കാൻ ചലച്ചിത്രോത്സവം
1946ൽ ആരംഭിച്ച കാൻ ചലച്ചിത്രോത്സവം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൌഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്[1][2]. സാധാരണയായി എല്ലാ വർഷങ്ങളിലും മെയ് മാസത്തിൽ ഫ്രാൻസിലെ കാൻ പട്ടണത്തിൽ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. 2010ലെ കാൻ ചലച്ചിത്രോത്സവം നടന്നത് മെയ് 12 മുതൽ 23 വരെയാണ്. അമേരിക്കൻ സംവിധായകനായ റ്റിം ബർട്ടൻ ആയിരുന്നു ജൂറി പ്രസിഡന്റ്[3]. 2017 ലെ കാൻ ചലച്ചിത്രോത്സവം നടന്നത് മെയ് 17 മുതൽ 28 വരെയാണ് [4]
കാൻ ചലച്ചിത്രോത്സവം | |
---|---|
![]() | |
സ്ഥലം | കാൻ, ഫ്രാൻസ് |
ഭാഷ | അന്തർദ്ദേശീയം |
ഔദ്യോഗിക സൈറ്റ് |
ജൂറിതിരുത്തുക
ഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയർക്റ്റർ ബോർഡ് കാൻ പുരസ്കാരങ്ങൾ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു.
പുരസ്കാരങ്ങൾതിരുത്തുക
കാൻ ചലച്ചിത്രോത്സവത്തിൽ നൽകുന്ന ഏറ്റവും പ്രാധാനപ്പെട്ട പുരസ്കാരം ഗോൾഡൻ പാം പുരസ്കാരമാണ്.