കൈക്കുളങ്ങര രാമവാര്യർ
പ്രാചീന കാവ്യശാസ്ത്രങ്ങൾക്കു സുഗ്രഹവും ലളിതവുമായ വ്യാഖ്യാനങ്ങൾ ചമച്ച പ്രമുഖ സംസ്കൃതഭാഷാപണ്ഡിതനും, അദ്ധ്യാപകനുമായിരുന്നു കൈക്കുളങ്ങര രാമവാര്യർ (1832-1896).
ആദ്യകാലം തിരുത്തുക
പഴയ കൊച്ചി സംസ്ഥാനത്തെ തലപ്പിള്ളി താലൂക്കിലുള്ള കടങ്ങോട് എന്ന സ്ഥലത്ത് കൈക്കുളങ്ങര കിഴക്കേവാര്യത്ത് നാരായണിവാരസ്യാരുടേയും കൈതക്കോട്ടു ഭട്ടതിരിയുടേയും പുത്രനായാണ് അദ്ദേഹം ജനിച്ചത്.[1] നീർമഠം സ്വാമിയാാരുടെ അതിഥിയായി എത്തിയ ഒരു സിദ്ധനാണ് വാരിയരെ ബ്രഹ്മസൂത്രശങ്കരഭാഷ്യവും യോഗാനുഷ്ഠാനങ്ങളും അഭ്യസിപ്പിച്ചത് എന്നു കരുതുന്നു.[2] ശിക്ഷണത്തിനു ശേഷം പിരിയുമ്പോൾ വാഗ്ദാസൻ, രാമാനന്ദനാഥൻ, പണ്ഡിതപാരശവേന്ദ്രൻ എന്നീ മൂന്നു ബിരുദങ്ങൾ അദ്ദേഹത്തിനു നൽകപ്പെട്ടു.
പ്രധാനവ്യാഖ്യാനങ്ങൾ തിരുത്തുക
വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിനു കൈക്കുളങ്ങര എഴുതിയ പ്രസിദ്ധമായ മലയാള വ്യാഖ്യാനമാണ് ഹൃദ്യപഥാവ്യാഖ്യാനം.
ഓലയിൽ എഴുതിയ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ആയിരുന്നു പിഴവുകൾ തീർത്ത് രാമവാരിയർ ആദ്യം കടലാസിലേക്ക് പകർത്തിയത്.[3] വിദ്യരത്നപ്രഭ എന്ന അച്ചുകൂടത്തിലാണ് രാമവാരിയരുടെ ആദ്യകാലകൃതികൾ പുറത്തിറങ്ങിയത്.അമരകോശത്തിന്റെ ബാലപ്രിയാ വ്യാഖ്യാനം, അഷ്ടാംഗഹൃദയത്തിന്റെ സാരാർത്ഥ ദർപ്പണ വ്യാഖ്യാനം, നൂതനസിദ്ധരൂപം,ബാലപ്രബോധനം,സമാസചക്രം,ലക്ഷ്മണോപദേശം,എന്നിവയുടെ വ്യാഖ്യാനങ്ങളും രാമവാരിയർ രചിച്ചു. കൂടാതെ 108 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വാഗാനന്ദലഹരി, നാൽപ്പതിൽപ്പരം പദ്യങ്ങളൂള്ള വാമദേവസ്തവവും അദ്ദേഹം രചിച്ചിട്ടുണ്ട്.
മറ്റു കൃതികൾ തിരുത്തുക
- ബാലബോധിനി വ്യാഖ്യാനം.
- വിംശതി വ്യാഖ്യ
- വിദ്യാക്ഷരമാല
- വാസുദേവമനനം
- ജീവൻ മുക്തിപ്രകരണം
- വൈദ്യാമൃതതരംഗിണി
- മഹിഷമംഗലഭാണം
- അഷ്ടപദി
- അമരുകശതകം
കുമാരസംഭവത്തിന്റെ മൂന്നു സർഗ്ഗങ്ങൾക്കു സംസ്കൃതത്തിൽ പ്രേയസി എന്ന വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
അവലംബം തിരുത്തുക
- ↑ ഭാരത വിജ്ഞാന പഠനങ്ങൾ .കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് .1998. പേജ് 155,156.
- ↑ ഭാരത വിജ്ഞാന പഠനങ്ങൾ .കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് .1998. പേജ് 160
- ↑ "അഞ്ഞൂറ് രൂപയ്ക്ക് പതിനാറ് പുസ്തകങ്ങളുടെ പകർപ്പവകാശം വിറ്റ കവി". മാതൃഭൂമി ഓൺലൈൻ. 1 ഒക്ടോബർ 2017. മൂലതാളിൽ നിന്നും 3 നവംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 മാർച്ച് 2018.