ഉൽപ്പത്തിപ്പുസ്തകം

(Book of Genesis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ആദ്യഗ്രന്ഥമാണ് ഉല്പത്തിപ്പുസ്തകം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമഗ്രന്ഥമായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ ആദ്യത്തേതും ഇതാണ്.ബി.സി. ഒമ്പത് -ആറ് ശതകങ്ങളിൽ രചിക്കപ്പെട്ടതും അഞ്ചാം ശതകത്തിൽ സങ്കലനം ചെയ്യപ്പെട്ടതുമായ ഉത്പത്തി പുസ്തകത്തിന് ഒരു ആദ്യകാലസാഹിത്യഗ്രന്ഥമെന്ന നിലയിലും പ്രാധാന്യമുണ്ട് .

തൻറെ വചനം വഴി ലോകത്തെ ഉരുവാക്കിയ ദൈവം, മനുഷ്യനെ സ്രൃഷ്ടിച്ച് ഭൂമിയുടെ മേൽനോട്ടം ഏല്പിക്കുകയും സകലമൃഗത്തിനും പേരിടുവാനും ഏൽപ്പിച്ചു. എന്നാൽ മനുഷ്യന്റെ അധഃപതനത്തെ തുടർന്ന് ദൈവം ഭൂമിയിലെ സൃഷ്ടികളിൽ എണ്ണപ്പെട്ടതൊഴിച്ചുള്ളതിനെ പ്രളയത്തിൽ നശിപ്പിക്കുകയും. പ്രളയാനന്തരമുണ്ടായ നവലോകവും പണ്ടേപ്പോലെ തന്നെ അധപതിച്ചെങ്കിലും ദൈവം അതിനെ നശിപ്പിക്കാതെ,ദൈവത്തെ അറിയുന്ന ഒരു ജനതയെ വാർത്തെടുക്കാൻ ദൈവം തിരുമാനിക്കുകയും അബ്രാഹത്തെ രക്ഷയുടെ ബീജമാകാൻ തെരഞ്ഞെടുക്കുകയും. സകലജനത്തിൽ നിന്നും അവനെ മാറ്റിനിർത്തുവാൻ ദൈവം തിരുമാനിച്ചു. അത് അനുസരിച്ച് അബ്രാഹം തൻറെ ദേശം ഉപേക്ഷിച്ച്, ദൈവം അവകാശമായി നൽകിയ കാനാൻദേശത്തേക്കു പോകുകയും. ആ ദേശത്ത് അബ്രാഹവും തൻറെ മകൻ ഇസഹാക്കും, പിന്നീട് ഇസ്രായേൽ എന്നു ദൈവം പേരിട്ട പേരക്കിടാവ് യാക്കോബും അനുഗൃഹീതരായി ജീവിച്ചു.എന്നാൽ അവരുടെ പിൻതലമുറ ചെയ്ത പ്രവൃത്തിയുടെ ഫലമായി അവർ ഈജിപ്തിലേക്കു അടിമകൾ ആയി കൊണ്ടുപോകുകയും പിനീട് മോശെ മുഖാന്തരം മോചിപ്പിക്കുകയും ചെയുന്നു

 
മാലാഖയുമായി യുദ്ധം ചെയ്യുന്ന ഇസ്രായേൽക്കാരുടെ പൂർവപിതാവ് യാക്കോബ് - അലക്സാണ്ടർ ലൂയി ലെലോലിയിറിന്റെ ചിത്രം

ബൈബിളിലെ ഏറെ അറിയപ്പെടുന്ന കഥകളിൽ പലതും ഈ പുസ്തകത്തിലാണ്. നന്മനിറഞ്ഞ ലോകത്തെ ദൈവം എങ്ങനെ സൃഷ്ടിച്ചു എന്നു വിവരിച്ചു കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. വിലക്കപ്പെട്ട കനി തിന്നതിന്റെ പേരിൽ ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കപ്പെട്ട ആദമിന്റെയും ഹവ്വയുടെയും മക്കളായ കായേനും ആബേലും തമ്മിൽ കലഹിക്കുകയും കായേൻ ആബേലിനെ വധിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കത്തിലൂടെ ദൈവം വീണ്ടും മനുഷ്യനെ ശിക്ഷിക്കുന്നു. നോഹയും കുടുംബവും എല്ലാ ജന്തുക്കളുടെയും ഓരോ ആണും പെണ്ണും മാത്രം രക്ഷപ്പെടുന്നു. ദൈവം മൃഗങ്ങളുടെമേൽ മനുഷ്യന് ആധിപത്യം നൽകുന്നു. ഹീബ്രു ജനതയുടെ ചരിത്രം തുടർന്ന് വിവരിക്കുന്നു. അബ്രഹാം, ഇസഹാക്ക്, യാക്കോബ്, യോസേഫ് തുടങ്ങിയ ആദിപിതാക്കളുടെ ചരിത്രവും വംശാവലിയും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട് .

