ആര്യഭടൻ
പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടൻ. ഭാരതത്തിന്റെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആര്യഭട്ട എന്നാണ് നാമകരണം ചെയ്തത്.
ജനനം | 476 CE |
---|---|
മരണം | 550 CE |
കാലഘട്ടം | ഗുപ്തകാലഘട്ടം |
പ്രദേശം | ഭാരതം
. religion = Hindu ഹിന്ദു |
Main interests | ഗണിതം, ജ്യോതിശാസ്ത്രം |
Major works | ആര്യഭടീയം, ആര്യ-സിദ്ധാന്തം |
ജീവിതരേഖ
തിരുത്തുകക്രിസ്തുവർഷം 476-ൽ അശ്മകം എന്ന സ്ഥലത്താണ് ആര്യഭടൻ ജനിച്ചത് എന്ന് പുരാതന രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. അശ്മകം കൊടുങ്ങല്ലൂര് ആണെന്ന് കരുതുന്നു .ചെറുപ്പത്തിലേ ഗണിതത്തിൽ തത്‌പരനായ അദ്ദേഹം കേരളത്തിലെ പഠനങ്ങൾക്കു ശേഷം നളന്ദ സർവകലാശാലയിൽ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക് യാത്രയായി. ചമ്രവട്ടം എന്ന സ്ഥലത്തു നിന്ന് ഭ്രഷ്ട് കൽപ്പിച്ചതിനാലാണ് അദ്ദേഹം യാത്രയാകുന്നതെന്നും കേട്ടുകേഴ്വി ഉണ്ട്. അക്കാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു.
കുസുമപുരത്തുവച്ച് എ.ഡി. 499-ൽ തനിക്ക് 23 വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്. അതിനാൽ പേർഷ്യൻ ചിന്തകനായിരുന്ന അൽബറൂണി 'കുസുമപുരത്തെ ആര്യഭടൻ' എന്നാണ് തന്റെ കൃതികളിൽ പ്രയോഗിച്ചു കാണുന്നത്. ഡി.ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സർവ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടൻ. ആര്യഭടൻ തന്റെ ശിഷ്ടജീവിതം മുഴുവൻ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിൻ്റെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടൻ ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന് വഴികാട്ടിയായി. അതുകൊണ്ടുതന്നെ, 1975 ഏപ്രിൽ 19-ന് സ്വന്തമായി നിർമിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോൾ അതിന് `ആര്യഭട'യെന്ന് പേര് നൽകി.
ആര്യഭടീയം
തിരുത്തുകആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച് ഭാരതത്തിൽ അതിനുമുൻപ് അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.
`ആര്യഭടീയ'ത്തിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരൻ ഒന്നാമൻ എ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം' ആണ് ഏറ്റവും പ്രശസ്‌തം. ഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ് തയ്യാറാക്കുന്നത്.
ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്. ആര്യാ വൃത്തത്തിൽ രചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രം ഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.
ഗീതികാപാദം
തിരുത്തുക13 ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുന്ന ഗീതികാപാദം ഒന്നാമതായി സമയത്തിന്റെ വലിയ മാത്രകളായ കല്പം, മന്വന്തരം,യുഗം മുതലായവയെ പരിചയപ്പെടുത്തുന്നു.രണ്ടാമതായി ഡിഗ്രി,മിനുട്ട് തുടങിയ അളവുകൽക്കു തുല്യമായ അളവുകളെ പ്രതിപാദിക്കുന്നു.മൂന്നാമതായി നീളത്തിന്റെ മാത്രകളായ യോജന ,ഹസ്തം,അംഗുലം എന്നിവയെ പരിചയപ്പെടുത്തുന്നു[1]
ഗീതികാപാദത്തിലെ രണ്ടാം ശ്ലോകം ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ ആണ്.
ഗണിതപാദം
തിരുത്തുക33 ശ്ലോകങ്ങൾ ഉൾപ്പെടുന്ന ഗണിതപാദത്തിൽ സാമാന്യഗണിതം മുതൽ ഗഹനങ്ങളായ വിഷയങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രധാനമായും ജ്യാമിതീയ രൂപങ്ങളുടെ വിസ്തീർണ്ണം (ക്ഷേത്രവ്യവഹാരം), നിഴലളവുകൾ (ശംഖുഛായ),കൂട്ടകകണക്കുകൾ
കാലക്രിയാപാദം
തിരുത്തുക25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ് വിഷയം. കാലചക്രം, സൗരവർഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.
ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത് ഇപ്രകാരമാണ്,
ഒരു കല്പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വർഷം
ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.
ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്.
ഗോളപാദം
തിരുത്തുകആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങൾ ഖഗോള(ആകാശഗോളം-celestial sphere)ത്തെക്കുറിച്ചും ,ഖഗോളത്തിലൂടെ നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളുടെയും സഞ്ചാരപാതയെ ക്കുറിച്ചും,അതിനാവശ്യമയ ഗോളത്രികോണമിതിയെക്കുറിച്ചുമാണ്(spherical Trigonometry).
ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങൾ
തിരുത്തുകഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടിൽ അത് കറങ്ങുന്നതു കൊണ്ടാണ് രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞൻ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രൻ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ് ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടതും ആര്യഭടനാണ്. അദ്ദേഹത്തിന്റെ ഗവേഷണ വിവരങ്ങൾ ജ്യോതിശാസ്‌ത്രത്തിൽ പുതിയൊരു അദ്ധ്യായം തന്നെ തുറന്നു.
- π(പൈ) യുടെ മൂല്യം 3.1416 ആകുന്നു[2][3].
- ത്രികോണമിതിയിലെ സൈൻ(sine) പട്ടിക തയ്യാറാക്കാനുള്ള മാർഗം.
- ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം
- ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
- ഭൂമിയുടെ ഭ്രമണത്തേയും[3] ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം
- ഗ്രഹണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിശദീകരണം അവതരിപ്പിച്ചു[3].
- ഘനമൂലവും, വർഗ്ഗമൂലവും കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ
- ഭൂഗോളത്തിന്റെ ചുറ്റളവ് 25,080 മൈൽ ആണെന്നു കണക്കുകൂട്ടി.
- 100,000,000,000 പോലുള്ള വലിയ സംഖ്യകൾക്കു പകരം ആദ്യമായി ഒറ്റ വാക്കുകൾ ഉപയോഗിച്ചു.
അവലംബം
തിരുത്തുക- ↑ Indian astronomy ,S.Balachandra Rao, ISBN 81-7371-205-0
- ↑ Sukumar Azhikode (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 80. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 3.0 3.1 3.2 "CHAPTER 12 - BUILDINGS, PAINTINGS AND BOOKS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 131. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)