List of Threatened Species. IUCN. 2009: e.T163604A5622415. doi:10.2305/IUCN.UK.2009-2.RLTS.T163604A5622415.en. ശേഖരിച്ചത് 21 February 2017.CS1 maint: uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-02-21.
  3. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  4. 4.0 4.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis.
  5. 5.0 5.1 "Calocypha laidlawi Fraser, 1924". India Biodiversity Portal. ശേഖരിച്ചത് 2017-02-21.
  6. 6.0 6.1 "Calocypha laidlawi Fraser, 1924". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-21.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മേഘവർണ്ണൻ&oldid=3280117" എന്ന താളിൽനിന്ന് ശേഖരിച്ചത്