കൊല്ലവർഷം മൂന്നൂറുകളുടെ അവസാനത്ത് ജീവിച്ചിരുന്ന ജ്യോതിശാസ്ത്രപണ്ഡിതനായിരുന്നു തലക്കുളത്തൂർ ഭട്ടതിരി.[1].(1237 – 1295[2][3]) കൃഷ്ണഭക്തനായ വില്വമംഗലം സ്വാമിയാരുടേയും ശിവഭക്തനായ യോഗീശ്വരൻ ശിവാങ്ങളുടേയും സമകാലീനനായി കണക്കാക്കപ്പെടുന്നു. കുട്ടിക്കാലം മുതലേ പ്രവചനശേഷിയുണ്ടായിരുന്ന അദ്ദേഹം ഓതിക്കനു കുട്ടികളുണ്ടാകാത്തതിനു പരിഹാരം നിർദ്ദേശിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഭട്ടതിരി ജ്യോതിഷം പഠിച്ചത്. വേണാട്ടരചൻ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ പ്രവേശിച്ച വഴി പ്രവചിച്ചത് അദ്ദേഹത്തെ പ്രശസ്തനാക്കി. ഈ പ്രവചനത്തിന്റെ സ്മാരകമായാണ് ക്ഷേത്രത്തിലെ 'ചെമ്പകത്തിൻ മൂട്ടിൽ നട' എന്ന വാതിൽ നിർമ്മിച്ചത്. തുടർന്ന് വില്വമംഗലം സ്വാമിയാർക്ക് ഗ്രഹദോഷം മൂലം വിധിച്ച മൂന്ന് പുനർജന്മങ്ങളിൽ അദ്ദേഹത്തെ തുണച്ചത് തലക്കുളത്തൂർ ഭട്ടതിരിയാണെന്ന് കരുതപ്പെടുന്നു. ബ്രഹ്മചാരിയായിരുന്ന അദ്ദേഹം ജാതകദോഷം മൂലം മനശ്ചാപല്യം വന്ന് ഗൃഹസ്ഥാശ്രമിയാകുകയാണുണ്ടായത്. മടപ്പുര ബ്രഹ്മദത്തൻ നമ്പൂതിരിയെ തലക്കുളത്തൂർ ഭട്ടതിരിയും പുത്രനും ജ്യോതിഷത്തിൽ തോല്പിച്ചതായി ഒരു കഥ നിലവിലുണ്ട്.[4]ദശാധ്യായി ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയാണ്. വരാഹമിഹിരന്റെ പ്രസിദ്ധകൃതിയായ ബൃഹദ്ജാതകത്തിന്റെ ആദ്യത്തെ പത്ത് അദ്ധ്യായത്തിന്റെ വ്യഖ്യാനമാണിത്.[5]

ഗോവിന്ദ ഭട്ടതിരി
ജനനംc.1237 CE
മരണംc.1295 CE
ദേശീയതഇന്ത്യ
തൊഴിൽജ്യോതിഷി
അറിയപ്പെടുന്നത്ജ്യോതിഷം
അറിയപ്പെടുന്ന കൃതി
ദശാധ്യായി,
കുറിപ്പുകൾ

അവലംബം തിരുത്തുക

  • ഐതിഹ്യമാല - തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും
  1. ബാലരമ അമർചിത്രകഥ 2011 ജനുവരി 1-15 ലക്കം 5,
  2. K.V. Sarma (1972). A history of the Kerala school of Hindu astronomy. Hoshiarpur: V.V.R. Institute. (p.47)
  3. George Gheverghese Joseph (2009). "2". A passage to infinity : Medieval Indian mathematics from Kerala and its impact. Sage Publications India Pvt. Ltd. ISBN 978-81-321-0168-0. (p.15)
  4. Shyamasundara Dasa. "Life of Govinda BhattatiriJyothish Sastri" (PDF). Bhaktivedanta College. Retrieved 21 April 2010.
  5. ഗണിതവിജ്ഞാനകോശം-പള്ളിയറ ശ്രീധരൻ (കറന്റ് ബുക്സ് തൃശൂർ-2000)
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും എന്ന താളിലുണ്ട്.
കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി
ആര്യഭടൻ | വടശ്ശേരി പരമേശ്വരൻ | സംഗമഗ്രാമ മാധവൻ | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവൻ | ശങ്കര വാര്യർ | മേൽപ്പത്തൂർ നാരായണ ഭട്ടതിരി | അച്യുത പിഷാരടി | പുതുമന ചോമാതിരി | തലക്കുളത്തൂർ ഭട്ടതിരി| കൈക്കുളങ്ങര രാമവാര്യർ| ശങ്കരനാരായണൻ
"https://ml.wikipedia.org/w/index.php?title=തലക്കുളത്തൂർ_ഭട്ടതിരി&oldid=3921228" എന്ന താളിൽനിന്ന് ശേഖരിച്ചത്