ഖുശ്‌ബു സുന്ദർ

ഇന്ത്യൻ രാഷ്ട്രീയക്കാരി, നടി, നിർമ്മാതാവ് (ജനനം 1970)
(ഖുശ്ബു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും, നിർമ്മാതാവും, ടെലിവിഷൻ അവതാരികയുമാണ് നഖത് ഖാൻ എന്ന പേരിൽ ജനിച്ച ഖുശ്‌ബു സുന്ദർ (ജനനം: 29 സെപ്റ്റംബർ 1970).

ഖുശ്‌ബു സുന്ദർ
Kushboo at the 60th Filmfare Awards South ceremony
ജനനം
നഖത് ഖാൻ[1]

(1970-09-29) 29 സെപ്റ്റംബർ 1970  (54 വയസ്സ്)[2]
ദേശീയതIndian
തൊഴിൽ
  • Actress
  • film producer
  • politician
  • television presenter
സജീവ കാലം1980 – present
രാഷ്ട്രീയ കക്ഷിഭാരതീയ ജനത പാർട്ടി
ജീവിതപങ്കാളി(കൾ)
(m. 2000)
കുട്ടികൾ2

അഭിനയജീവിതം

തിരുത്തുക

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

മറ്റ് കാര്യങ്ങൾ

തിരുത്തുക

തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു.

സ്വകാര്യജീ‍വിതം

തിരുത്തുക

ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

രാഷ്ട്രീയ ജീവിതം

തിരുത്തുക

2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഖുശ്‌ബു ഡി.എം.കെ യിൽ ചേർന്നു.അതിന് ശേഷം കൊണ്ഗ്രെസിൽ ചേരുകയും പിന്നീട് ബിജെപിയിലും അംഗമായി. [3].

വിവാദങ്ങൾ

തിരുത്തുക

2005-ൽ എയ്‌ഡ്‌സ്‌ ബോധവൽക്കരണത്തിനിടെ ഖുശ്‌ബു പറഞ്ഞ ചില കാര്യങ്ങൾ വിവാദങ്ങൾക്കിടയായി. പെൺകുട്ടികൾ വിവാഹത്തിനു മുൻപ് സുരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും കല്യാണം കഴിക്കുന്ന പെൺകുട്ടികൾ കന്യക ആയിരിക്കണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല എന്നും ഖുശ്ബു പറഞ്ഞതാണ് വിവാദമായത്.[4] ഈ പ്രസ്താവന രണ്ട് രാഷ്ട്രീയപാർട്ടികൾ ശക്തമായി എതിർക്കുകയും പിന്നീട് ഈ വിവാദം കോടതിയിൽ എത്തുകയും ചെയ്തു.[5]

  1. 1.0 1.1 "Actor-politician Khushbu Sundar silences trolls for 'discovering' she is Muslim – '47 yrs late'!".
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 29sept എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-22. Retrieved 2010-05-16.
  4. Khushboo's comments stir controversy
  5. "Kushboo enlarged on bail". Archived from the original on 2005-11-24. Retrieved 2009-01-04.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഖുശ്‌ബു_സുന്ദർ&oldid=4079462" എന്ന താളിൽനിന്ന് ശേഖരിച്ചത്