ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ

ആര്യഭടീയത്തിൽ ഒരു മഹായുഗത്തിൽ സൂര്യൻ (രവി), ചന്ദ്രൻ (ശശി), ഗ്രഹങ്ങൾ എന്നിവകളുടെ ഭ്രമണങ്ങളുടെ എണ്ണം മുതലായ വലിയ സംഖ്യകൾ അക്ഷരങ്ങൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി അക്ഷരങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു

അക്ഷരസംഖ്യകൾ

വർഗ്ഗാക്ഷരങ്ങൾ തിരുത്തുക

വർഗ്ഗാക്ഷരങ്ങൾ (ക മുതൽ മ വരെയുള്ളവ) 1 മുതൽ 25 വരെയുള്ള സംഖ്യകളെ കുറിക്കുന്നു. ക=1,ഖ=2,ഗ=3,ഘ=4,ങ്ങ=5
ച=6,ഛ=7,ജ=8,ഝ=9,ഞ=10
ട=11,ഠ=12,ഡ=13,ഢ=14,ണ=15
ത=16,ഥ=17,ദ=18,ധ=19,ന=20
പ=21,ഫ=22,ബ=23,ഭ=24,മ=25

അവർഗ്ഗാക്ഷരങ്ങൾ തിരുത്തുക

അവർഗ്ഗാക്ഷരങ്ങൾക്ക് (യ മുതൽ ഹ വരെയുള്ളവ) താഴെ തന്നിരിക്കുന്ന വിലകളും കല്പിച്ചിരിക്കുന്നു.
യ=30 ര=40 ല=50 വ=60 ശ=70 ഷ=80 സ=90 ഹ=100

സ്വരാക്ഷരങ്ങൾ തിരുത്തുക

സ്വരാക്ഷരങ്ങൾ പത്തിന്റെ ഗുണിതങ്ങളെ സൂചിപ്പിക്കുന്നു.
അ = ആ =1
ഇ = ഈ =102
ഉ = ഊ =104
ഋ =106
ഌ =108
എ = ഏ =1010
ഐ =1012
ഒ = ഓ =1014
ഔ =1016
കൂട്ടക്ഷരങ്ങളുടെ മൂല്യം അവയുടെ ഘടകങ്ങളുടെ മൂല്യങ്ങളുടെ തുകയാണ്.

ഉദാഹരണം തിരുത്തുക

യ=30, യി=യ x ഇ=30x102, യു=യ x ഉ=30x104, യൈ=യ xഐ=30x1012

മന =മ + ന=ന+മ=25+20=45

ഗിയിങ്ങുശു എന്നതിന്റെ മൂല്യം നിർണ്ണയിക്കുന്നതെങ്ങനെയെന്നു നോക്കാം.
ഗി = ഗ x ഇ = 3x102= 300
യി = യ x ഇ =30x100 =3000
ങ്ങു =ങ്ങ x ഉ =5 x 104 = 50000
ശു = ശ xഉ=70 x 104 =70,0000


ആകെ =300 + 3000 + 50000 +70,0000 =75,3300

ഇനി ആര്യഭടീയത്തിലേക്ക് തിരുത്തുക

ആര്യഭടീയത്തിലെ ഗീതികാപാദം മൂന്നാം ശ്ലോകം:

               യുഗരവിഭഗണാഃ ഖുയുഘൃ
ശശി ചയഗിയിങ്ങുശു ഛൃലൃ
കു ങ്ങി ശി ബു ണ്ഌ ഷൃഖൃ പ്രാക്
ശനി ഡുങ്ങി വിഘ് വ,ഗുരു ഖിരിചുയുഭ
കുജ ഭദിലിഝുനു ഖൃ
ഭൃഗു ബുധ സൗരാഃ

ആധാരം:-ആര്യഭടീയ വ്യാഖ്യാനം-ഡോ.വി.ബി.പണിക്കർ
യുഗ =മഹായുഗം രവി = സൂര്യൻ ഭഗണം = ഭ്രമണം
ഖ=2 ഖു= 20000
യ=30 യു= 300000
ഘ=4 ഘ്യ=4000000
ഖുയുഘ്യ= 4,320,000 ഒരു മഹായുഗത്തിലെ സൂര്യഭ്രമണങ്ങളുടെ (വർഷങ്ങളുടെ) എണ്ണം = 4,320,000

ഇതും കാണുക തിരുത്തുക