ഭരത് (നടൻ)
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് ഭരത് (ജനനം:21 ജൂലൈ 1983). പ്രധാനമായും തമിഴ്, മലയാളം, തെലുഗു ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2003-ൽ ഷങ്കർ സംവിധാനം ചെയ്ത ബോയ്സ് ആയിരുന്നു അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. ചെല്ലമേ (2004), കാതൽ (2004), പട്ടിയൽ (2006), വെയിൽ (2006) തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.
ഭരത് നിവാസ് | |
---|---|
ജനനം | ഭരത് നിവാസ് 21 ജൂലൈ 1983[1] തിരുച്ചിറപ്പള്ളി, തമിഴ്നാട്, ഇന്ത്യ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2003–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ജെഷ്‌ലി ജോഷ്വ (2013–present) |
മാതാപിതാക്ക(ൾ) | ശ്രീനിവാസ് ലക്ഷ്മി |
വ്യക്തി ജീവിതം
തിരുത്തുക1983 ജൂലൈ 21-ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ചു.[2] ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുണ്ട്. തന്റെ 11-ാം വയസിൽ ഭരത്, സ്വിങ്ങേഴ്സ് അന്താരാഷ്ട്ര ഡാൻസ് ക്ലബ്ബിൽ അംഗമായി. അണ്ണാ നഗറിലെ ഡി.എ.വി. സീനിയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.[2] ചെന്നൈയിലെ ദ ന്യൂ കോളേജിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കി. 2013-ൽ ദുബായിൽ വച്ച് മലയാളിയായ ജെഷ്‌ലിയെ വിവാഹം ചെയ്തു.[3]
ചലച്ചിത്ര രംഗം
തിരുത്തുക2003-ൽ എസ്. ഷങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന ചലച്ചിത്രത്തിലായിരുന്നു ഭരത് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ ഒരു സംഗീത ബാന്റിലെ ഗിറ്റാറിസ്റ്റിന്റെ കഥാപാത്രത്തെയാണ് ഭരത് അവതരിപ്പിച്ചത്. സ്വിങ്ങേഴ്സിന്റെ സംഗീത അക്കാദമിയിൽ നടന്ന ഇൻസ്പിരേഷൻസ് എന്ന പരിപാടിയിൽ ഭരത് അവതരിപ്പിച്ച നൃത്തം കണ്ട ഷങ്കർ, ഈ ചലച്ചിത്രത്തിൽ അഭിനയിക്കാൻ ഭരത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു.[4] 2004-ൽ ജയരാജ് സംവിധാനം ചെയ്ത 4 ദ പീപ്പിൾ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചലച്ചിത്രവും ഇതാണ്.[5] ചിത്രത്തിലെ 4 കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളുടെ വേഷമാണ് ഭരത് അവതരിപ്പിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും കേരള ബോക്സ് ഓഫീസിൽ ₹ 10 ലക്ഷമായി ഉയരുകയും ചെയ്തു.[6][7] ഈ ചിത്രം തമിഴിൽ 4 സ്റ്റുഡന്റ്സ് എന്ന പേരിലും തെലുഗുവിൽ യുവസേന എന്ന പേരിലും ഡബ്ബ് ചെയ്യപ്പെട്ടിരുന്നു.[8][9] തുടർന്ന് ചെല്ലമേ എന്ന തമിഴ് ചലച്ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത കാതൽ എന്ന ചലച്ചിത്രത്തിലാണ് നായകനായി ആദ്യം അഭിനയിച്ചത്.[10][11] 2007-ൽ പുറത്തിറങ്ങിയ വെയിൽ എന്ന ചലച്ചിത്രം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ ചിത്രം കാൻ ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിക്കുകയുണ്ടായി.[12]
2008-ൽ ദുരൈ സംവിധാനം ചെയ്ത പഴനി എന്ന ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. കാജൽ അഗർവാൾ, ഖുശ്ബു, ബിജു മേനോൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[13][14] ഇതേ വർഷം തന്നെ ഭരത്മു അഭിനയിച്ച മുനിയാണ്ടി വിളങ്കിയാൽ മൂന്നാമാണ്ട്,സേവൽ എന്നീ ചലച്ചിത്രങ്ങളും പുറത്തിറങ്ങി.[13][14] എന്നാൽ 2010-ൽ പുറത്തിറങ്ങിയ തമ്പിക്ക് ഇന്ത ഊര് എന്ന ചലച്ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു.