ലോകസൃഷ്ടി, ആദാം ഹവ്വമാർ, വിലക്കപ്പെട്ട കനി, കയീനും ആബേലും, നോഹയുടെ പേടകം, ബാബേലിലെ ഗോപുരം, അബ്രാഹമിന്റെ വിളി, ഇസഹാക്കിന്റെ ബലി, സാറായും ഫറവോനും, സാറായും അബിമെലേക്കും, സിദ്ദിം താഴ്‌വരയിലെ യുദ്ധം, സോദോ-ഗൊമോറകൾ, യാക്കോബും എസ്സോവും, യാക്കോബിന്റെ വിവാഹം, യാക്കോബും ലാബാനും, ദൈവദൂതനുമായുള്ള യാക്കോബിന്റെ മല്പിടുത്തം, ജോസഫിന്റെ സ്വപ്നങ്ങളും ബഹുവർണ്ണക്കുപ്പായവും, യാക്കോബ് മക്കളെ അനുഗ്രഹിക്കുന്നത്, ജോസഫ് ഫറവോന്റെ സ്വപ്നം വ്യാഖ്യാനിക്കുന്നത്, ഓനാന്റെ പാപം, ലോത്തും പെണ്മക്കളും, അബ്രഹാം മക്‌ഫെലാ ഗുഹ വിലക്കുവാങ്ങുന്നത് എന്നിവ കഥകളിൽ ചിലതാണ്. ഘടനാപരമായി നോക്കിയാൽ ഈ കൃതി, "ആദിമചരിത്രത്തിൽ" (ഉല്പത്തി അദ്ധ്യായങ്ങൾ 1-11) ആരംഭിച്ച് അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നീ പൂർവപിതാക്കളുടെ കഥാവൃത്തങ്ങളിലൂടെ പുരോഗമിച്ച് (ഉല്പത്തി: അദ്ധ്യായങ്ങൾ 12-50) ജോസഫിന്റെ കഥയിൽ സമാപിക്കുന്നു.50 അധ്യായങ്ങൾ ഉണ്ട് ഈ പുസ്തകത്തിൽ.

കർതൃത്വം

തിരുത്തുക
 
പുറത്ത് ഉൽപ്പത്തിപ്പുസ്തകം ഒന്നാം അദ്ധ്യായം ആലേഖനം ചെയ്തിട്ടുള്ള ഒരു മുട്ട - ഇസ്രയേൽ മ്യൂസിയത്തിലാണ് ഇതുള്ളത്

ഇസ്രായേലിലെ രാജഭരണകാലത്ത് വികസിച്ചുവന്ന പാരമ്പര്യങ്ങളും അതിനേക്കാൾ മുൻപു രൂപപ്പെട്ട ചില കവിതകളും ഉല്പത്തിയുടെ ഭാഗമാണെങ്കിലും അതിന്റെ കർതൃത്ത്വത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല.[1] ഈ കൃതിയുടെ അന്തിമരൂപവും സന്ദേശവും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസത്തിന്റേയും പേർഷ്യൻ ഭരണത്തിന്റേയും കാലങ്ങളിലേതാണെന്ന് കരുതുന്നവരുണ്ട്.[2]

മതപരമായ പ്രാധാന്യം

തിരുത്തുക

യഹൂദരും ക്രിസ്ത്യാനികളും ഈ ഗ്രന്ഥത്തിനു കല്പിക്കുന്ന ദൈവശാസ്ത്രപരമായ പ്രാധാന്യം, ദൈവമായ യഹോവയെ അവന്റെ തെരഞ്ഞെടുക്കപ്പെട്ട ജനവും വാഗ്ദത്തഭൂമിയുമായി കൂട്ടിയിണക്കുന്ന അതിലെ ഉടമ്പടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉല്പത്തിചരിത്രത്തെ രക്ഷാപ്രതീക്ഷ പോലുള്ള ക്രിസ്തുമതത്തിലെ മൗലിക സങ്കല്പങ്ങളുടെ പൂർവരൂപമായി വ്യാഖ്യാനിക്കാൻ ഇഷ്ടപ്പെടുന്ന ക്രിസ്ത്യാനികൾ, കുരിശിൽ ദൈവപുത്രനായ യേശു സമർപ്പിച്ച പരിഹാരബലിയെ ഈ ഗ്രന്ഥത്തിലെ ദൈവിക വാഗ്ദാനത്തിന്റെ പൂർത്തീകരണമായി കാണുന്നു. [3]

  1. "Introduction to the Old Testament", chapter on Exodus, by T. Longman and R. Dillard, Zondervan Books (2006)
  2. John McDermott, "Historical Issues in the Pentateuch", Bible and Interpretation
  3. "Art in the Catacombs of Rome─the Old Testament." Web: 28 February 2010. Adam and Eve prefiguration
"https://ml.wikipedia.org/w/index.php?title=ഉൽപ്പത്തിപ്പുസ്തകം&oldid=2598149" എന്ന താളിൽനിന്ന് ശേഖരിച്ചത്