തട്ടേക്കാട്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തട്ടേക്കാട്. ഇവിടെയാണ് ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.

തട്ടേക്കാട്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കോതമംഗലം
സമയമേഖല IST (UTC+5:30)
കോഡുകൾ

തട്ടേക്കാടിന്റെ രണ്ട് വശങ്ങളിലൂടെയാണ് പെരിയാറിന്റെ രണ്ട് കൈവഴികൾ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്. പക്ഷി നിരീക്ഷകരേയും സഞ്ചാരികളേയും ആകർഷിക്കുന്ന തട്ടേക്കാട് ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധിയാകർഷിച്ചിട്ടുണ്ട്.

ചരിത്രം

തിരുത്തുക

കൊച്ചിയിൽ നിന്നും തട്ടേക്കാട് - പൂയംകുട്ടി - മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. മലയോരമേഖലയിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് റോഡ് നമാവശേഷമായി. പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു. തന്മൂലം മൂന്നാറിന് കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് രാജഭരണകാലത്ത് തന്നെ ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. 1935 ൽ നേര്യമംഗലം പാലം പണിതതിനുശേഷം തട്ടേക്കാട് വഴി മൂന്നാറിലേക്കുള്ള പാതയെ അവഗണിക്കുകയായിരുന്നു.

2005 ൽ പെരിയാറിൽ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണ വെള്ളത്തിന്റെ മുകളിലൂടെ തട്ടേക്കാട് പാലം പണി പണിതതിനുശേഷം തട്ടേക്കാട് വഴിയുള്ള കൊച്ചി-മൂന്നാർ പാത പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.

അധികാരപരിധികൾ

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

പ്രധാനസംഭവ വികാസങ്ങൾ

തിരുത്തുക

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

സമീപ ഗ്രാമങ്ങൾ

തിരുത്തുക

തട്ടേക്കാട് ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തട്ടേക്കാട്&oldid=3331012" എന്ന താളിൽനിന്ന് ശേഖരിച്ചത്