2011-ൽ വാനം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഭരത് ചക്രവർത്തി എന്ന ഗിറ്റാറിസ്റ്റിന്റെ വേഷമാണ് അവതരിപ്പിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഭരത്, പരസ്യമായി ഈ ചിത്രത്തിന്റെ നിർമ്മാതാവിനും മറ്റൊരു നടനായ സിലമ്പരശനുമെതിരെ രംഗത്തെത്തിയിരുന്നു. മറ്റ് അഭിനേതാക്കൾക്ക് ലഭിച്ച പ്രാധാന്യം ചിത്രത്തിന്റെ പരസ്യ പ്രചാരണങ്ങളിൽ ഭരത്തിന് ലഭിച്ചില്ലെന്നായിരുന്നു പരാതി.[15] റിമ കല്ലിങ്കല്ലിനോടൊപ്പം അഭിനയിച്ച യുവൻ യുവതി ആയിരുന്നു തുടർന്ന പുറത്തിറങ്ങിയ ചലച്ചിത്രം. കൂടാതെ വസന്തബാലൻ സംവിധാനം ചെയ്ത അരവാൻ എന്ന ചലച്ചിത്രത്തിലും ചെറിയ വേഷം അവതരിപ്പിച്ചു.
2013 ഓഗസ്റ്റിൽ ഐന്ത് ഐന്തു ഐന്തു എന്ന ചലച്ചിത്രം പുറത്തിറങ്ങി.[16] അതേ വർഷം ജാക്ക്പോട്ട് എന്ന ഹിന്ദി ചലച്ചിത്രത്തിലും അഭിനയിച്ചു.[17] പോണ്ടിച്ചേരി സ്വദേശിയായ ആന്റണി ഡിസൂസ എന്ന കഥാപാത്രത്തെ ഭരത് ഈ ചിത്രത്തിൽ അഭിനയിച്ചു.[18] 2014-ൽ കൂതറ എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | വേഷം | ഭാഷ | മറ്റുള്ളവ |
---|---|---|---|---|
2003 | ബോയ്സ് | ബാബു കല്യാണം | തമിഴ് | |
2004 | 4 ദ പീപ്പിൾ | വിവേക് | മലയാളം | |
2004 | ചെല്ലമേ | വിശ്വ രാജശേഖർ | തമിഴ് | |
2004 | കാതൽ | മുരുകൻ | തമിഴ് | |
2005 | ഫെബ്രുവരി 14 | ശിവ | തമിഴ് | |
2006 | പട്ടിയൽ | സെൽവ | തമിഴ് | |
2006 | അഴകായ് ഇരുക്കിറായ് ഭയമായി ഇരുക്കിറത് | മനു | തമിഴ് | |
2006 | എം മകൻ | കൃഷ്ണ | തമിഴ് | |
2006 | ചെന്നൈ കാതൽ | ഗൗതം | തമിഴ് | |
2006 | വെയിൽ | കതിർ | തമിഴ് | |
2007 | കൂടൽ നഗർ | സൂര്യൻ, ചന്ദ്രൻ |
തമിഴ് | |
2008 | പഴനി | പഴനിവേൽ | തമിഴ് | |
2008 | നേപ്പാളി | കാർത്തിക് | തമിഴ് | |
2008 | മുനിയാണ്ടി വിളങ്കിനാൽ മൂന്നാമാണ്ട് | മുനിയാണ്ടി | തമിഴ് | |
2008 | സേവൽ | മുരുകേശൻ | തമിഴ് | |
2009 | ആറുമുഖം | ആറുമുഖം | തമിഴ് | |
2009 | കണ്ടേൻ കാതലൈ | ശക്തിവേൽ രാജശേഖരൻ | തമിഴ് | |
2010 | തമ്പിക്ക് ഇന്ത ഊര് | അഖിലേഷ് | തമിഴ് | |
2011 | കോ | സ്വയം | തമിഴ് | |
2011 | വാനം | ഭരത് ചക്രവർത്തി | തമിഴ് | |
2011 | യുവൻ യുവതി | കതിർവേൽ മുരുകൻ | തമിഴ് | |
2012 | അരവാൻ | തോഗൈമാൻ | തമിഴ് | അതിഥി |
2012 | തിരുത്തനി | തിരുത്തനി | തമിഴ് | |
2013 | ഐന്ത് ഐന്ത് ഐന്ത് | അരവിന്ദ് | തമിഴ് | |
2013 | ജാക്ക്പോട്ട് | ആന്റണി ഡിസൂസ | ഹിന്ദി | |
2014 | കൂതറ | കൂബ്രിൻ | മലയാളം | |
2014 | കഥൈ തിരക്കഥൈ വസനം ഇയക്കം | സ്വയം | തമിഴ് | |
2014 | ഐന്താം തലമുറൈ സിദ്ധ വൈദ്യ ശിഖാമണി | ശിഖാമണി | തമിഴ് | 25-ാം ചിത്രം |
2015 | കില്ലാഡി | ധരണി | തമിഴ് | |
2015 | 1000 – ഒരു നോട്ട് പറഞ്ഞ കഥ | ജിക്കു മോൻ | മലയാളം | |
2015 | ലോഡ് ലിവിങ്സ്റ്റൺ 7000 കണ്ടി | ഷണ്മുഖം ഇളങ്കോവൻ | മലയാളം | |
2017 | എന്നോട് വിളയാട് | വിക്രം | തമിഴ് | |
2017 | കടുകു | നമ്പി | തമിഴ് | |
2017 | സ്പൈഡർ | ഭൈരവഡുവിന്റെ സഹോദരൻ | തമിഴ് | Extended Cameo appearance |
2017 | കടൈസി ബെഞ്ച് കാർത്തി | കാർത്തി | തമിഴ് | |
2018 | സിംബ | തമിഴ് | ചിത്രീകരണം | |
2018 | പൊട്ട് | തമിഴ് | ചിത്രീകരണം[19] | |
2018 | കാളിദാസ് | കാളിദാസ് | തമിഴ് |
ചിത്രീകരണം[20] |
2018 | എയ്റ്റ് | തമിഴ് | ചിത്രീകരണം[21] |
അവലംബം
തിരുത്തുക- ↑ http://www.filmibeat.com/celebs/bharath-tamil-actor/biography.html
- ↑ 2.0 2.1 "Transcript of the chat with Bharath". Sify.com. 26 September 2006. Archived from the original on 2011-11-12. Retrieved 18 October 2011.
- ↑ "Bharath Srinivasan – Actor Bharath Srinivasan's Profile, Filmography, Trivia, News, Photos & Wallpapers". Bsnllive.cinecurry.com. Archived from the original on 12 ഓഗസ്റ്റ് 2011. Retrieved 18 ഒക്ടോബർ 2011.
- ↑ "Welcome to". Sify.com. 20 January 2007. Archived from the original on 2012-10-21. Retrieved 18 October 2011.
- ↑ "Prabhu Deva, hot hot!". Rediff.com. 2 March 2005. Retrieved 18 October 2011.
- ↑ https://web.archive.org/web/20100826122941/http://www.hinduonnet.com/thehindu/fr/2004/12/31/stories/2004123101620100.htm. Archived from the original on 26 August 2010. Retrieved 7 July 2011.
{{cite web}}
: Missing or empty|title=
(help) - ↑ "Welcome to". Sify.com. Archived from the original on 2018-06-18. Retrieved 18 October 2011.
- ↑ "Telugu cinema Review – Yuva Sena (4 The People) – Bharat, Gopika – Sravanthi Ravi Kishore". Idlebrain.com. 12 November 2004. Retrieved 18 October 2011.
- ↑ "4 Students Tamil Movie Review – cinema preview stills gallery trailer video clips showtimes". IndiaGlitz. 12 August 2004. Retrieved 18 October 2011.
- ↑ "Actor Vikram's new post!". Rediff.com. Retrieved 18 October 2011.
- ↑ https://web.archive.org/web/20100820043220/http://www.hinduonnet.com/thehindu/fr/2004/12/24/stories/2004122402850300.htm. Archived from the original on 20 August 2010. Retrieved 7 July 2011.
{{cite web}}
: Missing or empty|title=
(help) - ↑ "'Veyyil' selected for Cannes Film Festival – Tamil Movie News". IndiaGlitz. Retrieved 18 October 2011.
- ↑ 13.0 13.1 "Bharath's image crisis". Sify.com. 11 May 2009. Archived from the original on 2012-10-21. Retrieved 18 October 2011.
- ↑ 14.0 14.1 "Bharath – High anxiety!". Sify.com. 24 September 2009. Archived from the original on 2012-10-21. Retrieved 18 October 2011.
- ↑ "Bharath takes on Simbu – Times Of India". Articles.timesofindia.indiatimes.com. 31 July 2011. Archived from the original on 2012-09-18. Retrieved 18 October 2011.
- ↑ "Review : Ainthu Ainthu Ainthu". Sify. Archived from the original on 2016-01-28. Retrieved 2018-04-05.
- ↑ "Bharath goes to Bollywood!". Sify.com. 2013-07-02. Archived from the original on 2013-07-05. Retrieved 2014-02-05.
- ↑ Deepa Venkatraman (2013-12-14). "Bollywood ho!". The Hindu. Retrieved 2014-02-05.
- ↑ "Kamal Haasan and Gautham Menon team up for a sequel?".
- ↑ "Punjabi kudi to debut in K'town". The Times of India.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-18. Retrieved 2018-04-05.